ചെറുകിട സമ്പാദ്യ പദ്ധതികൾക്കിടയിൽ വളരെ ജനപ്രിയമായ പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്). ഉറപ്പുള്ള വരുമാനവും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളാണോ നിങ്ങൾ തിരയുന്നത്? എങ്കിൽ ഏറ്റവും മികച്ചത് പി.പി.എഫ് തന്നെ. ഈ ദീർഘകാല സർക്കാർ നിക്ഷേപ പദ്ധതിയിലൂടെ നിങ്ങൾക്ക് കോടീശ്വരനാകാം. 15 വർഷത്തെ കാലായളവിലാണ് പി.പി.എഫിൽ നിക്ഷേപിക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ കൃത്യമായി നിക്ഷേപിച്ചാൽ വലിയ സാമ്പത്തിക ലാഭം ലഭിക്കും.
പി.പി.എഫിൽ നിന്ന് എങ്ങനെയാണ് പണം സമ്പാദിക്കുന്നതെന്ന് അറിയാമോ? വെറുമൊരു നിക്ഷേപ പദ്ധതിയല്ല ഇത്. നിങ്ങളുടെ നിക്ഷേപത്തിലൂടെ പ്രതിവർഷം 9.37 ലക്ഷം സമ്പാദിക്കാൻ കഴിയും. അതായത് ഓരോ മാസവും 78,083 രൂപ കിട്ടും. എങ്ങനെയെന്ന് പരിശോധിക്കാം.
പലിശയും കാലാവധിയും....
നിലവിൽ, പി.പി.എഫ് വാർഷിക കൂട്ടുപലിശക്കൊപ്പം 7.1 ശതമാനം പലിശ നൽകുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ നേടാം. ഇവിടെ സാധാരണയായി 15 വർഷത്തേക്കാണ് നിക്ഷേപിക്കുന്നത്. ഈ കാലയളവ് ലോക്ക്-ഇൻ-പിരീയഡ് ആയിരിക്കും.
അതിന് ശേഷം 5 വർഷത്തേക്ക് നിക്ഷേപ കാലാവധി വിപുലീകരിക്കാനും സാധിക്കും. ഈ കാലയളവിൽ നിക്ഷേപകൻ പി.പി.എഫിൽ ഇൻവെസ്റ്റ് ചെയ്താൽ ചില വ്യവസ്ഥകൾക്ക് വിധേയമായി പണം പിൻവലിക്കാൻ സാധിക്കും. ആദ്യ 15 വർഷത്തിൽ എല്ലാ വർഷവും നിർബന്ധമായും പി.പി.എഫിൽ നിക്ഷേപിക്കണം.
പിപിഎഫിൽ നിന്ന് സ്ഥിര വരുമാനം നേടാം
ആദ്യത്തെ 15 വർഷത്തിൽ ഒരോ വർഷവും 1.5 ലക്ഷം രൂപ നിക്ഷേപിക്കണം. ഈ കാലയളവ് ലോക്ക്-ഇ-പിരീയഡ് ആയതിനാൽ പണം പിൻവലിക്കാൻ സാധിക്കില്ല. ഇതുപോലെ കൃത്യമായി നിക്ഷേപിച്ചാൽ കാലാവധി അവസാനിക്കുമ്പോൾ മെച്യൂരിറ്റി തുക ഏകദേശം 40.68 ലക്ഷം രൂപയുണ്ടാവും. കണക്കുകൾ പ്രകാരം അതിൽ പലിശ മാത്രം 18.18 ലക്ഷം രൂപയുണ്ട്. എന്നാൽ പ്രതിവർഷം 9.37 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ദൂരമുണ്ട്. അതിന് വേണ്ടി കാലാവധി അൽ നീട്ടിയാലോ?

കാലാവധി വിപുലീകരിക്കാം....
ആദ്യം 5 വർഷത്തെ കാലാവധി നീട്ടാം. വീണ്ടും 5 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം നിക്ഷേപിച്ചാൽ മെച്യൂരിറ്റി തുക ഏകദേശം 66.58 ലക്ഷം രൂപ കിട്ടും. ഇവിടെ പലിശ മാത്രം ഏകദേശം 36.58 ലക്ഷം രൂപ ലഭിക്കുന്നു.
അടുത്ത 5 വർഷത്തേക്ക് കാലാവധി നീട്ടിയാൽ മൊത്തം 25 വർഷമാവും. ഈ കാലാവധി അവസാനിക്കുമ്പോൾ നിങ്ങളുടെ കോർപ്പസ് തുക ഏകദേശം 1.03 കോടി രൂപയിലെത്തും. അതായത് 37.5 ലക്ഷം രൂപയും മൊതലായും 65.38 ലക്ഷം രൂപ പലിശയിനത്തിലും കണക്കാക്കാം.
സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനായി അടുത്ത 5 വർഷത്തേക്ക് കൂടെ നിക്ഷേപിക്കാം. ഇങ്ങനെ നിക്ഷേപിച്ചാൽ പി.പി.എഫ് കോർപ്പസ് ഏകദേശം 1.55 കോടി രൂപയിൽ എത്തും. പക്ഷേ 28 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. അതിനാൽ മൊത്തം 28 വർഷത്തേക്ക് നിക്ഷേപിക്കാം. 28 വർഷം കൊണ്ട് പി.പി.എഫ് മെച്യൂരിറ്റി തുക ഏകദേശം 1.32 കോടി രൂപയിൽ എത്തും, 42 ലക്ഷം രൂപ മൊതലും ഏകദേശം 89.8 ലക്ഷം രൂപ പലിശയും ഉണ്ടാകും.
പി.പി.എഫിൽ നിന്ന് എങ്ങനെ പ്രതിമാസം 78,000 രൂപ വരുമാനം നേടാം
ഓരോ വർഷവും നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശ പിൻവലിച്ചാൽ നിങ്ങൾക്ക് ഒരു വർഷം 9,37,200 രൂപ ലഭിക്കും. അത് പ്രതിമാസം 78,100 രൂപ വരും. ഇത് നിങ്ങൾക്ക് ഒരു സ്ഥിരവരുമാനമായി കണക്കാക്കാം. പി.പി.എഫ് നിക്ഷേപങ്ങളുടെ ഏറ്റവും വലിയ നേട്ടം കൂട്ടുപലിശയുടെ ശക്തിയാണ്. എല്ലാ വർഷവും കൂട്ടു പലിശ ലഭിക്കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
