നമ്മളെല്ലാം നിരവധി സാഹചര്യങ്ങളിൽ പേഴ്സണൽ ലോണുകൾ എടുക്കുന്നവരാണ്. വിവാഹം, വിദ്യാഭ്യാസം, വസ്തുക്കൾ വാങ്ങൽ, ആശുപത്രി ചിലവ് എന്നിവയ്ക്കെല്ലാം വ്യക്തിത വായ്പകൾ പലപ്പോഴും സഹായിക്കാറുണ്ട്. എന്നാൽ ഈ വായ്പകൾ തന്നെ കാലാവധി കഴിയുന്നു മുൻപേ അടച്ചു തീർക്കുന്നതിൽ ചില പ്രശ്നങ്ങളും അതുപോലെതന്നെ ചില ഗുണങ്ങളുമുണ്ട്. കടം തീർക്കുക എന്നതിനും അപ്പുറം ഇതെങ്ങനെ നിങ്ങളുടെ ബാലൻസ് ഷീറ്റിനെയും, മുന്നോട്ടുള്ള സാമ്പത്തിക പ്ലാനുകളെയും ബാധിക്കും എന്ന് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
മുൻകൂർ അടയ്ക്കൽ എന്താണ്?
പേഴ്സണൽ ലോൺ മുൻകൂർ അടയ്ക്കൽ എന്നത്, ലോൺ കാലാവധി തീരുന്നതിന് മുമ്പായി മുഴുവൻ തുകയും അടച്ചു പരിഹരിക്കുന്നതാണ്. പലിശ ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കും, കൂടാതെ ക്രെഡിറ്റ് സ്കോറിനും ഗുണകരമായേക്കാം. എന്നാൽ, മുൻകൂർ അടയ്ക്കലിന് ചില സങ്കീർണ്ണതകളും ഉണ്ടെന്നത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
പേഴ്സണൽ ലോൺ മുൻകൂർ അടയ്ക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ
1. പലിശ ലാഭം
ലോൺ കാലാവധി നീളുന്നതോടെ പലിശ ചെലവ് കൂടുകയും ചെയ്യുന്നു. നേരത്തേ അടയ്ക്കുന്നതിലൂടെ ഈ അധിക പലിശ ചെലവ് ഒഴിവാക്കാം.
2. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തൽ
കാലതാമസം കൂടാതെ വായ്പ അടച്ചാൽ ക്രെഡിറ്റ് സ്കോറിൽ നേട്ടം ലഭിക്കും. ഭാവിയിൽ മികച്ച പലിശനിരക്കിൽ പുതിയ ലോണുകൾ നേടാനും ഇത് സഹായിക്കും.
3. പണം മറ്റു രീതികളിലേക്ക് മാറ്റി നിക്ഷേപിക്കാം
ഇഎംഐ ബാദ്ധ്യതകളിൽ നിന്ന് വിടുതൽ ലഭിച്ചാൽ, മറ്റ് നിക്ഷേപങ്ങൾക്കോ, ലാഭത്തിനോ ധനം മാറ്റാവുന്നതാണ്.
മുൻകൂർ അടയ്ക്കലിന്റെ ദോഷങ്ങൾ
1. മുൻകൂർ അടയ്ക്കൽ ചാർജുകൾ
ഒട്ടുമിക്ക എല്ലാ ബാങ്കുകളും മുൻകൂർ അടയ്ക്കലിന് 2%-6% വരെ ചാർജ് ഈടാക്കാറുണ്ട്. പലപ്പോഴും ഈ ചാർജ്, പലിശ ലാഭം തുല്യമായി പോകാൻ ഇടയാക്കും.

2. അവസര നഷ്ടം
മുൻകൂർ അടയ്ക്കാനായി ഉപയോഗിക്കുന്ന പണം, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിക്ഷേപിച്ചാൽ, അതിൽ നിന്ന് ഒരു ലാഭം ഉണ്ടാക്കാൻ കഴിയും. ഈ ഘടകം കണക്കിലെടുക്കാതെ മുൻകൂർ അടയ്ക്കൽ നടത്തി എന്ന് പറഞ്ഞാൽ, ഉയർന്ന വരുമാന സാധ്യതകൾ നഷ്ടപ്പെടാൻ ഇടയാകും എന്നുകൂടി അർത്ഥം ഉണ്ട്.
3. ലിക്വിഡിറ്റി പ്രശ്നങ്ങൾ
ഒരു വലിയ തുക ലോൺ അടയ്ക്കാൻ ഉപയോഗിച്ചാൽ, അടിയന്തിര ആവശ്യങ്ങൾക്കായി കയ്യിൽ പണം കുറവാവും. സാമ്പത്തിക മാന്ദ്യം, പെട്ടെന്നുള്ള ചെലവുകൾ എന്നിവയ്‌ക്കെതിരെ സുരക്ഷിതമായിരിക്കാൻ ഈ ഘടകം ഗൗരവമായി പരിഗണിക്കണം.
ആർബിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
2025 ഫെബ്രുവരി 21-നു, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫ്ലോട്ടിങ്-റേറ്റ് ലോണുകളുടെ മുൻകൂർ അടയ്ക്കൽ ചാർജുകൾ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് ഇന്ന് (മാർച്ച് 21, 2025) വരെ പൊതുജനങ്ങൾക്കും താത്പര്യമുള്ളവർക്കും അഭിപ്രായങ്ങൾ സമർപ്പിക്കാം. അന്തിമ തീരുമാനം ഉടൻ പ്രതീക്ഷിക്കാം.
മുൻകൂർ അടയ്ക്കലോ, കാലാവധി തീരുമ്പോൾ അടച്ചു തീർക്കുന്നതോ, ഏതാണ് ശരിയായ തീരുമാനം?
പേഴ്സണൽ ലോൺ മുൻകൂർ അടയ്ക്കുമ്പോൾ നേരത്തെ അടച്ചാൽ പലിശ ലാഭമുണ്ടോ?, ചാർജുകൾ എത്രത്തോളം ബാധിക്കും?, പണമിടപാടിന് നിയന്ത്രണമുണ്ടാകുമോ? തുടങ്ങിയവ മനസ്സിലാക്കണം. മുൻകൂർ അടക്കലിന് ചില പ്രയോജനങ്ങളുണ്ട്, എന്നാൽ അതിന്റെ ദോഷങ്ങളും അവഗണിക്കാനാകില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ഉചിതമായ തീരുമാനം എടുക്കുക. കാരണം മുൻകൂട്ടി അടച്ചാൽ പലിശ ലാഭവും മറ്റും ലഭിക്കുമെങ്കിലും അടിയന്തരമായി എന്തെങ്കിലും ആവശ്യം വന്നാൽ എടുത്ത് ഉപയോഗിക്കാൻ കയ്യിൽ പണം ഉണ്ടാകില്ല എന്നത് മറ്റൊരു സത്യം. അത് വീണ്ടും ഒരു ബാധ്യതയിലേക്ക് നീങ്ങുന്നത് കൊണ്ട് തന്നെ ഈ മാർഗ്ഗം ഉപയോഗിക്കുന്നത് ചില ആളുകൾക്ക് മാത്രം ഗുണകരമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
