പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. റിസ്ക് ഇല്ലാത്ത നിക്ഷേപ പദ്ധതി കൂടിയാണ് പിപിഎഫ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. റിസ്ക് ഇല്ലാത്ത നിക്ഷേപ പദ്ധതി കൂടിയാണ് പിപിഎഫ്. അതേ സമയം നാഷണല്‍ പെന്ഷന് സിസ്റ്റം (എന്‍പിഎസ്) വിപണിയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന നിക്ഷേപ സംവിധാനമാണ്. അതിനാല്‍ത്തന്നെ പൂര്‍ണമായും റിസ്ക് ഒഴിവായുള്ള നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ് എന്ന് പറയാന്‍ സാധിക്കുകയില്ല.

റിസ്ക് എടുക്കാന്‍ തീരെ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ആശ്രയിക്കാവുന്ന പദ്ധതിയാണ് പിപിഎഫ്. എന്നാല്‍ റിസ്ക് ഏറ്റെടുക്കാന്‍ തയ്യാറുള്ള നിക്ഷേപകര്‍ എന്‍പിഎസ് തിരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം.
സ്വമേധയാ ഉള്ള നിക്ഷേപ പദ്ധതികളാണ് പിപിഎഫും എന്‍പിഎസും. എന്നാല്‍ നിക്ഷേപത്തിനായി ആലോചിക്കുമ്പോള്‍ ഇതില്‍ ഏത് നിക്ഷേപ പദ്ധതി വേണമെന്ന് നിക്ഷേപകരില്‍ ആശങ്കയുണ്ടാകാറുണ്ട്. ഇതില്‍ ഏതാണ് നിക്ഷേപകന് കൂടുതല്‍ ടാക്്സ് ഇളവ് നേടിക്കൊടുക്കുക എന്ന ആലോചനയാണ് ഇതില്‍ പ്രധാനം. സാധാരണഗതിയില്‍ വകുപ്പ് 80c പ്രകാരം പിപിഎഫിലെ നിക്ഷേപ പരിധിയായ 15 ലക്ഷം കവിയുമ്പോഴാണ് മിക്കവരും എന്‍പിഎസ് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കാറ്.
ചുരുങ്ങിയത് 500 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാന്‍ സാധിക്കും. പരമാവധി പ്രതിവര്‍ഷ നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. അധികമായി അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്‍ത്താവുന്നതാണ്. നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.10 ശതമാനമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് 31നാണ് പലിശ നല്‍കുക. പിപിഎഫ് തുകയില്‍ നിന്നും വായ്പയും എടുക്കാന്‍ സാധിക്കും. നിക്ഷേപത്തിന് നികുതിയിളവും ലഭിക്കും.
എന്നാല്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 7.1 ശതമാനവും എന്‍പിഎസിലെ പലിശ നിരക്ക് ഏകേദശം 2.9 ശതമാനവും ആയിരിക്കുമ്പോള്‍ നിക്ഷേപകര്‍ 50 :50 അനുപാതം സ്വീകരിക്കുന്നതായിരിക്കും മികച്ച ആദായം നല്‍കുക എന്ന് വിദഗ്ധര്‍ പറയുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications