രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ മുതിർന്ന പൗരന്മാർക്കായി വ്യത്യസ്ത തരത്തിലുള്ള അധിക അനുകൂല്യങ്ങൾ നൽകാറുണ്ട്. പ്രത്യേകിച്ചും മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന് സാധാരണ പൗരന്മാരുടെ നിക്ഷേപത്തേക്കാൾ കൂടുതൽ പലിശ നിരക്ക് ലഭിക്കും. അത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളെ പരിചയപ്പെടാം.
പഞ്ചാബ് & സിന്ദ് ബാങ്ക്
മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും സ്ഥിരനിക്ഷേപത്തിന് യഥാക്രമം 0.50 ശതമാനവും 0.15 ശതമാനവും അധിക പലിശ പഞ്ചാബ് & സിന്ദ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.40 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപത്തിന് 7.90 ശതമാനം പലിശ ലഭിക്കും.

ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക്, മുതിർന്നവർക്ക് 6.00 ശതമാനം വരെ പലിശ ലഭിക്കും. ഒരു വർഷത്തെ നിക്ഷേപ കാലാവധിയുള്ള എഫികൾക്ക് പഞ്ചാബ് & സിന്ദ് ബാങ്ക് 6.70 ശതമാനം പലിശയും ഒരു വർഷത്തിൽ കൂടുതലുള്ള എഫ്ഡികൾക്ക് 6.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 443 ദിവസം വരെ, 445 ദിവസം മുതൽ 2 വർഷം വരെ, 3 മുതൽ 5 വർഷം വരെയുള്ള എഫ്ഡികൾക്ക് 6.50 ശതമാനമാണ് പലിശ. 2 മുതൽ 3 വർഷത്തിൽ താഴെ വരെ, പലിശ 6.80 ശതമാനവും 5 മുതൽ 10 വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.75 ശതമാനവുമാണ്.
കാത്തലിക് സിറിയൻ ബാങ്ക്
കാത്തലിക് സിറിയൻ ബാങ്ക് 2023 ഡിസംബർ 1-ന് നിരക്കുകൾ പരിഷ്കരിച്ചു. ആചാര്യ ടേം ഡെപ്പോസിറ്റുകൾ എന്നാണ് മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് കാത്തലിക് സിറിയൻ ബാങ്ക് നൽകിയ പേര്.
മുതിർന്നവർക്ക് 401 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് പരമാവധി 7.75 ശതമാനം പലിശ ലഭിക്കും. 750 ദിവസത്തേക്ക്, പലിശ നിരക്ക് 7.10 ശതമാനമാണ്.ബാങ്കിന്റെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്. ഒരു വർഷത്തിൽ കൂടുതലുള്ള നിക്ഷേപത്തിന് പലിശ നിരക്ക് 5.50 ശതമാനവും 1 വർഷം മുതൽ 400 ദിവസം വരെയും 401 ദിവസം മുതൽ 2 വർഷം വരെയുമുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.00 ശതമാനമാണ്. 2 വർഷം മുതൽ 750 ദിവസത്തിൽ താഴെയും 750 ദിവസം മുതൽ 5 വർഷം വരെയുമുള്ള നിക്ഷേപത്തിന് 6.25 ശതമാനം പലിശ ലഭിക്കും. 5 മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 6.50 ശതമാനം പലിശ ലഭിക്കും.
ഇൻഡസ്ഇൻഡ് ബാങ്ക്
ഇൻഡസ്ഇൻഡ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്ക് ആണ്. സാധാരണക്കാർക്ക് ലഭ്യമായ പലിശ നിരക്കിനേക്കാൾ 0.75 ശതമാനം പലിശ ബാങ്ക് നൽകുന്നു.
ബാങ്കിന്റെ ഏറ്റവും ഉയർന്ന പലിശയായ 8.25 ശതമാനം മൂന്ന് കാലയളവിലുള്ള നിക്ഷേപങ്ങൾക്കാണ് ലഭിക്കുക. 1 വർഷം 6 മാസം വരെ, 1 വർഷം 6 മാസം മുതൽ 1 വർഷം 7 മാസം വരെ, 1 വർഷം 7 മാസം മുതൽ 2 വർഷം വരെ എന്നിങ്ങനെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് 8.25 ശതമാനം പലിശ ലഭിക്കുക. രണ്ട് വർഷത്തിൽ കൂടുതലും 61 മാസത്തിൽ താഴെയുമുള്ള കാലാവധികൾക്ക് 8.00 ശതമാനമാണ് പലിശ. 61 മാസവും അതിനുമുകളിലും, മുതിർന്നവർക്ക് 7.75 ശതമാനവും മറ്റുള്ളവർക്ക് 7.00 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്
ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് (എസ്എഫ്ബി) മുതിർന്ന പൗരന്മാർക്ക് 400 ദിവസത്തെ പ്രത്യേക എഫ്ഡിക്ക് പരമാവധി 8.10 ശതമാനം പലിശ നൽകുന്നു. 12 മാസം, 600 ദിവസം, 900 ദിവസങ്ങൾ എന്നിങ്ങനെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യഥാക്രമം 8.00, 7.90, 7.90 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് നൽകുന്നതിനേക്കാൾ .50 ശതമാനം ഉയർന്ന പലിശയാണ് എസ്എഫ്ബി നൽകുന്നത്. 1 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള ഏതൊരു എഫ്‌ഡിക്കും നിരക്ക് 7.65 ശതമാനവും 5 മുതൽ 10 വർഷത്തേക്കുള്ള എഫ്ഡിക്ക് 7.60 ശതമാനവുമാണ് പലിശ നിരക്ക്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications