പി‌പി‌എഫ്, സുകന്യ സമൃദ്ധി യോജന, ‌കിസാൻ വികാസ് പത്ര ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ എന്നറിയപ്പെടുന്ന ഒൻപത് തരം ചെറുകിട സമ്പാദ്യ പദ്ധതികൾ ഉൾപ്പെടെ നിരവധി ബാങ്കിംഗ് സേവനങ്ങൾ ഇന്ത്യ പോസ്റ്റ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇവയെല്ലാം സർക്കാർ സുരക്ഷിതത്വവും വാ​ഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ‌എസ്‌സി), 5 വർഷത്തെ കാലാവധിക്കുള്ള പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം, കിസാൻ വികാസ് പത്ര (കെവിപി), സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം എന്നിവ ഉൾപ്പെടുന്നവയാണിത്.

 

പലിശ നിരക്ക്

പലിശ നിരക്ക്

ഈ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ബാധകമായ പലിശനിരക്കുകൾ കാലാകാലങ്ങളിൽ സർക്കാരാണ് പരിഷ്കരിക്കുന്നത്. ഡിസംബർ 31 ന് അവസാനിക്കുന്ന നടപ്പു ത്രൈമാസത്തിൽ ഈ സേവിംഗ്സ് സ്കീമുകൾ 4 മുതൽ 7.6 ശതമാനം വരെ പലിശനിരക്ക് നൽകുന്നു. വിവിധ ചെറുകിട സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്കുകൾ പരിശോധിക്കാം.

കാശ് പോകുമെന്ന് പേടി വേണ്ട; ഈ ഏഴ് ഇടങ്ങളിൽ നിങ്ങളുടെ പണം സുരക്ഷിതം, സർക്കാരിന്റെ ഉറപ്പ്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

ബാങ്കുകളിൽ തുറന്ന സേവിംഗ്സ് അക്കൗണ്ടുകൾക്ക് സമാനമായി പോസ്റ്റ് ഓഫീസിലും നിങ്ങൾക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ കഴിയും. നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ ഓൺലൈനായി പണം കൈമാറാനും ഇന്ത്യ പോസ്റ്റ് നിങ്ങളെ അനുവദിക്കുന്നു. നിലവിൽ പ്രതിവർഷം 4% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്.

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്: 1, 2, 3, 5 വർഷത്തെ കാലാവധിക്കായി നിങ്ങൾക്ക് ഒരു പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് പദ്ധതിയായി ടൈം നിക്ഷേപം തുറക്കാൻ കഴിയും. ഇത് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമാണ്. 1-3 വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് 5.5% പലിശ ലഭിക്കും. അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റ് 6.7% പലിശ വാഗ്ദാനം ചെയ്യുന്നു.

5 വർഷത്തെ പോസ്റ്റ് ഓഫീസ് ആർ‌ഡി

5 വർഷത്തെ പോസ്റ്റ് ഓഫീസ് ആർ‌ഡി

ചെറിയ പ്രതിമാസ നിക്ഷേപങ്ങളോടെ, പോസ്റ്റ് ഓഫീസ് ആർ‌ഡി ലാഭകരമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. തപാൽ വകുപ്പ് വാഗ്ദാനം ചെയ്യുന്ന ഈ റിക്കറിം​ഗ് നിക്ഷേപ പദ്ധതി നിലവിൽ 5.8% പലിശ നൽകുന്നു.

കാനറ ബാങ്കിൽ കാശിട്ടിട്ടുള്ളവ‍‍ർക്ക് നേട്ടം, എഫ്ഡികളുടെ പലിശ നിരക്ക് ഉയർത്തി

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്‌എസ്)

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്‌എസ്)

സ്ഥിരമായി പലിശ വരുമാനം നേടുന്നതിന് 60 വയസ് പ്രായമുള്ള നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്ത് 15 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. മുതിർന്ന പൗര ദമ്പതികൾക്ക് ഈ പദ്ധതിയിൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇതിന് 5 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. നിലവിൽ, മുതിർന്ന പൗരന്മാരുടെ പദ്ധതി 7.4% പലിശ നൽകുന്നു.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പ്രതിമാസം പണം ലഭിക്കുന്ന ഒരു സ്കീമിൽ നിങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് വ്യക്തിഗതമായി പരമാവധി 4.5 ലക്ഷം രൂപയും പോസ്റ്റ് ഓഫീസ് എം‌ഐ‌എസ് സ്കീമിൽ സംയുക്തമായി 9 ലക്ഷം രൂപയും നിക്ഷേപിക്കാം. ഈ സ്കീം നിക്ഷേപകരെ സ്ഥിരമായ പ്രതിമാസ വരുമാനം നേടാൻ അനുവദിക്കുകയും 6.6% പലിശനിരക്ക് നൽകുകയും ചെയ്യുന്നു.

നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റ് (എൻ‌എസ്‌സി)

നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റ് (എൻ‌എസ്‌സി)

പോസ്റ്റോഫീസുകൾ വാഗ്ദാനം ചെയ്യുന്ന 5 വർഷത്തെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ‌എസ്‌സി) നടപ്പ് പാദത്തിൽ പ്രതിവർഷം 6.8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. എൻ‌എസ്‌സിയിലെ നിക്ഷേപം സെക്ഷൻ 80 സി പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. എൻ‌എസ്‌സിയിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുക അഞ്ച് വർഷത്തേക്ക് പിൻവലിക്കാൻ കഴിയില്ല. എന്നിരുന്നാലും, അടിയന്തിര സാഹചര്യങ്ങളിൽ വായ്പയെടുക്കുന്നതിന് എൻ‌എസ്‌സി ബാങ്കിൽ പണയം വയ്ക്കാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

15 വർഷത്തിനുള്ളിൽ പക്വത പ്രാപിക്കുന്ന ഏറ്റവും ജനപ്രിയമായ നികുതി, ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ടെങ്കിലും, നിക്ഷേപകർക്ക് 5 വർഷത്തിന് ശേഷം ഭാഗികമായി പിൻവലിക്കൽ നടത്താം. അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് പ്രതിവർഷം കുറഞ്ഞത് 500 രൂപ നിക്ഷേപം ആവശ്യമാണ്. ഈ സ്കീം 7.1% പലിശ നൽകുന്നു.

കിസാൻ വികാസ് പത്ര (കെവിപി)

കിസാൻ വികാസ് പത്ര (കെവിപി)

കുറഞ്ഞത് 1,000 രൂപയും അതിനുശേഷം 100 രൂപയുടെ ഗുണിതവുമായി ഒരു കെവിപി അക്കൗണ്ട് തുറക്കാൻ കഴിയും. പരമാവധി പരിധിയൊന്നുമില്ല. കെ‌വി‌പിയുടെ നിലവിലെ പലിശ നിരക്ക് 6.9% ആണ്. നിങ്ങൾ ഒരു നിശ്ചിത തുക സ്കീമിൽ നിക്ഷേപിക്കുകയാണെങ്കിൽ, 124 മാസാവസാനത്തോടെ നിങ്ങളുടെ നിക്ഷേപത്തിന്റെ ഇരട്ടി നിങ്ങൾക്ക് ലഭിക്കും.

സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ)

സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ)

പെൺകുട്ടികൾക്ക് വേണ്ടിയുള്ള ജനപ്രിയ നിക്ഷേപ പദ്ധതിയാണിത്. ഇപ്പോൾ 7.6% പലിശ വാ​ഗ്ദാനം ചെയ്യുന്നു. കുട്ടിക്ക് 21 വയസ്സ് കഴിഞ്ഞാൽ, മെച്യൂരിറ്റി തുക ക്ലെയിം ചെയ്യാൻ അവൾക്ക് അർഹതയുണ്ട്.

6.85% പലിശ നേടാം ഈ സ്ഥിര നിക്ഷേപത്തിൽ നിന്ന്, മറ്റ് പ്രത്യേകതകൾ എന്തെല്ലാം?

English summary

PPF, Sukanya Samridhi Yojana, Kisan Vikas Patra Latest Interest Rates Here | പി‌പി‌എഫ്, സുകന്യ സമൃദ്ധി യോജന, ‌കിസാൻ വികാസ് പത്ര ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇതാ

You can check the interest rates of various small savings schemes. Read in malayalam.
Story first published: Friday, December 11, 2020, 8:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X