കാര്‍ ഇന്‍ഷുറന്‍സ് ഓണ്‍ലൈനായാണോ എടുക്കുന്നത്? നേട്ടങ്ങളും കോട്ടങ്ങളും അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ സേവനങ്ങളും ഓണ്‍ലൈനായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇന്‍ഷുറന്‍സ് പോളിസികളും അതില്‍ നിന്നും വിഭിന്നമല്ല. കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ, ഡിജിറ്റല്‍ രീതിയിലേക്ക് മാറിക്കൊണ്ടുള്ള വിപണി തന്ത്രങ്ങളാണ് ഇന്‍ഷുറന്‍സ് കമ്പനികളും പയറ്റുന്നത്.ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനായി വാങ്ങിക്കാവുന്ന സേവനം അതിലൊന്നാണ്. എളുപ്പത്തിലും സൗകര്യപ്രദമായും ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനായി വാങ്ങാം. കാര്‍ ഇന്‍ഷുറന്‍സിന്റെ കാര്യവും അതുപോലെ തന്നെ. ഒരു പോളിസി ഓണ്‍ലൈനായി വാങ്ങുമ്പോള്‍ നിവധി ചോദ്യങ്ങളാകും നമ്മളെ അലട്ടുക. എന്തൊക്കെയാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനായി വാങ്ങിക്കുമ്പോഴുള്ള പ്രധാന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

 

നേട്ടങ്ങള്‍

കുറഞ്ഞ രേഖകള്‍

കുറഞ്ഞ രേഖകള്‍

കടലാസുകെട്ടുകള്‍ നിറഞ്ഞ പല രേഖകള്‍ തയ്യാറേക്കണ്ടതില്ല എന്നതാണ് ആദ്യത്തെ കാര്യം. ഇന്‍ഷുറന്‍സ് എടുക്കുന്നതിനായി നീളന്‍ അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കുന്നതും എണ്ണമില്ലാത്ത അനിബന്ധ രേഖകളുടെ തെളിവുകള്‍ ഒപ്പം സമര്‍പ്പിക്കുന്നതിനുമൊക്കെ ഇപ്പോ ആര്‍ക്കാണ് താത്പര്യം? അല്ലെങ്കില്‍ ആര്‍ക്കാണ് അതിനൊക്കെ സമയം? വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി വാങ്ങുമ്പോള്‍ അത്യാവശ്യമുള്ള വിവരങ്ങള്‍ മാത്രം ഒപ്പം സമര്‍പ്പിച്ചാല്‍ മതി.

സമയലാഭം

സമയലാഭം

ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ ഉപഭോക്താവിന് ഏറെ സമയലാഭവുമുണ്ടാകും. ഇന്‍ഷുറന്‍സ് വാങ്ങുന്നതിനാവശ്യമായ മുഴുവന്‍ പ്രക്രിയകളും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാം. ഏത് സമയത്തും വാങ്ങിക്കാം എന്നതും പ്രത്യേകതയാണ്. അതേസമയം ഓഫ്‌ലൈനായി ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുമ്പോള്‍ കൂടുതല്‍ സമയം ഇതിനായി ചിലവഴിക്കേണ്ടി വരും.

താരതമ്യം എളുപ്പത്തില്‍ നടത്താം

താരതമ്യം എളുപ്പത്തില്‍ നടത്താം

നമുക്ക് അനിയോജ്യമായ പോളിസി ഏതെന്ന് മറ്റ് പോളിസികളുമായി താരതമ്യം ചെയ്ത് ഓണ്‍ലൈനായി എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. വെബ് ആഗ്രിഗേറ്റേര്‍സ് സൈറ്റുകള്‍ ഈ പ്രക്രിയ എളുപ്പമാക്കും. ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ തന്നെ കാര്‍ ഇന്‍ഷുറന്‍സ് കാല്‍ക്കുലേറ്ററുകളും ലഭ്യമാണ്.

കുറഞ്ഞ വില

കുറഞ്ഞ വില

ഓഫ് ലൈനായി ഇന്‍ഷുറന്‍സ് വാങ്ങിക്കുമ്പോഴുണ്ടാകുന്ന പല ചിലവുകളും ഓണ്‍ലൈനായി വാങ്ങിക്കുമ്പോള്‍ ആവശ്യമായി വരുന്നില്ല. ഇന്‍ഷുറന്‍സ് വാങ്ങുന്നതിന് ആവശ്യമായ മനുഷ്യവിഭവ ശേഷിയും കുറവ് മാത്രമാണ് വേണ്ടി വരുന്നത്. പ്രവര്‍ത്തന ചിലവുകള്‍ കുറയുന്നത് കൊണ്ടുതന്നെ പോളിസി ചിലവും കുറയും.

കോട്ടങ്ങള്‍

സംശയങ്ങള്‍ ദൂരീകരിക്കുവാന്‍

സംശയങ്ങള്‍ ദൂരീകരിക്കുവാന്‍

ഇന്‍ഷുറന്‍സുകള്‍ ഓണ്‍ലൈനായി വാങ്ങിക്കുമ്പോള്‍ പല ആശങ്കകളും സ്വാഭാവികമായും നമുക്കുണ്ടാകും. ഇത് അതാത് സമയം ദൂരീകരിക്കുവാന്‍ നമുക്ക് സാധിക്കണമെന്നില്ല. നമ്മള്‍ നല്‍കുന്ന വിവരങ്ങളില്‍ തെറ്റുകള്‍ കടന്ന് കൂടിയാല്‍ അത് ക്ലെയിം ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള പ്വര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ അറിയില്ല എങ്കില്‍ തിരക്കിട്ട് ഓണ്‍ലൈന്‍ പോളിസികള്‍ എടുക്കാതിരിക്കുകയാണ് അഭികാമ്യം.

തെറ്റായ വെബ്‌സൈറ്റുകള്‍

തെറ്റായ വെബ്‌സൈറ്റുകള്‍

തെറ്റായ വെബ്‌സൈറ്റിലൂടെയോ വ്യാജ വെബ്‌സൈറ്റിലൂടെയോ ആണ് ഇന്‍ഷുറന്‍സ് വാങ്ങുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അതില്‍ യാതൊരു ഉത്തരവാദിത്വവുമുണ്ടായിരിക്കില്ല. നഷ്ടം നമുക്ക് മാത്രമായിരിക്കും. അതുകൊണ്ടുതന്നെ ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് വാങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ വെബ്‌സൈറ്റിന്റെ വിശ്വസനീയതയും ഉറപ്പുവരുത്തേണ്ടതുണ്ട്.

ക്ലെയിം നേടുവാന്‍ സഹായം ലഭിക്കില്ല

ക്ലെയിം നേടുവാന്‍ സഹായം ലഭിക്കില്ല

ഓണ്‍ലൈനായി പോളിസി വാങ്ങിച്ചു കഴിഞ്ഞാല്‍ അത് ക്ലെയിം ചെയ്യേണ്ട സമയത്ത് മതിയായ സഹായങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് വരില്ല. കസ്റ്റമര്‍ കെയര്‍ സെന്റുമായി ബന്ധപ്പെട്ട് മാത്രമേ ക്ലെയിം ആവശ്യപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.

Read more about: insurance
English summary

pros and cons when taking an insurance policy online

pros and cons when taking an insurance policy online
Story first published: Thursday, March 25, 2021, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X