സുരക്ഷിതമായ സാമ്പത്തിക ഭാവി ആഗ്രഹിക്കുന്നവർ നിങ്ങളുടെ സ്കീം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെ നിക്ഷേപിക്കണമെന്ന ആശയക്കുഴപ്പം ഇപ്പോഴും ഉണ്ടോ? സുരക്ഷിതമായി നിക്ഷേപിക്കാവുന്ന മികച്ച രണ്ട് സ്കീമുകളാണ് സുകന്യ സമൃദ്ധി യോജന (SSY), പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (PPF) എന്നിവ. ഇവ രണ്ടും ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. മാത്രമല്ല ഇതിലൂടെ നിങ്ങൾക്ക് ആകർഷകമാണ് പലിശ നിരക്കും ഉറപ്പാക്കാം.
മികച്ച പലിശക്കൊപ്പം നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് നിക്ഷേപങ്ങളും ദീർഘകാല നിക്ഷേപങ്ങളാണ്. അതിനാൽ കാലാവധി പൂർത്തിയാവുമ്പോൾ വമ്പൻ നേട്ടം ഉറപ്പാണ്. 15 വർഷത്തേക്ക് ഈ രണ്ട് സ്കീമിലും 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ വലിയ കോർപ്പസ് സൃഷ്ടിക്കുന്നത് ഏത് സ്കീമായിരിക്കും?
സുകന്യ സമൃദ്ധി യോജന (SSY)
പെൺകുട്ടികൾക്കു വേണ്ടി ആരംഭിച്ച സ്കീമാണിത്. ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് ഇവിടെ നിക്ഷേപിക്കാൻ അനുവദിക്കുന്നത്. 10 വയസുവരെയുള്ള പെൺകുട്ടികൾക്ക് മാത്രമേ ഇവിടെ അക്കൗണ്ട് തുറക്കാൻ സാധിക്കൂ. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ മാതാപിതാക്കൾക്ക് കുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാം.
സെക്ഷൻ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജനയിൽ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല സെക്ഷൻ 10 പ്രകാരം പലിശയും നികുതി രഹിതമാണ്. അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലയളവ് 21 വർഷമാണ്. എന്നാൽ നിക്ഷേപ കാലാവധി 15 വർഷമാണ്. 8.2% എന്ന നിരക്കിലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

15 വർഷത്തേക്ക് നിക്ഷേപിച്ചാൽ എത്ര രൂപ കോർപ്പസ്?
21 വർഷമാണ് സുകന്യ സമൃദ്ധി യോജനയുടെ മെച്യൂരിറ്റി കാലാവധി. എന്നാൽ 15 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ;
21 വർഷത്തെ കാലാവധിയുടെ മൂല്യം: 69,27,578 രൂപ
മൊത്തം നിക്ഷേപം: 22,50,000 രൂപ
മൊത്തം പലിശ: 46,77,578 രൂപ
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്)
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് ഒരു മികച്ച റിട്ടയർമെൻ്റ് ഫണ്ടാണ്. നിക്ഷേപകർക്ക് ഒറ്റത്തവണയായോ മാസത്തവണകളായോ നിക്ഷേപിക്കാൻ സാധിക്കും. ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ഇവിടെ ജോയിന്റ് അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കില്ല. 15 വർഷം വരെയാണ് ഈ സ്കീമിന്റെ കാലാവധി. ആവശ്യമെങ്കിൽ 5 വർഷത്തേക്ക് കൂടെ നീട്ടാൻ സാധിക്കും. പി.പി.എഫും നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 7.1% എന്ന നിരക്കിലാണ് പി.പി.എഫിൽ പലിശ വാഗ്ദാനം ചെയ്യുന്നത്.
15 വർഷത്തിനുള്ളിൽ മെച്യൂരിറ്റി തുക
15 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 22,50,000 രൂപയാവും. എങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 40,68,209 രൂപയാകും. അതായത് നിങ്ങൾക്ക് ലഭിക്കുന്ന പലിശ 18,18,209 രൂപ ലഭിക്കും.
സുകന്യ സമൃദ്ധി യോജനയും, പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടും മികച്ച ദീർഘകാല നിക്ഷേപങ്ങളാണ്. എന്നാൽ കണക്ക് പ്രകാരം 15 വർഷത്തിനുള്ളിൽ 1.5 ലക്ഷം രൂപയുടെ വാർഷിക നിക്ഷേപത്തിലൂടെ കുറച്ചധികം കോർപ്പസ് വരുന്നത് സുകന്യ സമൃദ്ധി യോജനക്കാണ്. ഇതിനു കാരണം പലിശ നിരക്കിലെ വ്യത്യാസമാണ്. സുകന്യ സമൃദ്ധി യോജനക്കാണ് പി.പി.എഫിനേക്കാൾ പലിശ കൂടുതൽ. എന്നാൽ രണ്ട് സ്കീമുകളും വ്യത്യസ്ത സ്വഭാവമുള്ള നിക്ഷേപങ്ങളാണ് എന്ന കാര്യം മറക്കാതിരിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
