സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച നിക്ഷേപ മാർഗമാണ് പി.പി.എഫ് അഥവാ പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് സ്കീം. ഇത് പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാൻ സാധിക്കും. സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ പൂർണമായും അപകടരഹിതമായിരിക്കും. മാത്രമല്ല ഇതൊരു ദീർഘകാല നിക്ഷേപമെന്ന നിലയിൽ വിലയ തുക സമ്പാദിക്കാനും സാധിക്കും.
പി.പി.എഫിൻ്റെ ഏറ്റവും വലിയ സവിശേഷത നികുതി ആനുകൂല്യങ്ങളും ഉറപ്പായ വരുമാനവുമാണ്. അതിനാൽ മികച്ച നേട്ടം ഉറപ്പായും ലഭിക്കും. നിങ്ങൾക്ക് ആകെ ഒരു പി.പി.എഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ സാധിക്കു. പോസ്റ്റ് ഓഫീസിനു പുറമേ ബാങ്കിലും അക്കൗണ്ട് ആരംഭിക്കാം. പി.പി.എഫിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1.50 ലക്ഷം രൂപയുമാണ്.
പി.പി.എഫ് നിക്ഷേപത്തിൻ്റെ കാലാവധി എത്രയാണ്?
നിക്ഷേപം ആരംഭിച്ച് 15 വർഷങ്ങൾക്ക് ശേഷം മാത്രമേ അക്കൗണ്ടിൻ്റെ കാലാവധി പൂർത്തിയാകുള്ളൂ. കാലാവധി പൂർത്തിയാൽ ആവശ്യമെങ്കിൽ കാലാവധി നീട്ടാൻ സാധിക്കും. അത് 5 വർഷത്തെ ഓരോ ബ്ലോക്കായിട്ട് നീട്ടാം. ഇതിനായി കാലാവധി പൂർത്തിയാവുന്നതിനു ഒരു വർഷം മുന്നേ അപേക്ഷിക്കാവുന്നതാണ്.
പി.പി.എഫ് എങ്ങനെയെല്ലാം പിൻവലിക്കാം?
കാലാവധി പൂർത്തിയാവുന്നതിനു മുന്നേ നിങ്ങളുടെ പി.പി.എഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. എന്നാൽ ആദ്യത്തെ വർഷങ്ങളിൽ അത് എളുപ്പമല്ല. നിക്ഷേപം ആരംഭിച്ച് 5 വർഷത്തിനുശേഷം മാത്രമേ ഇത്തരത്തിൽ പണം പിൻവലിക്കാൻ അനുവാദമുള്ളൂ. ബാലൻസിന്റെ 50 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും.
പി.പി.എഫിൻ്റെ നേട്ടങ്ങൾ ഇതെല്ലാമാണ്. എങ്കിൽ 3,000 രൂപ, 6,000 രൂപ, 12,000 രൂപ എന്നിങ്ങനെ ഓരോ മാസവും ലാഭിച്ച് പി.പി.എഫിൽ നിക്ഷേപിച്ചാൽ 25 വർഷത്തിനുള്ളിൽ നിങ്ങളുടെ വരുമാനം എത്രയാവും? ഇവിടെ 15 വർഷത്തിനു ശേഷം 2 തവണ കാലാവധി നീട്ടിയാൽ 25 വർഷം വരെ നിക്ഷേപിക്കാം. മാത്രമല്ല 7.1 ശതമാനം പലിശ നിരക്കിൽ കണക്കാക്കിയാൽ ലാഭം എത്ര പ്രതീക്ഷിക്കാം? വിശദമായി മനസിലാക്കാം;

പ്രതിമാസം 3,000 രൂപ ലാഭിച്ചാൽ പി.പി.എഫ് കോർപ്പസ് എത്രയായിരിക്കും?
എല്ലാ മാസവും 3,000 രൂപ ലാഭിച്ചാൽ വാർഷിക നിക്ഷേപം 36,000 രൂപയാവും. അതായത് പി.പി.എഫിൽ വാർഷിക കണക്കിലാണ് നിക്ഷേപം നടത്തുന്നത്. 36,000 രൂപ 25 വർഷം കൊണ്ട് 9,00,000 രൂപയാവും. 25 വർഷം കൊണ്ട് 15,73,924 രൂപ പലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നു. അതായത് കാലാവധി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന മൊത്തം തുക 24,73,924 രൂപയായിരിക്കും.
പ്രതിമാസം 6,000 രൂപ ലാഭിച്ചാൽ 25 വർഷത്തിനുശേഷം പി.പി.എഫ് കോർപ്പസ് എത്രയായിരിക്കും?
6,000 രൂപ വീതം എല്ലാ മാസവും ലാഭിച്ചാൽ ഒരു വർഷത്തെ നിക്ഷേപം 72,000 രൂപയാവും. ഇവിടെ 25 വർഷത്തിനുള്ളിൽ നിങ്ങളുടെ ആകെ നിക്ഷേപ തുക 18,00,000 രൂപയായിരിക്കും. പലിശയിനത്തിൽ ലഭിക്കുന്നത് 31,47,847 രൂപയും, മെച്യൂരിറ്റി തുകയായി ലഭിക്കുന്നത് 49,47,847 രൂപയാണ്.
പ്രതിമാസം 12,000 രൂപ ലാഭിച്ചാൽ പി.പി.എഫ് കോർപ്പസ് എത്രയായിരിക്കും?
12,000 രൂപ എല്ലാ മാസവും ലാഭിക്കാൻ സാധിച്ചാൽ നിങ്ങളുടെ വാർഷിക നിക്ഷേപ തുക 1,44,000 രൂപയാവും. ഈ തുക എല്ലാ വർഷവും നിക്ഷേപിച്ചാൽ 25 വർഷത്തിനുള്ളിൽ നിങ്ങളുടെ ആകെ നിക്ഷേപ തുക 36 ലക്ഷം രൂപയായിരിക്കും. ഈ 36 ലക്ഷത്തിന് നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശത്തുക 62,95,694 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന ആകെ തുക 98,95,694 രൂപയായിരിക്കും. 1 കോടി രൂപയ്ക്കടുത്ത് നേട്ടം കൊയ്യാൻ സാധിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications