പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഏറ്റവും ഉയര്‍ന്ന ആദായം നല്കുന്ന സര്‍ക്കാറിന്റെ ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ്. നിവില്‍ പിപിഎഫിന്റെ പലിശ നിരക്ക് ശതമാനമാണ്. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലയളവ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഏറ്റവും ഉയര്‍ന്ന ആദായം നല്കുന്ന സര്‍ക്കാറിന്റെ ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ്. നിവില്‍ പിപിഎഫിന്റെ പലിശ നിരക്ക് ശതമാനമാണ്. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലയളവ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അക്കൗണ്ട് ഉടമയ്ക്ക് മെച്വൂരിറ്റി കാലാവധി എത്തും മുമ്പ് തന്നെ പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാം.

ചില നിബന്ധനകള്‍ക്ക് അനുസൃതമായി പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് അക്കൗണ്ട് അവസാനിപ്പിക്കാമെന്ന് പിപിഎഫ് പിന്‍വലിക്കല്‍ നിയമം പറയുന്നു. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് 5 സാമ്പത്തിക വര്‍ഷങ്ങള്‍ പൂര്‍ത്തിയാകണം എന്ന കര്‍ശന നിബന്ധനയുണ്ട്.
അക്കൗണ്ട് ഉടമയുടെ പങ്കാളിയോ, മാതാപിതാക്കളോ, കുട്ടികളോ ഗുരുതര രോഗ ബാധിതരായി ചികിത്സ ആവശ്യമുണ്ട് എങ്കില്‍ അക്കൗണ്ട് ഉടമയ്ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാവുന്നതാണ്. അക്കൗണ്ട് ഉടമയ്ക്കോ കുട്ടികള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിനായി പണം ആവശ്യമെങ്കിലും പിപിഎഫില്‍ നിന്നും തുക പിന്‍വലിക്കാവുന്നതാണ്. കൂടാതെ താമസ സ്ഥലം മാറുമ്പോഴും അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്.
പിപിഎഫ് അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാല്‍ നോമിനിയ്ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ സാധിക്കും. അക്കൗണ്ട് ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായില്ലെങ്കിലും ഈ തുക പിന്‍വലിക്കുവാന്‍ സാധിക്കും.
കാലാവധി എത്തും മുമ്പ് പിപിഎഫ് അക്കൗണ്ട് പിന്‍വലിച്ചാല്‍ 1 ശതമാനം കുറഞ്ഞ പലിശ നിരക്ക് മാത്രമേ നിക്ഷേപകന് ലഭിക്കുകയുള്ളൂ. കൂടാതെ 5 വര്‍ഷം പൂര്‍ത്തിയാകാതെ നിക്ഷേപം പിന്‍വലിക്കുവാനും സാധിക്കുകയില്ല. ഉദാഹരണത്തിന് 2020 ജൂണ്‍ 1ന് പിപിഎഫ് അക്കൗണ്ട് ആരംഭിച്ചു എന്ന് കരുതുക. നിക്ഷേപ കാലാവധി എത്തും മുമ്പുള്ള പിന്‍വലിക്കല്‍ സാധ്യമാകുക 2026 ഏപ്രില്‍ 1 മുതലായിരിക്കും.
മെച്വൂരിറ്റി കാലയളവിന് മുമ്പ് പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കുമ്പോള്‍ നാല് നിബന്ധനകളാണുള്ളത്
1. പിപിഎഫ് അക്കൗണ്ട് ഉടമയുടെ മരണം
2. പിപിഎഫ് അക്കൗണ്ട് ഉടമയുടെ താമസം മാറുന്നത്
3. പിപിഎഫ് അക്കൗണ്ട് ഉടമയുടെ പങ്കാളിയ്ക്കോ കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഉള്ള ഗുരുതരമായ രോഗബാധ
4. പിപിഎഫ് അക്കൗണ്ട് ഉടമയുടേയോ കുട്ടികളുടേയോ ഉന്നത പഠനം
ഇതില്‍ ആദ്യത്തെ നിബന്ധന ഒഴികെ ബാക്കി 3 നിബന്ധനകളില്‍ പണം പിന്‍വലിക്കണമെങ്കില്‍ പിപിഎഫ് അക്കൗണ്ട് 5 സാമ്പത്തിക വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
