പണം സമ്പാദിക്കാൻ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. എന്നാൽ സുരക്ഷിതമായി സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ഓപ്ഷനുകളാണുള്ളത്. സുരക്ഷിതമായി ദീർഘകാലത്തേക്ക് നേട്ടം നൽകുന്ന പദ്ധതിയാണോ ലക്ഷ്യം. എങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടും, സ്ഥിര നിക്ഷേപങ്ങളും മികച്ച ഓപ്ഷനുകളാണ്. ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ വലിയ തുക സമ്പാദിക്കാനും സാധിക്കും.
പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പിപിഎഫ് ഒരു സർക്കാർ പിന്തുണയുള്ള പദ്ധതിയാണ്. എന്നാൽ സ്ഥിര നിക്ഷേപങ്ങൾ ബാങ്കുകളുടെ കീഴിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ഇവയുടെ പലിശ നിരക്കും, കാലാവധിയും എല്ലാം വ്യത്യസ്തമായിരിക്കും. ഇതിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാം. രണ്ട് പദ്ധതികളെ കുറിച്ചും വിശദമായി അറിയാം;
പലിശ നിരക്കുകൾ
പിപിഎഫ് നിലവിൽ 7.1 ശതമാനം പലിശയാണ് ഉറപ്പാക്കുന്നത്. സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി നിലവിൽ 6 ശതമാനം മുതലാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. സ്ഥിര നിക്ഷേപ പലിശ ഓരോ ബാങ്കിനും അനുസരിച്ച് മാറും. ചില ചെറുകിട സമ്പാദ്യ ബാങ്കുകൾ 8-9 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
നികുതി റിട്ടേണുകൾ
നിക്ഷേപ തുകയും, മൊത്തം പലിശ വരുമാനവും പൂർണ്ണമായും നികുതി രഹിതമായിരിക്കും എന്നതാണ് പിപിഎഫിൻ്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ മറുവശത്ത് എഫ്ഡിയിൽ നിങ്ങളുടെ നിക്ഷേപത്തിന് അനുസൃതമായി ലഭിക്കുന്ന പലിശ വരുമാനത്തിന് നിശ്ചിത നികുതി ചുമത്തും.

കാലാവധി
പിപിഎഫിൻ്റെ നിക്ഷേപ കാലാവധി 15 വർഷമാണ്. അതായത് ഈ 15 വർഷം എന്നത് ലോക്ക്-ഇൻ പിരിയഡാണ്. ഈ കാലവധിയിൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. ഒരുവേള പണത്തിന് ആവശ്യം വന്നാൽ പോലും അതിന് ഏറെ നിബന്ധനകളുണ്ട്. 15 വർഷത്തിനു ശേഷം നിങ്ങൾക്ക് നിക്ഷേപം തുടരണമെങ്കിൽ ഓരോ അഞ്ച് വർഷത്തെ ബ്ലോക്കുകളായി കാലാവധി നീട്ടാൻ അനുവാദമുണ്ട്.
എന്നാൽ എഫ്ഡികൾക്ക് ഇത്തരം ലോക്ക്-ഇൻ പിരിയഡ് ഇല്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ ഓപ്ഷനുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെയാണ് എഫ്ഡി കാലാവധി. ഇവിടെ കൂടുതൽ കാലാവധി പിപിഎഫിന് ലഭിക്കുന്നുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാത്തത് എഫ്ഡിക്കാണ്.
നിക്ഷേപം
പിപിഎഫിൽ നിക്ഷേപിക്കുന്ന തുകക്ക് നിയന്ത്രണമുണ്ട്. അതായത് പ്രതിവർഷം 1.5 ലക്ഷം വരെ മാത്രമേ നിക്ഷേപം സാധ്യമാകുന്നുള്ളൂ. അത് തുടർച്ചയായ 15 വർഷവും അതിനു ശേഷം കാലാവധി നീട്ടിയാലും നിക്ഷേപിക്കാം. ഇത് നിങ്ങളുടെ കോർപ്പസ് ശക്തമായി വളർത്താൻ സഹായിക്കും.
എഫ്ഡിയിൽ ഒറ്റത്തവണയാണ് നിക്ഷേപം നടത്തുന്നത്. എന്നാൽ എഫ്ഡി നിക്ഷേപത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ല എന്നതാണ് സത്യം. പക്ഷേ പലിശ നിരക്ക് താരതമ്യേന കുറവായതിനാൽ വലിയ വരുമാനം പ്രതീക്ഷിക്കരുത്.
സുരക്ഷയും അപകടസാധ്യതയും
പിപിഎഫ് സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കാം. ബാങ്ക് എഫ്ഡികളും സുരക്ഷിതമാണ്, എന്നാൽ എല്ലാ ബാങ്കിലും സുരക്ഷയുണ്ടോ എന്നതും ചോദ്യ ചിന്ഹമാണ്. വലിയ ബാങ്കുകളിലെല്ലാം സുരക്ഷ ഉറപ്പാക്കുന്നുണ്ട്. മാത്രമല്ല 5 ലക്ഷത്തിനു മുകളിലുള്ള എഫ്ഡിക്ക് പൂർണ്ണ സുരക്ഷ അവകാശപ്പെടാനും സാധിക്കില്ല.
ഏതാണ് മികച്ചത്?
നികുതി ആനുകൂല്യങ്ങളും, ദീർഘകാല നേട്ടവും, കോമ്പൗണ്ടിംഗ് ശക്തിയും ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായി നിക്ഷേപിക്കാവുന്ന ഓപ്ഷൻ പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പിപിഎഫ് തന്നെയാണ്.
എന്നാൽ കുറഞ്ഞ കാലാവധിക്കുള്ളിൽ വഴക്കത്തോടെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്ഥിര നിക്ഷേപം അഥവാ എഫ്ഡി തന്നെയാണ് നല്ല ഓപ്ഷൻ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications