കോവിഡ് കാലത്ത് രാജ്യത്തെ മുന്‍നിര ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ കൂടുതല്‍ ആദായം ലഭിക്കുന്ന റിസ്ക് ഇല്ലാത്ത മറ്റ് നിക്ഷേപ ഉപാധികള്‍ക്കായുള്ള അന്വേഷണത്തിലാണ് മുതിര്‍ന്ന
കോവിഡ് കാലത്ത് രാജ്യത്തെ മുന്‍നിര ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ കൂടുതല്‍ ആദായം ലഭിക്കുന്ന റിസ്ക് ഇല്ലാത്ത മറ്റ് നിക്ഷേപ ഉപാധികള്‍ക്കായുള്ള അന്വേഷണത്തിലാണ് മുതിര്‍ന്ന പൗരന്മാര്. നികുതി വിദഗ്ധരുടെ അഭിപ്രായത്തില്‍ നിക്ഷേപത്തില്‍ നിന്നുള്ള ഉറപ്പുള്ള ആദായമാണ് നിക്ഷേപകന്റെ പ്രഥമ പരിഗണനയെങ്കില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്കീം (എസ്സിഎസ്എസ്) തെരഞ്ഞെടുക്കാവുന്നതാണ്. ഓരോ മാസവും കൃത്യമായ വരുമാനമാണ് നിക്ഷേപകന് ആവശ്യമുള്ളതെങ്കില്‍ പ്രധാന് മന്ത്രി വയ വന്ദന്‍ യോജനയായിരിക്കും അനുയോജ്യമായ തെരഞ്ഞടുപ്പ്.

എസ്സിഎസ്എസും പിഎംവിവിവൈയും 7.4 ശതമാനം പ്രതിവര്‍ഷ ആദായമാണ് നിക്ഷേപകന് നല്‍കുന്നത്. എന്നാല്‍ എസ്സിഎസ്എസ് സര്‍ക്കാറിന്റെ ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഉള്‍പ്പെടുന്ന സമ്പാദ്യ നിക്ഷേപ പദ്ധതിയായതില് ഒരു സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും അതിന്റെ പലിശ നിരക്ക് സര്‍ക്കാര്‍ വിലയിരുത്തുകയും പുതുക്കുകയും ചെയ്യും. എന്നാല്‍ പിഎംവിവിവൈയില്‍ നിക്ഷേപ കാലയളവിലേക്ക് മുഴുവന്‍ പലിശ നിരക്ക് സ്ഥിരമായിരിക്കും. ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ കുറയ്ക്കുമെന്ന സൂചനകള്‍ നിലനില്കകുന്നതിനാല് പിഎംവിവിവൈയില്‍ സ്ഥിരമായ പലിശ നിരക്ക് ലഭിക്കുന്നത് നിക്ഷേപകന് നേട്ടമാകും.
എസ്സിഎസ്എസിന്റെ നിക്ഷേപ കാലാവധി 5 വര്‍ഷമാണ്. അതേ സമയം പിഎംവിവിവൈയുടെ ലോക്ക് ഇന്‍ പിരീഡ് 10 വര്‍ഷത്തേക്കാണ്. എല്‍ഐസിയ്ക്ക് കീഴിലുള്ള പിഎംവിവിവൈയ്ക്ക് 2022 മാര്‍ച്ച് 31 വരെ 7.4 പലിശ നിരക്ക് ലഭിക്കുമെന്നാണ് എല്‍ഐസി വെബ്സൈറ്റില്‍ പറയുന്നത്.
ലിക്വിഡിറ്റിയ്ക്ക് കൂടി പരിഗണന നല്കുന്ന നിക്ഷേപകരാണെങ്കില്‍ അത്തരം നിക്ഷേപകര്‍ക്ക് എസ്സിഎസ്എസ് ആയിരിക്കും അനുയോജ്യമായ നിക്ഷേപ പദ്ധതി. എസ്സിഎസ്എസിന്റെ നിക്ഷേപ കാലാവധി 5 വര്‍ഷമായിരിക്കുമ്പോള്‍ പിഎംവിവിവൈയ്ക്ക് 10 വര്‍ഷമാണ് ലോക്ക് ഇന്‍ പീരീഡ്. 10 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം തിരിച്ചെടുക്കാന്‍ നിക്ഷേപകന് സാധിക്കുകയില്ല. എന്നാല്‍ എസ്സിഎസ്എസില് നിക്ഷേപ കാലാവിധിയ്ക്ക് മുമ്പും നിക്ഷേപകന് പണം പിന്‍വലിക്കുവാന്‍ സാധിക്കും. അധികമായി പിഴ തുക മാത്രം നല്കിയാല് മതി.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications