ഇന്ത്യ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), റിസ്ക് എടുക്കാൻ മടിക്കുന്ന നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ്. പ്രതിമാസം 12,500 രൂപ (പ്രതിവർഷം 1.5 ലക്ഷം രൂപ) നിക്ഷേപിക്കുന്നതിലൂടെ, 15 വർഷത്തേക്ക് ഏകദേശം 40.68 ലക്ഷം രൂപയുടെ നികുതി രഹിത സമ്പാദ്യം സൃഷ്ടിക്കാൻ എല്ലാവർക്കും സാധിക്കും. നിലവിൽ 7.1 ശതമാനം പലിശ പിപിഎഫ് വാഗ്ധാനം ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിലെ നിക്ഷേപം നികുതി രഹിതമാണ്. അതുപോലെ നിക്ഷേപിക്കുന്ന തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും നികുതി നൽകേണ്ടതില്ല. കേന്ദ്ര സർക്കാറിന്‍റെ പിന്തുണയുള്ളത് കൊണ്ടുതന്നെ പിപിഎഫ് 100 ശതമാനവും സുരക്ഷിതമാണ്. വിരമിക്കൽ അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല ലക്ഷ്യങ്ങൾക്ക് സുരക്ഷിതമായ നിക്ഷേപമായി പിപിഎഫ് മാറിയിട്ടുണ്ട്.
കാലാവധിയും പരമാവധി നിക്ഷേപവും
നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടില്‍ 15 വര്‍ഷം വരെ തുടര്‍ച്ചയായി പണം നിക്ഷേപിക്കാം. എന്നാൽ, 15 വര്‍ഷത്തിന് ശേഷം പണം ഉടനെ ആവശ്യമില്ലെങ്കില്‍, നിക്ഷേപകർക്ക് പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി എത്ര വര്‍ഷം വേണമെങ്കിലും നീട്ടാന്‍ കഴിയും. വ്യക്തികള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന തുകയുടെ കുറഞ്ഞ പരിധി 500 രൂപയാണ്. ഒരുസാമ്പത്തിക വർഷത്തിലെ പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപ.

40 ലക്ഷം സമ്പാദിക്കാം
നിങ്ങൾ ഒരു പിപിഎഫ് അക്കൗണ്ടിൽ ഒരുമാസം 12,500 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ദിവസവും 416 രൂപ. അങ്ങനെ എങ്കിൽ ഒരുവർഷം നിക്ഷേപിക്കുന്ന ആകെ തുക 1.50 ലക്ഷം രൂപ. ഈ രീതിയിൽ 15 വർഷത്തേക്ക് നിക്ഷേപം തുടർന്നാൽ ആകെ നിക്ഷേപ തുക 22.5 ലക്ഷം രൂപയായിരിക്കും. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന ആകെ തുക എന്നത് 40.68 ലക്ഷം രൂപയായിരിക്കും. അതിൽ 18.18 ലക്ഷം രൂപ പലിശ ഇനത്തിൽ നേടാൻ സാധിക്കുന്നതാണ്.
എങ്ങനെ പിപിഎഫ് തുറക്കാം?
ഏതൊരു വ്യക്തിക്കും പോസ്റ്റ് ഓഫീസിന്റെയോ ഇഷ്ടമുള്ള ഏതെങ്കിലും ബാങ്കിന്റെയോ പോർട്ടലിൽ പോയി ഒരു പിപിഎഫ് അക്കൗണ്ട് ഓൺലൈനിൽ എളുപ്പത്തിൽ തുറക്കാം. ഒരു പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് സജീവമാകാൻ, ഇനിപ്പറയുന്ന രേഖകൾ ഹാജരാക്കണം :
1. ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് മുതലായവ പോലുള്ള ഒരു വ്യക്തിയുടെ ഐഡന്റിഫിക്കേഷൻ തെളിയിക്കുന്ന രേഖകൾ
2. പാൻ കാർഡ്
3. മേൽവിലാസത്തിന്റെ തെളിവ്
4. നോമിനി ഡിക്ലറേഷന്റ ഫോം
5. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
സാമ്പത്തിക സഹായം
15 വർഷത്തെ കാലാവധിയുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ നിക്ഷേപകർക്ക് സാമ്പത്തിക സഹായം പിപിഎഫ് വാഗ്ധാനം ചെയ്യുന്നു. പിപിഫ് നിക്ഷേപം ആരംഭിച്ച് ആദ്യ വർഷത്തിനുശേഷം അക്കൗണ്ടിൽ നിന്ന് വായ്പകൾ ലഭിക്കും. അക്കൗണ്ട് അവസാനിപ്പിക്കാതെ തന്നെ സമയബന്ധിതമായ സാമ്പത്തിക സഹായം നേടാം. അഞ്ചാം വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ അനുവദനീയമാണ്. ഇത് നിക്ഷേപകർക്ക് അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications