ദീർഘകാലത്തേക്കുള്ള സാമ്പത്തിക സുരക്ഷക്കായി നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. ചെറുതും വലുതുമായ ഇത്തരം നിക്ഷേപത്തിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കാം. ഫിക്സഡ് ഡിപ്പോസിറ്റുകൾ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, ബോണ്ടുകൾ തുടങ്ങിയ നിക്ഷേപ പദ്ധതികളെല്ലാം മികച്ച ചെറുകിട സമ്പാദ്യ പദ്ധതികളാണ്. ഇത്രയും നിക്ഷേപമാർഗങ്ങൾ ഉണ്ടെങ്കിലും ഇന്നും ജനപ്രിയമായ ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്).
പി.പി.എഫ്....
നിക്ഷേപകർക്ക് പ്രതിവർഷം 7.1 ശതമാനം പലിശയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ തന്നെ സുരക്ഷിതമായൊരു വരുമാനം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. കാലാവധി പൂർത്തിയാവുന്നതിനു മുന്നേ നിങ്ങൾക്ക് സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ അത് അക്കൗണ്ട് തുറന്ന വർഷം സാധിക്കില്ല. ആദ്യ വർഷം ഒഴികെയുള്ള അഞ്ച് വർഷത്തിന് ശേഷം ഒരു തവണ പണം പിൻവലിക്കാൻ സാധിക്കും.
നിങ്ങളുടെ നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാം. മാത്രമല്ല ആവശ്യമെങ്കിൽ ലോൺ ഓപ്ഷനും പി.പി.എഫ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു പി.പി.എഫ് അക്കൗണ്ട് തുറന്നാൽ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്. എന്നാൽ നിങ്ങൾക്ക് 1.5 ലക്ഷം വരെ ഇതിൽ നിക്ഷേപിക്കാം. 15 വർഷം വരെയാണ് പി.പി.എഫ് നിക്ഷേപത്തിന്റെ കാലാവധി. പി.പി.എഫ് പോലെ തന്നെ മറ്റു ചെറുകിട സമ്പാദ്യ പദ്ധതികളിലും ആളുകൾ നിക്ഷേപിക്കാറുണ്ട്. പി.പി.എഫ് ആണോ അതോ മറ്റു നിക്ഷേപങ്ങളാണോ മികച്ചതെന്ന് നോക്കാം;
1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
ഈ നിക്ഷേപത്തിലൂടെ പ്രതിവർഷം 4% പലിശ ഉറപ്പ് നൽകുന്നു. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് 500 രൂപ നിക്ഷേപിച്ചു കൊണ്ട് തുറക്കാൻ സാധിക്കും.

2. നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് (RD)
പലരും ആർ.ഡിയിൽ നിക്ഷേപിക്കാറുണ്ട്. ഈ നിക്ഷേപങ്ങൾക്ക് സാധാരണയായി 6.7% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ആർ.ഡി ആക്കൗണ്ട് തുടങ്ങിയാൽ പ്രതിമാസ നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്.
3. നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ്
ഈ സ്കീമിൽ ഏറ്റവും കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് ഒരാൾക്ക് ഡെപ്പോസിറ്റ് തുറക്കാം. ഇതിന് പ്രധാനമായും നാലു കാലാവധികളുണ്ട്. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെയാണ്. 1 വർഷത്തേക്ക് പ്രതിവർഷം 6.9% പലിശ നൽകുന്നു. 2 വർഷത്തേക്ക് പ്രതിവർഷം 7% പലിശ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ കാലാവധിയിലേക്ക് 7.1 ശതമാനവും 5 വർഷത്തേക്ക് 7.5 ശതമാനവും പലിശ നൽകുന്നുണ്ട്.
4. നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട്
ഇതിലൂടെ പ്രതിവർഷം 7.4% പലിശ ഉറപ്പാക്കാം. ഏറ്റവും കുറഞ്ഞത് 1000 രൂപയാണ് ഈ സ്കീമിലൂടെ ഒരാൾക്ക് നിക്ഷേപിക്കാവുന്നത്.
5. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരൻമാർക്കുള്ള പ്രത്യേക സ്കീമാണിത്. അതിനാൽ തന്നെ പ്രതിവർഷം 8.2% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്കീമിൽ ഒരാൾക്ക് നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1000 രൂപയും പരമാവധി 30 ലക്ഷവുമാണ്.
6. സുകന്യ സമൃദ്ധി അക്കൗണ്ട്
ഈ സ്കീമിലൂടെ ഒരാൾക്ക് പ്രതിവർഷം 8.2% റിട്ടേൺ നേടാം. 250 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ ഈ സ്കീമിന്റെ കീഴിൽ നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്.
7. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC)
NSC നിക്ഷേപത്തിലൂടെ ഒരാൾക്ക് പ്രതിവർഷം 7.7% സമ്പാദിക്കാം. ലോൺ ആനുകൂല്യങ്ങളും നേടാം. ഈ സ്കീമിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. മാത്രമല്ല ഇതിൽ പരമാവധി നിക്ഷേപ പരിധിയില്ല.
8. കിസാൻ വികാസ് പത്ര
കിസാൻ വികാസ് പത്ര പ്രതിവർഷം 7.5% കൂട്ടുപലിശ വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ഇതിൽ പരമാവധി നിക്ഷേപ പരിധിയില്ല.
9. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്
ഈ സ്കീമിൽ നിക്ഷേപിച്ചാൽ പ്രതിവർഷം 7.5% പലിശയോടെ മികച്ച വരുമാനം നേടാം. മാത്രമല്ല 1000 രൂപ മുതൽ 2 ലക്ഷം രൂപ വരെ മഹിളാ സമ്മാൻ സേവിംഗ്സിൽ നിക്ഷേപം നടത്താം .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications