നിരവധി നിക്ഷേപകർ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി സ്ഥിര നിക്ഷേപങ്ങളാണ് (എഫ്ഡി) ഇഷ്ടപ്പെടുന്നത്. കാരണം അവ സുരക്ഷിതവും വരുമാനം ഉറപ്പുനൽകുകയും ചെയ്യുന്നു. എന്നാൽ, എഫ്ഡിയുടെ പലിശ നിരക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി റിസർവ് ബാങ്ക് (ആർബിഐ) റിപ്പോ നിരക്കുകൾ ക്രമാനുഗതമായി വെട്ടിക്കുറച്ചതാണ് ഇതിന് കാരണം. ബാങ്കുകളും ഇതേ പാത പിന്തുടരുകയും സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് കാലാവധിയികളിലുടനീളം കുറയ്ക്കുകയും ചെയ്തു.
ബാങ്കുകൾ
എന്നിരുന്നാലും, ബാങ്ക്ബസാർ സമാഹരിച്ച കണക്കുകൾ പ്രകാരം ഒരു വർഷത്തെ എഫ്ഡിയിൽ 7 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ ഇപ്പോഴും ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
- ഇൻഡസിൻഡ് ബാങ്ക് - 7%
- ആർബിഎൽ ബാങ്ക് - 7%
- ഐഡിഎഫ്സി ബാങ്ക് - 6.75%
- യെസ് ബാങ്ക് - 6.75%
- ഡിസിബി ബാങ്ക് - 6.5%
- ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് - 6.5%
- സ്റ്റാൻഡേർഡ് ചാർട്ടേഡ് - 6.30%
- എയു സ്മോൾ ഫിനാൻസ് ബാങ്ക് - 6%
ഉയർന്ന പലിശ നിരക്ക്
അഞ്ച് സ്വകാര്യമേഖല ബാങ്കുകളും രണ്ട് ചെറുകിട ധനകാര്യ ബാങ്കുകളുമാണ് ഒരു വർഷത്തെ കാലാവധിക്ക് ആറ് ശതമാനമോ അതിൽ കൂടുതലോ നിരക്കിൽ പലിശ വാഗ്ദാനം ചെയ്യുന്നത്. ഇൻഡസ് ഇൻഡ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ഡിസിബി ബാങ്ക് എന്നിവ അവരുടെ ഒരു വർഷത്തെ എഫ്ഡിക്ക് 6.5-7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ചെറുകിട ധനകാര്യ ബാങ്കുകളായ ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് യഥാക്രമം 6.5 ശതമാനവും 6 ശതമാനവും ഉയർന്ന നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
മറ്റ് ബാങ്കുകൾ
ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ യഥാക്രമം 5.45 ശതമാനം, 5.10 ശതമാനം, അഞ്ച് ശതമാനം എന്നിങ്ങനെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഒസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ബാങ്ക് ഓഫ് ബറോഡ (ബോബ്) എന്നിവയാണ് ഏറ്റവും മികച്ച പലിശ നൽകുന്ന രണ്ട് പൊതുമേഖലാ ബാങ്കുകൾ. ഇവ 5.10 ശതമാനം പലിശ നൽകുന്നു.
നിക്ഷേപ തുക
റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപത്തിൽ നിക്ഷേപം ഉറപ്പ് നൽകുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക ബാങ്കുകളിലുടനീളം വ്യത്യാസപ്പെടുന്നു. ഒരു വർഷത്തെ എഫ്ഡിയുടെ കുറഞ്ഞ നിക്ഷേപ തുക 100 രൂപ മുതൽ 10,000 രൂപ വരെയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
