നികുതി രഹിതമായി വരുമാനം ആഗ്രഹിക്കുന്നവർക്ക് നിക്ഷേപിക്കാവുന്ന ഒരു മികച്ച സർക്കാർ പിന്തുണയുള്ള പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട്. ഇതൊരു ദീർഘകാല നിക്ഷേപമാണ്, അതിനാൽ ഒരു വിരമിക്കൽ കോർപ്പസ് സൃഷ്ടിക്കുന്നതിനും പിപിഎഫിൽ നിക്ഷേപിക്കാം. 15 വർഷത്തെ ലോക്ക്-ഇൻ കാലാവധിയും, പിന്നീട് ആവശ്യമെങ്കിലും ഓരോ 5 വർഷത്തെ ബ്ലോക്കുകളായി കാലാവധി നീട്ടാനുള്ള സൗകര്യവും പിപിഎഫിലുണ്ട്. വലിയ തുക ലക്ഷ്യമിടുന്നവർക്ക് കാലാവധി നീട്ടുന്നതും നല്ല തീരുമാനമായിരിക്കും.
നിലവിൽ 7.1% പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്. ഇതിനൊപ്പം നിക്ഷേപത്തിന് കൂട്ടുപലിശയുടെ നേട്ടവും ലഭിക്കും. അതിനാൽ നിങ്ങൾ 15 വർഷത്തിനു ശേഷവും കാലാവധി നീട്ടിയാൽ വരുമാനവും വലുതാവും.
പിപിഎഫ് നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണമായും നികുതി രഹിതമായിരിക്കും. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം ബാലൻസും പിൻവലിക്കാൻ സാധിക്കും. കാലാവധിക്കു മുന്നേയും പിൻവലിക്കാൻ അനുവാദമുണ്ട്. എന്നാൽ അതിന് ചില പരിമിതികളും ഉണ്ട്. കാലാവധിക്കു മുന്നേയും ശേഷവും നിക്ഷേപത്തിൽ നിന്നും പിൻവലിക്കുന്നതിനെ കുറിച്ചും, കാലാവധി പൂർത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനെ കുറിച്ചും വിശദമായി അറിയാം;
കാലാവധി പൂർത്തിയാകുന്നതിന് മുന്നേ പിൻവലിക്കാം
അക്കൗണ്ട് തുറന്ന് അഞ്ച് വർഷത്തിനു ശേഷം ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ. നിങ്ങൾ 2010-11 ൽ അക്കൗണ്ട് തുറന്നാൽ 2016-17 കാലഘട്ടത്തിലോ അതിനുശേഷമോ മാത്രമേ ആദ്യമായി പിൻവലിക്കാൻ സാധിക്കൂ. അതുവരെയുള്ള ബാലൻസിൻ്റെ 50 ശതമാനം വരെ മാത്രമാണ് പിൻവലിക്കാൻ അനുവാദമുള്ളത്.

കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യൽ
ചില പ്രത്യേക സാഹചര്യങ്ങളിൽ 15 വർഷത്തെ ലോക്ക്-ഇൻ പിരിയഡ് പൂർത്തിയാവുന്നതിനു മുമ്പ് പിപിഎഫ് പൂർണ്ണമായും ക്ലോസ് ചെയ്യാം. എന്നാൽ ഇതുപോലെ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ, കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നിക്ഷേപം പൂർത്തിയായിട്ടുണ്ടാവണം. നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലും കുറവുണ്ടാവും. അതായത് കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്താൽ 1 ശതമാനം പിഴ ഈടാക്കും.
15 വർഷത്തിനു ശേഷം
15 വർഷത്തെ കാലാവധി പൂർത്തിയാക്കുന്നവർക്ക് മുഴുവൻ ബാലൻസും പിൻവലിക്കാൻ അനുവാദമുണ്ട്. നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് കാലാവധി നീട്ടാനും സാധിക്കും. നിലവിലെ നിക്ഷേപം പിൻവലിക്കാതെ കാലാവധി നീട്ടാനും സാധിക്കും. അത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാം.
പിപിഎഫ് ഫണ്ട് പിൻവലിക്കുന്നത് എങ്ങനെ?
ഭാഗികമായി പിൻവലിക്കുന്ന പ്രക്രിയ: നിങ്ങളുടെ പിപിഎഫ് അക്കൗണ്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഫോം സി ലഭിക്കും. അതിനൊപ്പം നിങ്ങളുടെ പാസ്ബുക്കും കെവൈസിയും സമർപ്പിക്കുക. അക്കൗണ്ട് തുറക്കുന്ന തീയതി, പൂർത്തിയാക്കിയ വർഷങ്ങൾ, ആവശ്യപ്പെട്ട തുക എന്നിവയും അതിൽ വ്യക്തമാക്കണം.
കാലാവധി പൂർത്തിയാകുമ്പോഴുള്ള പ്രക്രിയ: സാധാരണയായി നിങ്ങളുടെ ലിങ്ക് ചെയ്ത സേവിംഗ്സ് അക്കൗണ്ടിലേക്കാണ് ഫണ്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. പ്രോസസ്സിംഗ് തടസ്സങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ പേര്, പാൻ/ആധാർ, ബാങ്ക് വിശദാംശങ്ങൾ എന്നിവയും പരിശോധിക്കേണ്ടി വരും.
ഒരു വർഷത്തിൽ ഒരു തവണ മാത്രമേ ഭാഗികമായി പിൻവലിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ അനാവശ്യ ആവശ്യങ്ങൾക്ക് പണം പിൻവലിക്കാതിരിക്കുക.
സുരക്ഷിത നിക്ഷേപം
പിപിഎഫ് ഒരു സുരക്ഷിത നിക്ഷേപമാണ്. അതിനാൽ ശരിയായ രീതിയിൽ പിപിഎഫിൽ നിക്ഷേപിക്കുക. അത്യാവശ്യ ഘട്ടത്തിൽ മാത്രം അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനെ കുറിച്ചും, ഭാഗികമായി പിൻവലിക്കുന്നതിനെ കുറിച്ചും ചിന്തിക്കുക. അല്ലാത്തപക്ഷം കാലാവധി പൂർത്തിയാവുന്നതു വരെ നിക്ഷേപം നിലനിർത്തൂ. മാത്രമല്ല, സാധ്യമെങ്കിൽ കാലാവധി നീട്ടി നിക്ഷേപം തുടരുവാനും ശ്രമിക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications