ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ എല്ലാം ഓൺലൈൻ വഴിയാണ് നടക്കുന്നത്. ബാങ്കിംഗ് ഇടപാടുകൾ മുതൽ എല്ലാ കാര്യങ്ങളും അവരവരുടെ സൗകര്യത്തിന് അനുസരിച്ച് ഡിജിറ്റലായി മാറി കഴിഞ്ഞു . ഇത്തരത്തിൽ ഡിജിറ്റൽ സേനങ്ങൾ വർദ്ധിച്ചതോടെ ബാങ്കിൽ നേരിട്ടെത്തി കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമില്ലെന്നായി. തുക ഡെപ്പോസിറ്റ് ചെയ്യാനായി ബാങ്കിൽ ക്യൂ നിന്ന് പേയ്മെന്റ് ചെയ്തിരുന്ന കാലത്ത് നിന്നും ഇതുവരെ മേഖലയിലുണ്ടായ വളർച്ച ശരിക്കും അതിശയിപ്പിക്കുന്നതാണ്.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം തന്നെ സുരക്ഷയും വലിയൊരു ഭീഷണിയായി തുടരുന്നു. ഓൺലൈൻ ഹാക്കർമാർമുതൽ നിങ്ങളുടെ ഡിജിറ്റൽ വിവരങ്ങൾ മോഷ്ടിക്കുന്ന നിരവധി തട്ടിപ്പ് സംഘങ്ങൾ ഇന്ന് സജീവമാണ്. അത് നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്ക് തന്നെ ഭീഷണി ആവും. അതു കൊണ്ട് തന്നെ നിങ്ങളുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങളെല്ലാം സുരക്ഷിതമാക്കി വെക്കേണ്ടത് അത്യാവശ്യമാണ്.
സുരക്ഷിതമായതും കൃത്യമായതുമായ പാസ്വേർഡുകൾ ഉപയോഗിക്കുകയും അവ മറക്കാതിരിക്കുകയും വേണം. അതിനൊപ്പം തന്നെ ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതും അത്യാവശ്യമാണ്. സുരക്ഷിതമായ ഓൺലൈൻ ബാങ്കിംഗിനും, സൈബർ ഭീഷണികളിൽ രക്ഷനേടാനും സഹായിക്കുന്ന അഞ്ച് പ്രധാന കാര്യങ്ങൾ പരിശോധിക്കാം....
പാസ് വേർഡ്
നിങ്ങളറിയാതെ തന്നെ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ രേഖപ്പെടുത്തുന്നുണ്ട്. ഹാക്കർമാർക്ക് ഇതെല്ലാം എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ഉദാഹരണമായി നമ്മുടെ പേര്, അഡ്രസ്സ്, ജനന സ്ഥലം എന്നിവയാണ് പാസ് വേർഡായി നൽകുന്നതെങ്കിൽ ഹാക്കർമാർക്ക് ഈ പാസ് വേർഡ് കണ്ടെത്താൻ നിമിഷ നേരം മതി.
നീളം കൂടിയതും എന്നാൽ മറ്റൊരാൾക്ക് കണ്ടു പിടിക്കാൻ സാധിക്കാത്തതുമായ പാസ് വേർഡ് ആവണം എപ്പോഴും ബാങ്കിംഗ് സേവനങ്ങൾക്ക് ഉണ്ടാവേണ്ടത്. 1,2,3,4,5 എന്നിങ്ങനെ ഒരേ ശ്രേണിയിലുള്ള നമ്പറുകൾ ഒരിക്കലും ഉപയോഗിക്കരുത്. ഓരോ ബാങ്ക് അക്കൗണ്ടുകൾക്കും വ്യത്യസ്ത പാസ്വേർഡുകൾ ഉപയോഗിക്കുക. 3 മുതൽ 6 മാസത്തിനുള്ളിൽ പാസ് വേർഡുകൾ മാറ്റിക്കൊണ്ടിരിക്കുക.

കൂടുതൽ സുരക്ഷക്ക്
ടു ഫാക്ടർ ഓതൻ്റിഫിക്കേഷൻ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതും ഒരു സുരക്ഷ മാനദണ്ഡമാണ്. നെറ്റ് ബാങ്കിങ്ങുകൾക്കും യു.പി.ഐ ആപ്പുകൾക്കും ഇത്തരം വെരിഫിക്കേഷനുകൾ ഉണ്ടാവും. ഇടപാടുകൾക്ക് നിങ്ങളുടെ അക്കൗണ്ട് സ്ഥിരീകരിക്കാനായി ഫോൺ കോളിലൂടെയോ ബയോമെട്രിക് പരിശോധന ഉപയോഗിക്കാനോ ചിത്രം തിരിച്ചറിയാനോ ഉള്ള ഓപ്ഷനുകൾ വെക്കുക. ഇതുവഴി ഹാക്കർമാർക്ക് നിങ്ങളുടെ വിവരങ്ങൾ കണ്ടെടുക്കാൻ സാധിക്കില്ല.
എല്ലാ വൈഫൈയും ഉപയോഗിക്കരുത്
യാത്രക്കിടെ പൊതുവിടങ്ങളിലെ ഫ്രീ വൈഫൈ സൗകര്യം ഉപയോഗിക്കരുത്. ഇതുവഴി ഹാക്കർമാർക്ക് നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളോ മറ്റ് ഓൺലൈൻ പ്രവർത്തനങ്ങളോ എളുപ്പത്തിൽ ചോർത്താൻ സാധിക്കും. അഥവാ ഇത്തരം സാഹചര്യത്തിൽ നെറ്റ്ബാങ്കിംഗ് നടത്തേണ്ടി വന്നാൽ സുരക്ഷിതമായ സൈറ്റുകൾ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് മാത്രം ഉപയോഗിക്കാനായി ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവനം ഉപയോഗിക്കുക.
തെറ്റായ മെസേജുകൾ
ഹാക്കർമാർ പലപ്പോഴും വ്യാജ മെസേജുകൾ അയച്ചേക്കാം. ഒരു പക്ഷെ അത് നിങ്ങളുടെ ബാങ്ക് ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ബാലൻസ് നോക്കുക, ടെക്നിക്കൽ മെയിൻ്റനൻസ്, പാസ്‌വേഡ് മാറ്റം തുടങ്ങിയ അപ്‌ഡേറ്റുകൾ ഫോണിൽ ടെക്സ്റ്റ് മെസേജുകളായോ ഈ-മെയിൽ സന്ദേശമായോ ലഭിക്കും. ഇങ്ങനെ വന്നാൽ ആദ്യം ചെയ്യേണ്ടത് ബാങ്കിൻ്റെ അലേർട്ട് സിസ്റ്റം നിങ്ങൾ ആക്ടിവേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവർത്തികൾ നടന്നാൽ അത് ബാങ്ക് അറിയും. നിങ്ങളെ കൃത്യമായി അറിയിക്കുകയും ചെയ്യും
സന്ദേശങ്ങൾ
നിങ്ങളുടെ വ്യക്തി വിവരങ്ങൾ സാമ്പത്തിക വിവരങ്ങൾ എന്നിവ ചോർത്താൻ സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്ക് ശ്രമിക്കും. നിങ്ങളുടെ ബാങ്കിന്റെ ഈ-മെയിൽ അല്ലെങ്കിൽ ടെക്സ്റ്റ് മെസേജ് രൂപത്തിലായിരിക്കും ഇവ. നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബാങ്കിൽ നിന്ന് ആവശ്യപ്പെടുന്ന മെസേജുകൾ അല്ലെങ്കിൽ പരിചയമുള്ളവരിൽ നിന്ന് പണം ആവശ്യപ്പെട്ടുള്ള മെസേജുകളോ ഇത്തരത്തിൽ വന്നേക്കാം. ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വിവരങ്ങളെല്ലാം ഹാക്കർമാർക്ക് ലഭിക്കും. ഇത്തരം മെസേജുകൾ വന്നാൽ അവ കൃത്യമായി വായിക്കുകയും സംശയം തോന്നിയാൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്യുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications