സാമ്പത്തിക വളർച്ച ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ്. എന്നാൽ എങ്ങനെ നിക്ഷേപിക്കണം, എവിടെ നിക്ഷേപിക്കണം എന്നീ കാര്യങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പം പലർക്കുമുണ്ട്. പെട്ടെന്ന് പണക്കാരനാവാൻ ആഗ്രഹിക്കുന്നവർക്ക് നിക്ഷേപ മാർഗങ്ങൾ എപ്പോഴും നേട്ടം നൽകില്ല. കാരണം ദീർഘകാല നിക്ഷേപങ്ങളിലൂടെയാണ് വലിയ സാമ്പത്തിക നേട്ടങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നത്.
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന രണ്ട് നിക്ഷേപ പദ്ധതികളാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്.ഐ.പി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) എന്നിവ. ഇവ രണ്ടും വ്യത്യസ്ത സ്വഭാവമുള്ള നിക്ഷേപങ്ങളാണ്. പക്ഷേ വലിയ തുക കോർപ്പസായി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ രണ്ട് ഓപ്ഷനുകളിൽ ഒന്ന് പരീക്ഷിക്കാവുന്നതാണ്.
മ്യൂച്വൽ ഫണ്ടുകളിൽ കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ സഹായിക്കുന്ന ഒരു മികച്ച നിക്ഷേപ ഓപ്ഷനാണ് എസ്.ഐ.പി. നിങ്ങൾക്ക് എല്ലാ മാസവും ഇവിടെ നിക്ഷേപിക്കാം. മാത്രമല്ല ത്രൈമാസമായോ, വാർഷികമായോ നിക്ഷേപിക്കാനും ഓപ്ഷനുണ്ട്. എസ്.ഐ.പി ഒരു വിപണി ബന്ധിത നിക്ഷേപമാണ്. അതിനാൽ സ്ഥിരമായ വരുമാനം ലഭിക്കില്ല. ഇവിടെ നിശ്ചിത കാലാവധിയില്ല. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് ഇവിടെ നിക്ഷേപിക്കാം.
എന്നാൽ പി.പി.എഫ് ഇതിൽ നിന്നും വ്യത്യസ്തമാണ്. ഇതൊരു സർക്കാർ നിയന്ത്രണത്തിലുള്ള ദീർഘകാല നിക്ഷേപ പദ്ധതിയാണ്. എസ്.ഐ.പി പോലെ വിപണിയുമായി ബന്ധപ്പെട്ടുള്ള പദ്ധതിയല്ലാത്തതിനാൽ പി.പി.എഫിൽ നിന്നും സ്ഥിരമായ വരുമാനം ഉറപ്പാണ്. പി.പി.എഫിൻ്റെ കാലാവധി 15 വർഷമാണ്. പി.പി.എഫിൽ ഒരാൾക്ക് പരമാവധി 1.5 ലക്ഷം രൂപ വരെ പ്രതിവർഷം നിക്ഷേപിക്കാം. 7.1 ശതമാനം നിരക്കിൽ സ്ഥിരമായ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ രണ്ട് സ്കീമിലും 15 വർഷത്തിനുള്ളിൽ പ്രതിവർഷം 55,000 രൂപയുടെ നിക്ഷേപം നടത്തിയാൽ ഉയർന്ന നേട്ടം ഏത് പദ്ധതിയിലൂടെ ഉറപ്പാക്കാം? വിശദമായി പരിശോധിക്കാം.
എസ്.ഐ.പി VS പി.പി.എഫ്: 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് എത്ര കോർപ്പസ് ലഭിക്കും?
എസ്.ഐ.പിയിലും പി.പി.എഫിലും 15 വർഷത്തേക്ക് 55,000 രൂപ നിക്ഷേപിച്ചാൽ എത്ര രൂപ ലാഭം കൊയ്യാനാവുമെന്ന് പരിശോധിക്കാം. 55,000 രൂപ ഓരോ വർഷവും നിക്ഷേപിച്ചാൽ രണ്ട് സ്കീമിൽ നിന്നും ലഭിക്കുന്ന വരുമാനവും മെച്യൂരിറ്റി തുകയും വ്യത്യസ്തമായിരിക്കും. അതെല്ലാം കൃത്യമായി അറിയാം;
എസ്.ഐ.പിയിൽ നിന്നും ലഭിക്കുന്ന നേട്ടം എത്ര?
55,000 രൂപ ഓരോ വർഷവും നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 8,24,940 രൂപയാകും. ഇവിടെ ഓരോ വർഷവും 55,000 രൂപ കണക്കാക്കിയാൽ ഓരോ മാസവും നിക്ഷേപിക്കുന്ന തുക 4,583 രൂപയാവും. എസ്.ഐ.പിയിൽ സാധാരണയായി 12 ശതമാനം നിരക്കിലാണ് പലിശ കണക്കാക്കുന്നത്. അതായത് നിങ്ങളുടെ മൊത്തം നിക്ഷേപം 15 വർഷത്തിനുള്ളിൽ ഏകദേശം 23,12,472 രൂപയായി വളരും. ഇതിൽ 14,87,532 രൂപ മൂലധന നേട്ടമായി ലഭിക്കും.
പി.പി.എഫ് നിക്ഷേപത്തിലൂടെ ലഭിക്കുന്ന നേട്ടം എത്ര?
പി.പി.എഫിൽ എല്ലാ വർഷവും 55,000 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 14,91,677 രൂപയായിരിക്കും. അതായത് ഈ കാലയളവിൽ മൊത്തം നിക്ഷേപം 8,25,000 രൂപയായിരിക്കും. ഈ സ്കീമിൽ നിങ്ങൾക്ക് 7.1 ശതമാനം പലിശ നിരക്കാണ് കണക്കാക്കുന്നത്. ഈ 15 വർഷത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ 6,66,677 രൂപയായിരിക്കും.
ഈ കണക്ക് പരിശോധിച്ചാൽ നേരിയ വ്യത്യാസമാണ് രണ്ട് സ്കീമിലും പ്രകടമാവുന്നത്. സുരക്ഷിതമായി നേട്ടം ആഗ്രഹിക്കുന്നവർക്ക് പി.പി.എഫ് തന്നെയാണ് മികച്ച ഓപ്ഷൻ. എന്നാൽ വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദീർഘകാലടിസ്ഥാനത്തിൽ എസ്.ഐ.പിയെ സമീപിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications