ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ എല്ലാവരും ശ്രമിക്കും. എന്നാൽ എവിടെ നിക്ഷേപിച്ചാൽ വലിയ തുക കോർപ്പസായി സൃഷ്ടിക്കാൻ സാധിക്കും? അപകട സാധ്യതയുള്ളതും ഇല്ലാത്തതുമായ നിക്ഷേപ മാർഗങ്ങളുണ്ട്. പൊതുവേ പ്രായമാവുമ്പോൾ ആളുകൾ റിസ്ക് എടുക്കാൻ തയ്യാറാവാറില്ല. പക്ഷേ നേരത്തെ നിക്ഷേപം ആരംഭിച്ചാൽ കോടികൾ സമ്പാദിക്കാനും സാധിക്കും.
എസ്ഐപി മ്യൂച്വൽ ഫണ്ടിലും, പിപിഎഫിലും നിക്ഷേപിച്ചാൽ വലിയ റിട്ടയർമെൻ്റ് ഫണ്ട് സൃഷ്ടിക്കാം. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സുരക്ഷിത ദീർഘകാല നിക്ഷേപമാണ് പിപിഎഫ്. അപകടരഹിത നിക്ഷേപങ്ങൾ താത്പര്യമുള്ളവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. എന്നാൽ എസ്ഐപി അപകട സാധ്യത ഉയർത്തുന്നുണ്ട്. പക്ഷേ ദീർഘകാലത്തെ നിക്ഷേപത്തിലൂടെ അപ്രതീക്ഷിത നേട്ടം കൊയ്യാൻ സാധിക്കും.
പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്)
15 വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ തുടർച്ചയായി നിക്ഷേപിച്ചതിനു ശേഷം 5 വർഷത്തെ ഓരോ ബ്ലോക്കുകളാണ് നിക്ഷേപം തുടരാൻ സാധിക്കും. കൂട്ടുപലിശയുടെ നേട്ടം ലഭിക്കുന്നതിനാൽ നിക്ഷേപം ഗണ്യമായി വളരും. ഇവിടെ എല്ലാ വർഷവും പരമാവധി 1.5 ലക്ഷം വരെ നിക്ഷേപിക്കാൻ സാധിക്കും. നിലവിൽ പിപിഎഫിൻ്റെ പലിശ നിരക്ക് 7.1 ശതമാനമാണ്.
എസ്ഐപി
മ്യൂച്വൽ ഫണ്ടുകളിൽ കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന പ്രക്രിയയാണ് എസ്ഐപി. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും, ലക്ഷ്യവും അനുസരിച്ച് എത്ര രൂപയും നിക്ഷേപിക്കാം. എന്നാൽ കൃത്യമായി നിക്ഷേപം തുടരാൻ ശ്രമിക്കണം. ദീർഘകാലം കൊണ്ട് കൂട്ടുപലിശയുടെ നേട്ടവും ഉറപ്പാക്കാൻ സാധിക്കുന്നു.
ഈ രണ്ട് നിക്ഷേപങ്ങളിലും 30 വർഷത്തേക്ക് 11,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ വലിയ തുക സമ്പാദിക്കാം. എന്നാൽ ഏത് നിക്ഷേപമാണ് ഉയർന്ന കോർപ്പസ് സൃഷ്ടിക്കുന്നത്? കണക്കുകൾ അറിയാം.

പിപിഎഫ് കോർപ്പസ് തുക
നിങ്ങൾ പിപിഎഫിൽ എല്ലാ മാസവും 11,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് നിക്ഷേപം 1,32,000 രൂപയാവും. ഈ തുക 30 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന തുക 1,35,96,801 രൂപയായിരിക്കും. അതായത് ലഭിക്കുന്ന പലിശ മാത്രം 96,36,801 രൂപയായിരിക്കും.
എസ്ഐപി കോർപ്പസ് തുക
എസ്ഐപി സ്ഥിരമായ വരുമാനം നൽകുന്നില്ല. എന്നിരുന്നാലും 8 ശതമാനം, 10 ശതമാനം, 12 ശതമാനം എന്നിങ്ങനെ പലിശ നിരക്ക് കണക്കാക്കാം. ഇവിടെ മൂന്ന് പലിശ നിരക്ക് കണക്കാക്കുന്നതിലൂടെ 30 വർഷം കൊണ്ട് ലഭിക്കുന്ന കോർപ്പസ് അറിയാം;
- 12 ശതമാനം പലിശ
30 വർഷത്തേക്ക് ഓരോ മാസവും 11,000 രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 39,60,000 രൂപയായിരിക്കും. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന കോർപ്പസ് 3,38,90,705 രൂപയായിരിക്കും. അതായത് മൂലധന നേട്ടം 2,99,30,705 രൂപ ലഭിക്കും.
- 10 ശതമാനം പലിശ
എല്ലാ മാസവും 11,000 രൂപ നിക്ഷേപിച്ചാൽ 10 ശതമാനം പലിശ കണക്കാക്കിയാൽ 30 വർഷത്തിനുള്ളിൽ കോർപ്പസ് 2,28,72,220 രൂപയായി വളരും. അതായത് ലഭിക്കുന്ന മൂലധന നേട്ടം 1,89,12,220 രൂപയായിരിക്കും.
- 8 ശതമാനം പലിശ
പ്രതിമാസം 11,000 രൂപ നിക്ഷേപിച്ച് അത് 30 വർഷത്തേക്ക് തുടർന്നാൽ ലഭിക്കുന്ന കോർപ്പസ് 1,55,93,746 രൂപയായിരിക്കും. അതായത് കണക്കാക്കുന്ന മൂലധന നേട്ടം 1,16,33,746 രൂപയായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications