സുരക്ഷിത നേട്ടത്തോടെ ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പ്ലാനുണ്ടെങ്കിൽ ഏറ്റവും മികച്ച ഓപ്ഷൻ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് തന്നെയാണ്. ഒരു സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിയായതിനാൽ ഉറപ്പുള്ള വരുമാനം നേടാം. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ഒരു മികച്ച കോർപ്പസ് സൃഷ്ടിക്കാൻ സാധിക്കുന്ന നിക്ഷേപ പദ്ധതിയെന്ന നിലയിലും പിപിഎഫ് ജനപ്രിയമാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കും. നിക്ഷേപങ്ങൾക്ക് കൂട്ടുപലിശയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ പണം ഇരട്ടിയിലധികം വളരും എന്നതും ശ്രദ്ധേയമാണ്. ഈ കാരണങ്ങളാൽ പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ പ്രതിമാസം 3,000 രൂപ മുതൽ 9,000 രൂപ വരെ നിക്ഷേപിക്കുന്നതിലൂടെ 18 വർഷത്തിനുള്ളിൽ നിങ്ങൾക്ക് സമ്പാദിക്കാമെന്ന് നോക്കാം.
പിപിഎഫ് അക്കൗണ്ട് ആർക്കെല്ലാം തുറക്കാം
ജോലി ചെയ്യുന്നവർ, സ്വയംതൊഴിൽ ചെയ്യുന്നവർ, പെൻഷൻകാർ എന്നിവർ ഉൾപ്പെടെ ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്തവരുടെ മാതാപിതാക്കൾക്കും പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും.

പോസ്റ്റ് ഓഫീസ് പിപിഎഫിലെ നിക്ഷേപ തുക
വർഷത്തിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. വർഷത്തിൽ നിക്ഷേപിക്കാവുന്ന പരമാവധി നിക്ഷേപം 1.50 ലക്ഷം രൂപയുമാണ്.
പിപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം
പിപിഎഫിൽ അക്കൗണ്ട് തുറന്ന തീയതി മുതൽ അഞ്ച് വർഷത്തിന് ശേഷം മാത്രമേ നിക്ഷേപത്തിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുള്ളൂ. മാത്രമല്ല വർഷത്തിൽ ഒരിക്കൽ മാത്രമേ പിൻവലിക്കാനും അനുവാദമുള്ളൂ. ഈ സമയം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിരിക്കുന്ന തുകയുടെ 50 ശതമാനം വരെ പിൻവലിക്കാൻ അനുവാദമുണ്ട്.
കാലാവധി
പിപിഎഫ് കാലാവധി 15 വർഷമാണ്. എന്നാൽ അതിനു ശേഷം നിക്ഷേപിക്കാൻ താത്പര്യമുണ്ടെങ്കിൽ വീണ്ടും നിക്ഷേപം തുടരാൻ സാധിക്കും. അതിനാൽ 15 വർഷത്തെ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ അഞ്ച് വർഷത്തെ ബ്ലോക്കുകളായി നിക്ഷേപ കാലാവധി നീട്ടാം.
പിപിഎഫിൽ പ്രതിമാസം 3,000 രൂപ, 6,000 രൂപ, 9,000 രൂപ എന്നിങ്ങനെ നിക്ഷേപിച്ചാൽ 18 വർഷം കൊണ്ട് എത്ര രൂപ കോർപ്പസ് സൃഷ്ടിക്കാം? ഇവിടെ 15 വർഷത്തിനു ശേഷം കാലാവധി നീട്ടി 18 വർഷത്തിനുള്ളിൽ ക്ലോസ് ചെയ്യാവുന്നതാണ്.
പ്രതിമാസം 3,000 രൂപ നിക്ഷേപിച്ചാൽ കോർപ്പസ് എത്ര?
എല്ലാ മാസവും 3,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം 36,000 രൂപയായിരിക്കും പിപിഎഫിൽ നിക്ഷേപിക്കുന്നത്. ഇത് തുടർച്ചയായി 18 വർഷത്തേക്ക് തുടർന്നാൽ നിങ്ങളുടെ ആകെ നിക്ഷേപ തുക 6,48,000 രൂപയായിരിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് 13,23,527 രൂപയാണ്. പലിശ മാത്രം മൊത്തം 6,75,527 രൂപ ലഭിക്കുന്നു.
പ്രതിമാസം 6,000 രൂപ നിക്ഷേപിച്ചാൽ കോർപ്പസ് എത്ര?
പിപിഎഫിൽ എല്ലാ മാസവും 6,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തെ മൊത്തം നിക്ഷേപം 72,000 രൂപയായിരിക്കും. എങ്കിൽ 18 വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപ തുക 12,96,000 രൂപയായിരിക്കും. 18 വർഷത്തിൽ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 13,51,054 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം കോർപ്പസ് 26,47,054 രൂപയായിരിക്കും.
പ്രതിമാസം 9,000 രൂപ നിക്ഷേപിച്ചാൽ കോർപ്പസ് എത്ര?
പിപിഎഫിൽ എല്ലാ മാസവും 9,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം നിക്ഷേപിക്കുന്ന തുക 1,08,000 രൂപയായിരിക്കും. അതായത് 18 വർഷത്തേക്ക് ഈ നിക്ഷേപം തുടർന്നാൽ മൊത്തം നിക്ഷേപ തുക 19,44,000 രൂപയായിരിക്കും. ഇവിടെ പലിശയിനത്തിൽ മാത്രം 20,26,581 രൂപ ലഭിക്കും. അതിനാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന കോർപ്പസ് 39,70,581 രൂപയായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications