മുതിർന്ന പൗരൻമാർക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ വിവിധ നിക്ഷേപ പദ്ധതികൾ ആവശ്യമാണ്. 60 വയസ്സിനു ശേഷം അപകടസാധ്യതകളുള്ള നിക്ഷേപങ്ങൾ ആരും പരിഗണിക്കാറില്ല. ഈ ഘട്ടത്തിൽ സ്ഥിര നിക്ഷേപങ്ങളാണ് പലരും തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. അപകട സാധ്യത കുറഞ്ഞതും, നിക്ഷേപത്തിൽ നിന്നും സ്ഥിരമായ വരുമാനം ലഭിക്കുന്നതുമായ പദ്ധതിയെന്ന നിലയിൽ എല്ലാ നിക്ഷേപരും എഫ്ഡി തിരഞ്ഞെടുക്കാറുണ്ട്.
10 വർഷം വരെ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി നിലനിൽക്കുന്നു. ചില പ്രത്യേക എഫ്ഡികൾ പ്രത്യേക കാലാവധികളും നൽകാറുണ്ട്. സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. അത്തരത്തിൽ മുതിർന്ന പൗരൻമാർക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച എഫ്ഡി സ്കീമുകളും അതിൻ്റെ പലിശ നിരക്കുകളും അറിഞ്ഞിരിക്കാം. ഇവിടെ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരാമർശിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
444 ദിവസത്തെ പ്രത്യേക എഫ്ഡി സ്കീമാണ് അമൃത് വൃഷ്ടി. നിലവിൽ 7.10 ശതമാനം വാർഷിക പലിശ നിരക്കാണ് ഈ സ്കീം മുതിർന്ന പൗരന്മാർക്കായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ എസ്ബിഐ സാധാരണ എഫ്ഡി സ്കീമുകളും നൽകുന്നുണ്ട്. 1 വർഷത്തെ എഫ്‌ഡിക്ക് മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനവും 3 വർഷത്തെ എഫ്‌ഡിക്ക് 6.80 ശതമാനവും 5 വർഷത്തെ എഫ്‌ഡിക്ക് 7.05 ശതമാനവും പലിശ നിരക്ക് നൽകുന്നു.

ബാങ്ക് ഓഫ് ബറോഡ
444 ദിവസത്തെ കാലാവധിയുള്ള ബോബ് സ്‌ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്‌കീം എന്ന പ്രത്യേക എഫ്ഡി മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ 1 വർഷം, 3 വർഷം, 5 വർഷം എന്നീ കാലാവധിയുള്ള എഫ്‌ഡിക്ക് 7 ശതമാനം പലിശ നിരക്കാണ് ബാങ്ക് നൽകുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക്
ഈ പൊതുമേഖലാ ബാങ്ക് ഒരു വർഷത്തെ കാലാവധിയുള്ള എഫ്‌ഡിക്ക് മുതിർന്ന പൗരൻമാർക്ക് 6.90 ശതമാനം വാർഷിക പലിശ നൽകുന്നു. മൂന്ന് വർഷത്തെ എഫ്‌ഡിക്ക് 7 ശതമാനവും, അഞ്ച് വർഷത്തെ എഫ്‌ഡിക്ക് 6.80 ശതമാനവും പലിശ നിരക്ക് പിഎൻബി വാഗ്ദാനം ചെയ്യുന്നു.
കാനറ ബാങ്ക് എഫ്ഡി
444 ദിവസത്തെ പ്രത്യേക എഫ്‌ഡി സ്കീം കാനറ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാലാവധിയിൽ മുതിർന്ന പൗരൻമാർക്ക് 7 ശതമാനം പലിശ നിരക്ക് നൽകുന്നു. എന്നാൽ 1 വർഷം, 3 വർഷം, 5 വർഷം കാലാവധിയുള്ള എഫ്‌ഡിയിൽ 6.75 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുകളിൽ പരമാർശിച്ചതെല്ലാം സ്ഥിര നിക്ഷേപങ്ങളാണ്. എന്നാൽ ഇത് 60 വയസ്സും അതിനു മുകളിലും പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് വേണ്ടി രൂപകൽപ്പന ചെയ്ത പ്രത്യേക സ്കീമാണ്. പോസ്റ്റ് ഓഫീസാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്. 5 വർഷത്തെ കാലാവധിയിൽ നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. നിലവിൽ 8.2% പലിശ നിരക്കാണ് ഈ സേവിംഗ്സ് സ്കീം വാഗ്ദാനം ചെയ്യുന്നത്.
മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന സ്ഥിര നിക്ഷേപങ്ങളും, പോസ്റ്റ് ഓഫീസിൻ്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമുകളും വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എഫ്ഡിയേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം തന്നെയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications