നിക്ഷേപകർക്ക് നല്ല വരുമാനം നൽകുന്ന നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുണ്ട്. സാധാരണക്കാരായ നിക്ഷേപകർക്ക് സുരക്ഷിതത്വവും ഒപ്പം ഉയർന്ന പലിശ നിരക്കും വാഗ്‌ദാനം ചെയ്യുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികൾ. മുതിർന്ന പൗരന്മാർ, പെൺകുട്ടികൾ, വനിതകൾ എന്നിവരെ പ്രധാനമായും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ.
പോസ്റ്റ് ഓഫിസുകളിലും മിക്ക ബാങ്ക് ശാഖകളിലും ഇത്തരം സ്കീമുകൾ ലഭ്യമാണ്. ഇക്കൂട്ടത്തിൽ ഇടത്തരക്കാർക്കിടയിൽ വളരെ ജനപ്രീതി നേടിയ അത്തരം രണ്ട് പദ്ധതികളുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ) എന്നിവയാണ് ഈ പദ്ധതികൾ.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പിപിഎഫ് സർക്കാർ പിന്തുണയുള്ള ഒരു പദ്ധതിയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്. ജോലിക്കാർക്കിടയിൽ പ്രചാരമുള്ള ഈ പദ്ധതി ദീർഘകാലത്തേക്ക് നിക്ഷേപിക്കാവുന്നതാണ്. പിപിഎഫ് പ്രതിവർഷം 7.1% പലിശ നൽകുന്നു. അതോടൊപ്പം നികുതി ആനുകൂല്യങ്ങളും ലഭിക്കും. ഈ സ്കീമിലെ നിക്ഷേപം 500 രൂപയിൽ നിന്ന് തുടങ്ങാം. അതേ സമയം, ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപ നിക്ഷേപിക്കാവുന്നതാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.

15 വർഷമാണ് നിക്ഷേപ കാലാവധി. അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. 15 വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് പണം പിൻവലിക്കാൻ കഴിയില്ല. ചില നിബന്ധനകൾക്ക് വിധേയമായി 7-ാം വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ പിപിഎഫ് അനുവദിക്കുന്നുണ്ട്. 3 മുതൽ 6 വർഷം കാലയളവിൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുക്കാം. ഒന്നോ അതിലധികമോ വ്യക്തികളുടെ പേരിൽ നോമിനേഷൻ സൗകര്യം ലഭ്യമാണ്.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സംരക്ഷിക്കുന്നതിനായി ആരംഭിച്ച കേന്ദ്രസർക്കാരിന്റെ ഒരു പദ്ധതിയാണ്. കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മകളുടെ പേരിൽ നിക്ഷേപം തുടങ്ങാം. പോസ്റ്റ് ഓഫീസിന്റെ ഏത് ശാഖയിലും അക്കൗണ്ട് തുറക്കാവുന്നതാണ്. ഒരു വർഷത്തിൽ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. സുകന്യ സമൃദ്ധി സ്കീം നിലവിൽ നിക്ഷേപങ്ങൾക്ക് 8.2% പലിശ വാഗ്‌ദാനം ചെയ്യുന്നു. ഒരു കുടുംബത്തിന് പരമാവധി രണ്ട് പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുടങ്ങാം. പെൺകുട്ടിയ്ക്ക് 18 അല്ലെങ്കിൽ 21 വയസ്സാവുമ്പോൾ പിൻവലിക്കാം. പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ രക്ഷിതാവാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
പലിശ നിരക്ക് സംബന്ധിച്ച് തീരുമാനം ഡിസംബറിൽ
പിപിഎഫ്, സുകന്യ തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ധനമന്ത്രാലയമാണ് ഈ തീരുമാനമെടുക്കുന്നത്. അടുത്ത പാദത്തിലെ അതായത് ജനുവരി മുതൽ മാർച്ച് വരെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സംബന്ധിച്ച് ഡിസംബർ അവസാന വാരത്തിൽ തീരുമാനമുണ്ടാകും.
More From GoodReturns

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications