ജീവിതം കൂടുതൽ എളുപ്പവും ആനന്ദകരവുമാക്കാൻ സമ്പാദ്യം വർദ്ധിപ്പുക എന്നതാണ് ഏക വഴി. സാമ്പാദ്യത്തിലെ വർദ്ധനവിന് പലരും പല വഴികൾ തെരഞ്ഞെടുക്കുന്നു. കൃത്യസമയത്ത് കൃത്യമായി കയ്യിലുള്ള പണം ബാങ്കിലോ മറ്റേതെങ്കിലും കാര്യത്തിൽ നിക്ഷേപിക്കുക വഴി എളുപ്പത്തിൽ സമ്പന്നരാകാം.
പണം നിക്ഷേപിക്കാൻ വിപണിയിൽ നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. അതിൽ ചിലത് പരിചയപ്പെടാം

1. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അഥവാ പിപിഎഫ് ഏറ്റവും ജനപ്രിയമായ ദീർഘകാല സേവിംഗ്-കം-ഇൻവെസ്റ്റ്മെന്‍റാണ്. അതിൽ നിങ്ങൾക്ക് ഉറപ്പുള്ള വരുമാനം ലഭിക്കും. നിക്ഷേപത്തിന്‍റെ സുരക്ഷ, വരുമാനം, നികുതി ലാഭിക്കൽ എന്നിവ കാരണമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് ഏറ്റവും ജനപ്രീയമാകുന്നത്. ഒരു പിപിഎഫ് അക്കൗണ്ടിന് പ്രതിവർഷം 7.1 ശതമാനം പലിശ ലഭിക്കും. ഫണ്ടിലെ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് ഇന്ത്യൻ സർക്കാർ ഗ്യാരണ്ടി നൽകുന്നു. പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ നിശ്ചയിക്കുന്നു. ആദായനികുതി നിയമത്തിന്റെ (ITA) സെക്ഷൻ 80C പ്രകാരം നിങ്ങളുടെ നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കുകയും പിപിഎഫിൽ
നിന്നുള്ള റിട്ടേണുകൾക്ക് നികുതി നൽകേണ്ടതില്ല എന്നതുമാണ് ഏറ്റവും ഗുണം. ഒരു പിപിഎഫിന് കുറഞ്ഞത് 15 വർഷത്തെ കാലാവധിയുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ 5 വർഷത്തെ ബ്ലോക്കുകളായി ഇത് നീട്ടാവുന്നതാണ്.ചുരുങ്ങിയ സമയത്തിനുള്ളിൽ വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഏറ്റവും നല്ലതാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
2. മ്യൂച്വൽ ഫണ്ടുകൾ
മ്യൂച്വൽ ഫണ്ടുകൾ അഥവാ എംഎഫ് ഇന്ന് ആഗോള തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട നിക്ഷേപ മാർഗമാണ്. മ്യൂച്വൽ ഫണ്ടുകൾ ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്. ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാളും കൂടുതൽ പണം തിരികെ ലഭിക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. പൊതു നിക്ഷേപ ലക്ഷ്യങ്ങളോടെ നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുകയും ഇക്വിറ്റികൾ, ബോണ്ടുകൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവയിൽ നിക്ഷേപിക്കുകയും ചെയ്താണ് മ്യൂച്വൽ ഫണ്ട് വഴി വരുമാനം കണ്ടെത്തുക. അതായത് നമ്മൾ നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഓഹരികളിൽ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത് എന്നർത്ഥം.
നിങ്ങളുടെ നിക്ഷേപം ചെറുതാണെങ്കിലും നേരത്തെ തന്നെ ആരംഭിക്കുകയും വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ക്രമേണ നിക്ഷേപം ചേർക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളുണ്ട്.
1. ഡെബ്റ്റ് ഫണ്ട്
ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച റിട്ടേൺ ലഭിക്കണമെങ്കിൽ നിങ്ങൾക്ക് ഡെബ്റ്റ് ഫണ്ട് തെരഞ്ഞെടുക്കാം. ഇതിന് താരതമ്യേന റിസ്‌ക് വളരെ കുറവായിരിക്കും
2. ഇക്വിറ്റി ഫണ്ട്
വിവിധ കമ്പനികൾ പ്രഖ്യാപിക്കുന്ന ഡിവിഡന്റുകൾ സ്വീകരിച്ചുകൊണ്ടുള്ള ഡിവിഡന്റ് ഓപ്ഷനും, കൂടാതെ ലാഭവിഹിതം വാങ്ങാതെയുള്ള ഗ്രോത്ത് ഓപ്ഷനും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതം അല്ലെങ്കിൽ ഡിവിഡന്റ് റീ ഇൻവെസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ഇത്തരം ഫണ്ടുകളിലുണ്ട്.
3. ഗിൽറ്റ് ഫണ്ടുകൾ
പലിശ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫണ്ടുകളാണ് ഗിൽറ്റ് ഫണ്ടുകൾ. കൂടുതലായും സർക്കാർ സെക്യൂരിറ്റികളിലാണ് ഗിൽറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്.
3. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ
ചെറിയ തുകകൾ ലാഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെ സഹായിക്കുന്നതാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ. നിക്ഷേപകർക്ക് അപകടസാധ്യതയില്ലാത്തതും ഗ്യാരണ്ടീഡ് ആദായവും ഈ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമിന് കീഴിലുള്ള എല്ലാ സ്കീമുകളുടെയും പലിശ തുക 4% മുതൽ 9% വരെയാണ്. അതോടൊപ്പം നിക്ഷേപത്തിന് സെക്ഷൻ 80 സി പ്രകാരം നിങ്ങൾക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നികുതി കിഴിവുകൾ ക്ലെയിം ചെയ്യാം. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം അക്കൗണ്ട്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) തുടങ്ങിയവയാണ് പ്രധാന സേവിംഗ്സ് സ്കീമുകൾ.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications