ദീർഘകാല നിക്ഷേപങ്ങൾ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കും. സുരക്ഷിതമായി നിക്ഷേപം വളർത്താൻ ഏറ്റവും മികച്ച ഓപ്ഷൻ പിപിഎഫ് അഥവാ പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് തന്നെയാണ്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന പദ്ധതിയെന്നതിലുപരി നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണമായും നികുതി രഹിതമാണ് എന്നതാണ് പിപിഎഫിനെ ആകർഷിക്കുന്ന ഘടകം. 15 വർഷത്തെ ലോക്ക്-ഇൻ പിരിയഡിൽ പിപിഎഫിൽ നിക്ഷേപിക്കാം. ആവശ്യമെങ്കിൽ കാലാവധി നീട്ടാനും ഓപ്ഷനുണ്ട്.
പിപിഎഫ് നിക്ഷേപങ്ങൾ ഏതൊരു ഇന്ത്യൻ പൗരനും എളുപ്പത്തിൽ സാധ്യമാണ്. അതിന് നിങ്ങൾ ജോലിക്കാരാവണമെന്ന് നിർബന്ധമില്ല. ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് റിട്ടയർമെൻ്റ് ഫണ്ട് എന്ന നിലയിലേക്കും പിപിഎഫ് നിക്ഷേപത്തെ കണക്കാക്കാൻ സാധിക്കും. പിപിഎഫിൽ ഒരു വർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. ഓരോ മാസവും നിങ്ങൾക്ക് കൃത്യമായ പ്ലാനിംഗിലൂടെ നിശ്ചിത തുക നിക്ഷേപിക്കാൻ സാധിക്കും. നിലവിൽ പിപിഎഫ് സ്കീമിൻ്റെ പലിശ നിരക്ക് 7.1 ശതമാനം ആണ്.
കാലാവധിക്കു മുന്നേ പണം പിൻവലിക്കാം
ലോക്ക്-ഇൻ പിരിയഡായ 15 വർഷം പൂർത്തിയാക്കുമ്പോഴാണ് നിക്ഷേപകർക്ക് മുഴുവൻ മെച്യൂരിറ്റി തുകയും ഒരുമിച്ച് പിൻവലിക്കാൻ സാധിക്കുന്നത്. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ നിക്ഷേപകർക്ക് കാലാവധിക്കു മുന്നേ പിപിഎഫിൽ നിന്നും പണം പിൻവലിക്കാം. അതിനും ചില നിബന്ധനകളുണ്ട്. അതായത് അക്കൗണ്ട് തുറന്ന തീയതി മുതൽ 5 വർഷം പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് വർഷത്തിൽ ഒരിക്കൽ പണം പിൻവലിക്കാം. അതുവരെയുള്ള നിക്ഷേപത്തിൽ നിന്നും 50 ശതമാനം വരെ മാത്രമാണ് പിൻവലിക്കാൻ അനുവാദമുള്ളത്.

പിപിഎഫിൽ ബുദ്ധിയോടെ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാം. നിങ്ങൾ ഓരോ വർഷവും 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര വർഷം കൊണ്ട് 40 ലക്ഷം രൂപയിൽ കൂടുതൽ സമ്പാദിക്കാൻ സാധിക്കും? ഇതിനെ കുറിച്ച് വിശദമായി അറിയാം.
1.5 ലക്ഷം നിക്ഷേപിച്ചാൽ 40 ലക്ഷത്തിലേക്കുള്ള ദൂരം എത്ര?
പിപിഎഫിൽ എല്ലാ വർഷവും 1.5 ലക്ഷം നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് മൊത്തം നിക്ഷേപ തുക 22,50,000 രൂപയായി വളരും. ഈ കാലയളവിഷ നിങ്ങൾക്ക് ലഭിക്കുന്ന പലിശ വരുമാനം 18,18,209 രൂപയായിരിക്കും. അതായത് 15 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 40,68,209 രൂപയായിരിക്കും.
അതെ 15 വർഷത്തെ കാലാവധി പൂർത്തിയാവുന്നതു വരെ വർഷത്തിൽ 1.5 ലക്ഷം എന്ന പരിധിയിൽ നിക്ഷേപിച്ചാൽ 40 ലക്ഷം എളുപ്പം സമ്പാദിക്കാം. ഇവിടെ എല്ലാ മാസവും നിക്ഷേപിക്കേണ്ടി വരുന്നത് 12,500 രൂപയാണ്. നിങ്ങൾക്ക് ഇതൊരു റിട്ടയർമെന്റ് കോർപ്പസായി കണക്കാക്കണമെന്നുണ്ടെങ്കിൽ കാലാവധി നീട്ടി നിക്ഷേപം തുടരാനും ഓപ്ഷനുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications