എല്ലാവരും അവരുടെ വരുമാനത്തിൽ നിന്ന് ലാഭമുണ്ടാക്കാനും, അവരുടെ പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതോടൊപ്പം മികച്ച വരുമാനം നേടാനും ആഗ്രഹിക്കുന്നു. സുരക്ഷിതവും ഗ്യാരണ്ടീഡ് റിട്ടേൺ വാഗ്ദാനം ചെയ്യുന്നതുമായ നിരവധി പദ്ധതികൾ പോസ്റ്റ് ഓഫീസ് പരിചയപ്പെടുത്തുന്നുണ്ട്. മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയായത് കൊണ്ട് തന്നെ, കൂടുതൽ നിക്ഷേപകരും ഈ പദ്ധതികളെ തിരഞ്ഞെടുക്കുന്നു. 7ശതമാനം വരെ റിട്ടേൺ ഉറപ്പ് നൽകുന്ന ചില പോസ്റ്റ് ഓഫീസ് പദ്ധതികളെ നമുക്ക് നോക്കാം.
1. നിരവധി നിക്ഷേപകർ വിരമിക്കൽ പദ്ധതിയായി തിരഞ്ഞെടുക്കുന്ന ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ദീർഘകാലത്തേക്ക് മികച്ച വരുമാനം ഉറപ്പ് നൽകുന്നത് കൊണ്ട് തന്നെ പിപിഎഫ് പദ്ധതി നിക്ഷേപകർക്കിടയിൽ വളരെ സ്വീകര്യമായതാണ്. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപം 1,50,000 ആയ ഈ പദ്ധതിയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ഒറ്റത്തവണയോ തവണകളായോ നിക്ഷേപം നടത്താവുന്ന പിപിഎഫ് പദ്ധതി 7.1 ശതമാനം നിരക്കിൽ വാർഷിക പലിശ വാഗ്ദാനം നൽകുന്നു.

2. 7.4 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. 5 വർഷം കാലാവധിയുള്ള ഈ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയും പരമാവധി നിക്ഷേപം വ്യക്തിഗതമാണെങ്കിൽ 9 ലക്ഷവും ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ 15 ലക്ഷവുമാണ്.
3. പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന പ്രസിദ്ധമായൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതി (ടിഡി). നാഷണൽ സേവിങ്സ് ടൈം ഡെപ്പോസിറ്റ് എന്നും ഈ പദ്ധതി അറിയപ്പെടുന്നു. ഈ പദ്ധതിയിൽ എല്ലാ വ്യക്തികൾക്കും അക്കൗണ്ട് തുറക്കാമെങ്കിലും, രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിലാണ് ഇത് കൂടുതൽ ജനപ്രിയമാകുന്നത്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയിൽ വ്യത്യസ്ത കാലത്തേക്ക് പണം നിക്ഷേപിക്കാൻ സാധിക്കുന്നു. ഒരു വർഷത്തേക്കാണെങ്കിൽ 6.9 ശതമാനം, രണ്ട് മുതൽ മൂന്ന് വർഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനം, അഞ്ച് വർഷത്തേക്കുള്ള നിക്ഷേപത്തിന് 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്കുകൾ.
4. പലിശ നിരക്ക് 7.5 ശതമാനമുള്ള മറ്റൊരു പദ്ധതിയാണ് കിസാൻ വികാസ് പത്ര (കെവിപി). കുറഞ്ഞ നിക്ഷേപ തുക 1000 രൂപയായ ഈ പദ്ധതിയിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
5. മുതിർന്ന പൗരന്മാർക്ക് ത്രൈമാസികമായി വരുമാനം നൽകുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (എസ്. സി. എസ്. എസ് ). 8.2 ശതമാനം പലിശ ഈ പദ്ധതി വാഗ്ദാനം നൽകുന്നു. നിക്ഷേപകർക്ക് 1000 രൂപയോ അതിന്റെ ഗുണിതങ്ങളോ ഒറ്റത്തവണയായിട്ട് എസ്. സി. എസ്. എസിൽ നിക്ഷേപിക്കാം. പദ്ധതിയിലെ പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്.
6. 7 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന മറ്റൊരു പദ്ധതിയാണ് മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (എം. എസ്. എസ്. സി). സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇടയിൽ സമ്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സംരഭമാണിത്. 7.5 ശതമാനം പലിശയാണ് എം. എസ്. എസ്. സി പദ്ധതി വാഗ്ദാനം നൽകുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications