നികുതി ലാഭത്തിലൂടെ സുരക്ഷിതമായ നിക്ഷേപം ലക്ഷ്യമിടുന്നവരാണോ നിങ്ങൾ? എവിടെ നിക്ഷേപിച്ചാൽ നേട്ടം ഉറപ്പാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? നികുതി ലാഭത്തിലൂടെ ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ ഏറ്റവും ഉചിതമായി നിക്ഷേപം പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (PPF) സ്കീമാണ്. ഏതൊരു നിക്ഷേപവും ദീർഘകാലകത്തേക്ക് നിലനിർത്തിയാൽ അപ്രതീക്ഷിത ലാഭം സ്വന്തമാക്കാം.
പോസ്റ്റ് ഓഫീസ് സ്കീമായതിനാൽ ഇതിന് ഗവൺമെൻ്റ് പിന്തുണയുണ്ട്. അതിനാൽ തന്നെ 100% സുരക്ഷിതമായ നിക്ഷേപമാണിത്. ചെറുകിട സമ്പാദ്യ പദ്ധതികൾക്കിടയിൽ വളരെ ജനപ്രിയമായ പദ്ധതിയാണിത്. എന്നാൽ ബുദ്ധിയോടെ നിക്ഷേപിച്ചാൽ കോടികൾ വരെ സമ്പാദിക്കാനും സാധിക്കും, മാത്രമല്ല വലിയൊരു തുക വരുമാനമായും ലഭിക്കും. മികച്ച പലിശ വാഗ്ദാനം ചെയ്യുന്നതോടൊപ്പം ആകർഷകമായ റിട്ടേണും പി.പി.എഫ് വാഗ്ദാനം ചെയ്യുന്നുണ്ട്.
നികുതി ഇളവ് ലഭിക്കുന്ന ഒരു നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർക്കിടയിൽ പി.പി.എഫിന് ഏറെ പ്രാധാന്യമുണ്ട്. ഓരോ വർഷവും നിശ്ചിത തുക നിക്ഷേപിക്കണം. ഉയർന്ന തുക നിക്ഷേപിച്ചാൽ നേട്ടവും വളരും. മാത്രമല്ല കൂട്ടുപലിശയുടെ നേട്ടവും ലഭിക്കുമെന്നതാണ് പി.പി.എഫ് മറ്റു പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിന്ന് വ്യത്യസ്തമാവുന്നത്.
പി.പി.എഫ് സ്കീമിന്റെ സവിശേഷതകൾ
ഈ സ്കീമിൽ, നിങ്ങൾക്ക് ഓരോ വർഷവും കുറഞ്ഞത് 500 രൂപ മുതൽ പരമാവധി 1.5 ലക്ഷം വരെ നിക്ഷേപിക്കാം. പി.പി.എഫ് സ്കീമിൽ 15 വർഷം വരെ നിക്ഷേപിക്കാം. ഈ കാലയളവിൽ ലോക്ക്-ഇൻ പിരീയഡ് ആയിരിക്കും. വീണ്ടും സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് 5 വർഷത്തെ ബ്ലോക്കുകളായി കാലാവധി നീട്ടാൻ സാധിക്കും. 500 രൂപ മുതൽ 1.5 ലക്ഷം വരെ ഏത് തുകയും ഇവിടെ നിക്ഷേപിക്കാം. എന്നാൽ കൃത്യമായി നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ഓരോ വർഷവുമാണ് പി.പി.എഫിൽ നിക്ഷേപിക്കേണ്ടത്.

പലിശയും റിട്ടേണും എത്രയാണ്?
പി.പി.എഫ് സ്കീമിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ വാർഷികാടിസ്ഥാനത്തിൽ 7.1% നിരക്കിലാണ് പലിശ ഉറപ്പ് നൽകുന്നത്. മാത്രമല്ല ഈ നിക്ഷേപം കൂട്ടുപലിശയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ നിങ്ങൾ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ പണം വളരും, ഒപ്പം കൂട്ടു പലിശയുടെ നേട്ടവും ലഭിക്കും.
ഉദാഹരണത്തിന് നിങ്ങൾ ഓരോ മാസവും 8000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് നിക്ഷേപം 96,000 രൂപയാവും. ഇതുപോലെ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം മാത്രം 14,40,000 രൂപയായിരിക്കും. അടുത്തതായി പലിശ നോക്കിയാൽ ഈ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് പലിശ മാത്രം 11,63,654 രൂപ ലഭിക്കും. അതായത് 15 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം നേട്ടം 26,03,654 രൂപയായിരിക്കും. അതായത് പ്രതിമാസം നിങ്ങളുടെ ശമ്പളത്തിൽ നിന്നും മാറ്റി വെക്കുന്ന തുക 15 വർഷം കൊണ്ട് പെട്ടെന്ന് തന്നെ വളരുന്നു.
ഇനി ഇവിടെ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് മൊത്തം നിക്ഷേപം 1.2 ലക്ഷം രൂപയായി ഉയരും. 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 18,00,000 ലക്ഷം രൂപയാവും. ഇവിടെ പലിശയിനത്തിൽ നിങ്ങൾക്ക് 14,54,567 ലക്ഷം ലഭിക്കും. എങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 32,54,567 ലക്ഷം ആയിരിക്കും.
പി.പി.എഫിന്റെ പ്രധാന ആനുകൂല്യങ്ങൾ
സെക്ഷൻ 80 C പ്രകാരം നിങ്ങൾക്ക് നികുതി കിഴിവുകൾ ക്ലെയിം ചെയ്യാം. പി.പി.എഫിൽ നിക്ഷേപിക്കുമ്പോൾ അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ മൂന്ന് വർഷത്തിനു ശേഷം നിങ്ങളുടെ പി.പി.എഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുക്കാനുള്ള ഓപ്ഷനുമുണ്ട്.
ഈ സ്കീമിൽ നിക്ഷേപിക്കാൻ വേണ്ടി ഏതെങ്കിലും പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ ഒരു അക്കൗണ്ട് തുറക്കാം. ഇതിനായി നിങ്ങൾ ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച് തിരിച്ചറിയൽ രേഖ, മേൽവിലാസം, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ എന്നിവ ഉൾപ്പെടെ സമർപ്പിക്കേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications