ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും

തങ്ങളുടെ നിക്ഷേപ യാത്ര ആരംഭിക്കുന്ന ഏവരും ആദ്യം തിരഞ്ഞെടുക്കുന്ന നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. പൊതുവേ കുറഞ്ഞ പലിശ നിരക്ക് ആണെങ്കിലും സ്ഥിരമായ ആദായവും,

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തങ്ങളുടെ നിക്ഷേപ യാത്ര ആരംഭിക്കുന്ന ഏവരും ആദ്യം തിരഞ്ഞെടുക്കുന്ന നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. പൊതുവേ കുറഞ്ഞ പലിശ നിരക്ക് ആണെങ്കിലും സ്ഥിരമായ ആദായവും, മൂലധനത്തിന്മേലുള്ള ഉറപ്പും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുവാന്‍ മുഖ്യ കാരണങ്ങളാകുന്നു. സ്ഥിര നിക്ഷേപങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

 
ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും

നേട്ടങ്ങള്‍

ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപ സ്ഥാപനമായ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടൂ കോര്‍പ്പറേഷന്‍ (ഡിഐസിജിസി)യുടെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പ്രൊഗ്രാം അനുസരിച്ചുള്ള കവറേജ് ലഭിക്കും. ക്യുമുലേറ്റീവ് ബാങ്ക് നിക്ഷേപങ്ങളായ സ്ഥിര നിക്ഷേപങ്ങള്‍, സേവിംഗ്‌സ് അക്കൗണ്ടുകള്‍, റെക്കറിംഗ് ഡെപ്പോസിറ്റുകള്‍, കറന്റ് അക്കൗണ്ട് തുടങ്ങിയവയ്ക്ക് ഈ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. 5 ലക്ഷം രൂപ വരെയാണ് ബാങ്കുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാല്‍ ലഭിക്കുക.

 

സ്ഥിരമായ പലിശ നിരക്ക്

നിക്ഷേപ സമയത്ത് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി വരെ ലഭിക്കും. ഇടക്കാലയളവില്‍ പലിശ നിരക്കില്‍ ബാങ്ക് മാറ്റം വരുത്തിയാലും നിങ്ങളുടെ നിക്ഷേപത്തിന്മേല്‍ ആ വ്യത്യാസം ബാധകമാവുകയില്ല. അതായത് നിങ്ങള്‍ 6 ശതമാനം പലിശ നിരക്കില്‍ 2 വര്‍ഷത്തേക്ക് ഒരു സ്ഥിര നിക്ഷേപം ആരംഭിച്ചാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുവരെ അതേ പലിശ നിരക്ക് ലഭിക്കും. മറ്റ് ചെറുകിട നിക്ഷേപ പദ്ധതികളെക്കാള്‍ ഉയര്‍ന്ന ആദായം ഇതുവഴി സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.

സെക്യുവേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളും വായ്പയും

സ്ഥിര നിക്ഷേപത്തിന്റെ ഈടിന്മേലാണ് ബാങ്കുകള്‍ സെക്യുവേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കാറ്. താഴന്ന് ക്രെഡിറ്റ് സ്‌കോര്‍ കാരണമോ, മതിയായ വരുമാനം ഇല്ലാത്തത് കാരണമോ, സേവനം ലഭ്യമല്ലാത്ത പ്രദേശത്തായത് കാരണമോ, ജോലി, ജോലി ചെയ്യുന്ന സ്ഥാപനം തുടങ്ങിയ കാരണങ്ങളാല്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമല്ലാത്ത വ്യക്തികള്‍ക്ക് ഏറെ പ്രയോജനകരമാണ് സെക്യുവേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍. മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ ഈടിന്മേല്‍ അക്കൗണ്ട് ഉടമകള്‍ക്ക് വായ്പകള്‍ അനുവദിച്ചു നല്‍കാറുണ്ട്. ഒരു നിശ്ചിത തുക പരിധി നിശ്ചയിച്ച് ഓവര്‍ഡ്രാഫ്റ്റ് രീതിയിലാണ് വായ്പ അനുവദിക്കുന്നത്. നിക്ഷേപ കാലാവധിയില്‍ നിക്ഷേപകന് പലിശ തുടര്‍ന്നും ലഭിക്കുകയും ചെയ്യും.

കോട്ടങ്ങള്‍

വായ്പാ കാലാവധി പൂര്‍ത്തിയാകും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനംവരെ പിഴ തുക ബാങ്കുകള്‍ ഈടാക്കാറുണ്ട്. അതിനാല്‍ തന്നെ സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ലിക്വിഡിറ്റി ആവശ്യങ്ങളും സമയ കാലാവധിയുമൊക്കെ കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. വകുപ്പ് 80സി പ്രകാരം സ്ഥിര നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശ ആദായം നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ച് നികുതി ബാധ്യതയുണ്ടാകും.

Read more about: fixed deposit
English summary

pros and cons of fixed deposits - explained | ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും

pros and cons of fixed deposits - explained
Story first published: Sunday, May 2, 2021, 13:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X