നിക്ഷേപത്തിന്റെ കാലമാണിത്. ഓരോ ദിവസം കഴിയുംതോറും വ്യത്യസ്ത നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ കൂടുതൽ വരുമാനം കണ്ടെത്തുക എന്നതാണ് നിക്ഷേപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. പക്ഷേ അതിന് ഒരുപാട് അപകട സാധ്യതകളുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്ത നിക്ഷേപകന് ഒരുപക്ഷേ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ വരുമാനം കണ്ടെത്താൻ സാധിക്കില്ല.
വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്ത നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപം ദീർഘകാല നിക്ഷേപ പദ്ധതികളാണ്. കൃത്യമായ ആസൂത്രണത്തിലൂടെ നിക്ഷേപം തുടരുകയാണെങ്കിൽ, 2 കോടി രൂപവരെ സമ്പാദിക്കാൻ സാധിക്കും. പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. അതോടൊപ്പം എസ്ഐപി വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ദീർഘകാലം കൊണ്ട് വലിയ നേട്ടം ഉണ്ടാക്കാൻ സഹായിക്കും.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളാണൊ എസ്ഐപി വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളാണോ ലാഭകരമെന്ന് പരിശോധിക്കാം.
പബ്ലിക് പ്രോവിഡന്റ് ഫണ്ട്
ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്. 15 വര്‍ഷമാണ് കാലാവധി.
പിപിഎഫിലൂടെ റിട്ടയർമെന്റ് സമയത്ത് വലിയ തുക നേടാൻ പ്രതിദിനം 200 രൂപ അതായത് ഒരു മാസത്തിൽ 6,000 രൂപ നിക്ഷേപിച്ചാൽ മതി. പ്രതിമാസം 6,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് ആകെ നിക്ഷേപം 72,000 രൂപ വരും. 1,50,000 രൂപ വരെ നികുതിയിളവും പബ്ലിക് പ്രോവിഡന്റ് ഫണ്ടിലെ നിഷേപത്തിന് ലഭിക്കും.
പിപിഎഫിൽ 15 വർഷത്തെ നിക്ഷേപം
ഒരു യാഥാസ്ഥിതിക നിക്ഷേപകൻ അവരുടെ പണം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പോലെയുള്ള സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതികളിലാണ് നിക്ഷേപിക്കുക. നിക്ഷേപിച്ച പണവും അതിന് ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമാണ് എന്നതാണ് പിപിഎഫിന്റെ പ്രത്യേകത.
പിപിഎഫിൽ എല്ലാ മാസവും 6,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം 72,000 രൂപയാകും. സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ 15 വർഷത്തിനുള്ളിൽ ഈ തുക പലിശ സഹിതം 19,52,740 രൂപയാകും.
20 വർഷത്തേക്ക് പിപിഎഫിൽ പണം നിക്ഷേപിച്ചാൽ
പിപിഎഫിൽ എല്ലാ മാസവും 6,000 രൂപ 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ ആകെ തുക പലിശ സഹിതം 31,95,978 രൂപയാകും. നിക്ഷേപ കാലാവധി അഞ്ചുവർഷത്തേക്ക് കൂടി വർധിപ്പിച്ചാൽ ആകെ നിക്ഷേപം പലിശ സഹിതം 49, 47,847 രൂപയാകും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് ഓരോ മൂന്നു മാസത്തിലും നിശ്ചയിക്കും. നിലവിലെ പലിശ നിരക്ക് കണക്കാക്കിയത് 7.1 ശതമാനം മാത്രമാണ്. അതായത് അപകട സാധ്യതയില്ലാതെ
പിപിഎഫ് നിക്ഷേപത്തിലൂടെ ഉറപ്പായ വരുമാനം നേടാൻ കഴിയുമെന്ന് അർത്ഥം.
സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാൻ
ഒരു കൂട്ടം ആളുകൾ അഥവാ നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാൻ ആണ്.
ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കുക എന്നതാണ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാൻ. ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നല്ലതാണ്.
എസ്ഐപി കാൽക്കുലേറ്റർ
പ്രതിമാസം 6000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുകയാണെങ്കിൽ 25 വർഷം കൊണ്ട് വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കും. അതായത് 25 വർഷത്തെ എസ്ഐപി നിക്ഷേപത്തിലൂടെ 80,27,342 രൂപ നേടാം. 10 ശതമാനം റിട്ടേൺ ലഭിക്കുമ്പോഴുള്ള കണക്കാണിത്. അതേ നിക്ഷേപം 30 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ 1,36,75,952 രൂപ നേടാം.
എന്നാൽ നിക്ഷേപ വൈവിധ്യവൽക്കരണത്തിലൂടെ 12 ശതമാനം വരുമാനം ലഭിക്കുകയാണെങ്കിൽ 25 വർഷത്തിനുള്ളിൽ ഈ തുക 1,13,85,811 രൂപയും 30 വർഷത്തിനുള്ളിൽ ഈ തുക 2,11,79, 483 രൂപയുമായി ഉയരും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications