സമ്പാദ്യം സമ്പത്തിന് അനുസരിച്ചുള്ളതല്ല വരുമാനത്തിന് അനുസരിച്ചാണെന്നാണ് വിദഗ്ധർ എപ്പോഴും അടിവരയിട്ടു പറയാറുള്ളത്. അതുകൊണ്ട് തന്നെ ഇടത്തരം വരുമാനം ഉള്ളവരായാലും കൃത്യമായ സാമ്പത്തിക അച്ചടക്കവും വ്യക്തമായ സാമ്പത്തിക ആസൂത്രണവും വഴി ശരിയായ സാമ്പത്തിക സുരക്ഷിതത്വത്തം കൈവരിക്കാൻ സാധിക്കും. ഇടത്തരക്കാർക് ഉപകരപ്രദമാകുന്ന നിരവധി നിക്ഷേപ അവസരങ്ങളും രീതികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എല്ലാം ഇടത്തര വരുമാനക്കാർക്കും സമ്പാദ്യം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഇത്തരം നിക്ഷേപ പദ്ധതികളെല്ലാം തന്നെ അപകട സാധ്യത കുറഞ്ഞതും സർക്കാർ പിന്തുണയുമുള്ളതുമാണ്. അതുകൊണ്ട് തന്നെ ഉയർന്ന റിട്ടേണുകളും ഈ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. മിതമായതും ഉയർന്ന അപകടസാധ്യതയുള്ളതുമായ പ്ലാനുകളിലേക്ക് ഗ്യാരണ്ടീഡ് റിട്ടേൺ ഉറപ്പാക്കുന്നു. അതേസമയം സ്റ്റോക്ക് മാർക്കറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ടാമത്തെ വിഭാഗത്തെ വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാക്കുന്ന ഒരു അപകട ഘടകമാണ് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇടത്തരം വരുമാനത്തിൽ സമ്പാദ്യം ഉറപ്പാക്കാൻ ചില വഴികൾ,

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപം 100 രൂപ മാത്രം ആവശ്യമുള്ള ദീർഘകാല നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. അതുകൊണ്ട് തന്നെ മറ്റ് നിക്ഷേപങ്ങളിൽ ഇത് വേറിട്ടുനിൽക്കുകയും ചെയ്യുന്നു. പ്രതിവർഷം 7.10 ശതമാനം ഉറപ്പായ പലിശ നൽകുന്നതോടൊപ്പം നികുതി ഇളവുകളും ലഭിക്കുന്നു. പിപിഎഫ് സ്കീമുകളിലെ നിക്ഷേപങ്ങൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവുകൾ ലഭിക്കുന്നതിന് യോഗ്യമാണ്. അതേസമയം 15 വർഷത്തെ ലോക്ക് ഇൻ കാലയളവ് പരിഗണിക്കേണ്ടതുണ്ട്.
പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീംസ്: ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. ഉയർന്ന പലിശയും ഉറപ്പായ റിട്ടേണുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. 6.9 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശാണ് വിവിധ പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിന്ന് ലഭിക്കുന്നത്.
നഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്: 7.70 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്ന അഞ്ച് വർഷം നീണ്ടുനിൽക്കുന്ന സർക്കാർ സംരംഭമാണിത്. നിക്ഷേപിച്ച തുകയും സമ്പാദിച്ച പലിശയും നികുതി ഇളവാണ് എന്നത് ശ്രദ്ധേയമാണ്.
സ്ഥിര നിക്ഷേപം: ഉറപ്പായ റിട്ടേൺസ് ലഭിക്കുന്ന മറ്റൊരു നിക്ഷേപ മാർഗമാണിത്. ഒരു നിശ്ചിത കാലത്തേക്ക് ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ തുക നിക്ഷേപിച്ച് അതിൽ നിന്ന് വരുമാനം നേടാൻ സാധിക്കും. ഏറ്റവും കൂടുതൽ റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ രീതികളിൽ ഒന്നുകൂടിയാണിത്. 3.5 ശതമാനം മുതൽ 8.5 ശതമാനം വരെ പലിശ വിവിധ ധനകാര്യ സ്ഥാപനങ്ങൾ സ്ഥിര നിക്ഷേപത്തിന് നൽകി വരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
