ദീർഘകാല സാമ്പത്തിക നിക്ഷേപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷയാണ്. 100 ശതമാനം സുരക്ഷയും മികച്ച റിട്ടേണും നൽകാൻ സാധിക്കുന്ന പദ്ധതിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്) തിരഞ്ഞെടുക്കാം. കാരണം ഇത് കേന്ദ്രസർക്കാറിന് കീഴിൽ വരുന്ന നിക്ഷേപ പദ്ധതിയാണ്. അതോടൊപ്പം മികച്ച വരുമാനവും പിപിഎഫ് വാഗ്ധാനം ചെയ്യുന്നു. പിപിഎഫ് നിക്ഷേപത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം. ഒപ്പം ലക്ഷങ്ങൾ എങ്ങനെ സമ്പാദിക്കാമെന്നും.
നിക്ഷേപ കാലാവധി
15 വർഷമാണ് പിപിഎഫ് നിക്ഷേപത്തിന്‍റെ കാലാവധി. ആവശ്യമെങ്കിൽ 5 വർഷത്തെ ബ്ലോക്കുകളായി നീട്ടാം. പിപിഎഫ് സ്കീമിൽ നിക്ഷേപ പരിധിയുണ്ട്. നിങ്ങൾക്ക് ഒരു വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം. 7.1 ശതമാനമാണ് നിലവിലെ പരിശ നിരക്ക്
ഒരു ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ഇവയിൽ എവിടെയും അക്കൗണ്ട് തുറക്കാം. രണ്ടും ഒരേ നിയമങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ പൌരത്വമുള്ള ആർക്കും പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. പ്രായപൂർത്തിയാകാത്ത ആളുകൾക്ക് വേണ്ടി രക്ഷാധികാരിക്ക് ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും.
കാലാവധി പൂർത്തിയാകുമ്പോൾ എന്തുചെയ്യണം..?
1. അക്കൗണ്ട് ക്ലോഷർ ഫോമും പാസ്ബുക്കും ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ സമർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് മെച്യൂരിറ്റി പേയ്‌മെന്റ് സ്വീകരിക്കാവുന്നതാണ്.
2. കൂടുതൽ നിക്ഷേപങ്ങൾ നടത്താതെ തന്നെ നിക്ഷേപകന് അക്കൗണ്ടിൽ മെച്യൂരിറ്റി മൂല്യം നിലനിർത്താൻ കഴിയും. പേയ്‌മെന്റ് എപ്പോൾ വേണമെങ്കിലും എടുക്കാം. അല്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ പിൻവലിക്കാം.
3. നിക്ഷേപകന് അക്കൗണ്ട് 5 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്, അതും കാലാവധി പൂർത്തിയാകുന്ന ഒരു വർഷത്തിനുള്ളിൽ, ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ നിർദ്ദിഷ്ട എക്സ്റ്റൻഷൻ ഫോം സമർപ്പിച്ചുകൊണ്ട്.

പിപിഎഫ് കാൽക്കുലേറ്റർ
പ്രതിമാസം 5000 രൂപ, 8000 രൂപ, 12000 രൂപ നിക്ഷേപിച്ചാൽ പിപിഎഫിലൂടെ എത്ര തുക സമ്പാക്കാമെന്ന് നമുക്ക് പരിശോധിക്കാം. ഓർക്കേണ്ട കാര്യം ഇവിടെ നിക്ഷേപ കാലാവധി 15 വർഷവും പലിശ 7.1 ശതമാനവുമാണ്.
പ്രതിമാസം 5000 രൂപ: 15 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപ തുക 9,00,000 രൂപയായിരിക്കും. ഏകദേശം 7,27,284 രൂപ പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ഏകദേശം 16,27,284 രൂപ ലഭിക്കും.
പ്രതിമാസം 8000 രൂപ : 15 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപ തുക 14,40,000 രൂപയായിരിക്കും. ഏകദേശം 11,63,654 രൂപ പലിശ ലഭിക്കുമെന്നും ഏകദേശം 26,03,654 രൂപ മെച്യൂരിറ്റി തുക ലഭിക്കുമെന്നും കണക്കാക്കുന്നു.
പ്രതിമാസം 12000 രൂപ : 15 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപ തുക 21,60,000 രൂപയായിരിക്കും. ഏകദേശം 17,45,481 രൂപ പലിശ ലഭിക്കുമെന്നും ഏകദേശം 39,05,481 രൂപ മെച്യൂരിറ്റി തുക ലഭിക്കുമെന്നും കണക്കാക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications