പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) നാഷണല്‍ പെന്ഷന് സിസ്റ്റവും (എന്‍പിഎസ്) ദീര്‍ഘകാല നിക്ഷേപ പദ്ധതികളാണ്. എന്‍പിഎസ് പൂര്‍ണമായും ഒരു റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) നാഷണല്‍ പെന്ഷന് സിസ്റ്റവും (എന്‍പിഎസ്) ദീര്‍ഘകാല നിക്ഷേപ പദ്ധതികളാണ്. എന്‍പിഎസ് പൂര്‍ണമായും ഒരു റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയാണ്. അതേ സമയം നിക്ഷേപ കാലാവധിയായ 15 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം വീണ്ടും നിക്ഷേപ കാലാവധി ഉയര്‍ത്തുകയാണെങ്കില്‍ പിപിഎഫും ഒരു റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയായി കണക്കാക്കുന്നതാണ്.

പിപിഎഫ് എന്നത് 100 ശതമാനവും ഒരു ഡെബ്റ്റ് ഇന്സ്ട്ുമെന്റും അതേസമയം എന്‍പിഎസ് ഡെബ്റ്റിന്റെയും ഇക്വിറ്റിയുടേയും മിശ്രണവുമാണ്. എന്‍പിഎസില്‍ നിക്ഷേപകന് 75 ശതമാനം വരെ ഇക്വിറ്റി ഉള്‍പ്പെടുത്തുവാന്‍ സാധിക്കും. ഉയര്‍ന്ന റിസ്ക് ഏറ്റെടുക്കുവാന്‍ താത്പര്യമുള്ള നിക്ഷേപകനാണെങ്കില്‍ എന്‍പിഎസില്‍ 50:50 ഡെബ്റ്റ് ഓഹരി മിശ്രണം സ്വീകരിക്കുകയാണെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ 10 ശതമാനത്തോളം ആദായം നേടാന്‍ സാധിക്കും. അത് നിലവിലെ പിപിഫ് പലിശ നിരക്കായ 7.1 ശതമാനത്തേക്കാള്‍ 2.9 ശതമാനം ഉയര്‍ന്നതാണ്.
100 ശതമാനം ഡെബ്റ്റ് ഫണ്ടായ പിപിഎഫ് കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതിയാണ്. എന്നാല്‍ റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയായ എന്‍പിഎസില്‍ നിക്ഷേപകന് ചുരുങ്ങിയത് 25 ശതമാനമെങ്കിലും ഡെബ്റ്റും മെച്യുരിറ്റി തുകയുടെ 40 ശതമാനമെങ്കിലും ആന്വുറ്റി തുകയായി വാങ്ങിക്കുകയും ചെയ്യേണ്ടതാണ്.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പിപിഎഫിലും എന്‍പിഎസിലും ആദായ നികുതി ഇളവ് ലഭിക്കും. എന്‍പിഎസില്‍ മെച്യൂരിറ്റി പീരിയഡ് ഇല്ല. പിപിഎഫിലെ മെച്യൂരിറ്റി പിരീയഡ് 15 വര്‍ഷമാണ്. പിപിഎഫില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നതിനായി നിക്ഷേപകന് ബാങ്കുകളിലോ പോസ്റ്റ്ഓഫീസിലോ എവിടെയോ പിപിഎഫ് അക്കൗണ്ട് ഉള്ളത്, അവിടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 5 വര്‍ഷത്തെ ബ്ലോക്കുകളായി പിപിഎഫ് നിക്ഷേപ കാലാവധി ഉയര്‍ത്താം. 30 ാം വയസ്സില്‍ പിപിഎഫ് നിക്ഷേപം ആരംഭിക്കുന്ന വ്യക്തിയ്ക്ക് നിക്ഷേപ കാലാവധി ദീര്‍ഘിപ്പിച്ചാല്‍ അടുത്ത 30 വര്‍ഷം വരെ നിക്ഷേപം നടത്തുവാന്‍ സാധിക്കും. ഒപ്പം കൂട്ടുപലിശയുടെ നേട്ടങ്ങളും നിക്ഷേപകന് ലഭിക്കും.
ഒരു നിക്ഷേപകന് 7.1 ശതമാനം പലിശ നിരക്കില്‍ 30 വര്‍ഷത്തേക്ക് പ്രതിമാസം 3,000 രൂപാ വീതം പിപിഎഫില്‍ നിക്ഷേപിച്ചാല്‍ മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക 37,08,219 രൂപയായിരിക്കും.
അതുപോലെ എന്‍പിഎസില്‍ 50:50 ഡെബ്റ്റ് ഇക്വിറ്റി അനുപാതത്തില്‍ മെച്യൂരിറ്റി തുകയുടെ 40 ശതമാനം ആന്വുറ്റി വാങ്ങിക്കുവാനുമായി 3000 രൂപ വീതെ നിക്ഷേപിച്ചാല്‍ 30 വര്‍ഷത്തിന് ശേഷം നിക്ഷേപകന് ലഭിക്കുന്നത് 41.02,786 രൂപയാണ്. ഒപ്പം ഓരോ മാസവും 13,676 രൂപ പെന്‍ഷനായും ലഭിക്കും.
റിസ്ക് എടുക്കാന്‍ താത്പര്യമുള്ളയാളാണ് നിക്ഷേപകനെങ്കില്‍ പിപിഎഫിനേക്കാള്‍ ആദായം ലഭിക്കുക എന്‍പിഎസില്‍ നിന്നാണ്. ഉയര്‍ന്ന മെച്യൂരിറ്റി തുകയ്ക്കൊപ്പം പ്രതിമാസ പെന്‍ഷനും നിക്ഷേപകന് എന്‍പിഎസിലൂടെ ലഭിക്കും.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications