ഇടത്തരം വരുമാനക്കാരിൽ സമ്പാദ്യശീലം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സർക്കാരിന്റെ സേവിങ് സ്കീമുകൾ. ഓരോ മാസവും ചെറിയ തുക നീക്കിവച്ച് നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ ഇതിലൂടെ അവർക്ക് കഴിയും. ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ നിരവധി ആനുകൂല്യങ്ങളും നേടിയെടുക്കാം.
ആദ്യത്തേത്, ഈ സ്കീമുകൾ സർക്കാർ പിന്തുണയുള്ളതിനാൽ സ്ഥിരമായ വരുമാനവും നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു. രണ്ടാമതായി നിക്ഷേപങ്ങൾക്ക് നികുതി ഇളവും ലഭിക്കുന്നുണ്ട്. 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കാണ് നികുതി ഇളവ് ലഭിക്കുക. അവസാനമായി, ചെറുകിട സമ്പാദ്യ പദ്ധതികൾ നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള 9 ചെറുകിട സമ്പാദ്യ പദ്ധതികളും അവയുടെ പലിശ നിരക്കുകളും നോക്കാം.
പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് (SB): ഈ അക്കൗണ്ട് വ്യക്തിഗതമായോ ജോയിന്റായോ തുറക്കാം. 500 രൂപയാണ് നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പലിശ നിരക്ക് പ്രതിവർഷം 4% ആണ്.

നാഷണൽ സേവിങ്സ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് (ആർഡി): ഈ സ്കീമിൽ പ്രതിമാസം 100 രൂപ മുതൽ നിക്ഷേപം നടത്താം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 6.7% ശതമാനമാണ് പലിശ നിരക്ക്. ഒറ്റയ്ക്കോ പ്രായപൂർത്തിയായ മൂന്നു പേർ ചേർന്നോ അക്കൗണ്ട് തുറക്കാം.
നാഷണൽ സേവിങ്സ് മാസവരുമാന പദ്ധതി (എംഐഎസ്): 10000 രൂപ നിക്ഷേപിച്ച് ഈ സ്കീമിൽ ചേരാം. സിംഗിൾ അക്കൗണ്ടിൽ പരാമവധി 9 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപവരെയും നിക്ഷേപിക്കാം. പലിശ നിരക്ക് പ്രതിവർഷം 7.4% ആണ്.
സീനിയർ സിറ്റിസൺസ് സേവിങ്സ് സ്‌കീം അക്കൗണ്ട് (എസ്‌സിഎസ്എസ്): ഈ സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരമാവധി പരിധി 30 ലക്ഷം രൂപയാണ്. ഈ അക്കൗണ്ട് 8.2% വാർഷിക പലിശ വാഗ്‌ദാനം ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (പിപിഎഫ്): ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം, പരമാവധി പരിധി 1.5 ലക്ഷം രൂപ. പലിശ നിരക്ക് 7.1% ആണ്.
സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ): ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പ്രതിവർഷം 8.2% ആണ് പലിശ നിരക്ക്.
നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ (എൻഎസ്‌സി): നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, പരമാവധി പരിധിയില്ല. പ്രതിവർഷം 7.7% ആണ് പലിശ. ഈ സ്കീം പ്രകാരം എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.
കിസാൻ വികാസ് പത്ര (കെവിപി): ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി പരിധിയില്ല, പലിശ നിരക്ക് 7.5% ആണ്.
മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്: ഈ സ്കീം തുടങ്ങാൻ കുറഞ്ഞത് 1,000 രൂപ നിക്ഷേപം ആവശ്യമാണ്. പരമാവധി പരിധി 2 ലക്ഷം രൂപ. പ്രതിവർഷം 7.5% പലിശ നിരക്ക് നൽകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
