സാമ്പത്തിക നിക്ഷേപത്തിന് എല്ലാവരുടേയും ആദ്യ ചോയിസ് സ്ഥിര നിക്ഷേപമാണ്. സുരക്ഷ, ഉറപ്പായ പലിശ എന്നിവയാണ് സ്ഥിര നിക്ഷേപത്തിന്‍റെ നേട്ടങ്ങൾ. എന്നാൽ സ്ഥിര നിക്ഷേപത്തിൽ തന്നെ ഏറ്റവും മികച്ചത് സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്കീമുകളാണ്. പ്രത്യേക പലിശ നിരക്കുകളുള്ളതും പരിമിതമായ കാലയളവിലേക്ക് ലഭിക്കുന്നതുമായ എഫ്‌ഡികളാണ് സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ്. സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ മിക്ക ബാങ്കുകളും സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു.
സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്കീമുകൾ നിക്ഷേപകർക്ക് സാധാരണ എഫ്‌ഡികളേക്കാൾ അല്പം ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകൾ നൽകുന്ന 444 ദിവസത്തെ സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്കീമുകൾ മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് നമുക്ക് നോക്കാം.
എസ്ബിഐ
444 ദിവസത്തെ കാലാവധിയിൽ എസ്ബിഐ വാഗ്ധാനം ചെയ്യുന്ന പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്കീമാണ് അമൃത് വൃഷ്ടി. പദ്ധതിയിലൂടെ പൊതുമേഖലാ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു മുതിർന്ന പൗരൻ ഈ ബാങ്കിൽ 6,00,000 രൂപ നിക്ഷേപിച്ചാൽ അവരുടെ കാലാവധി പൂർത്തിയാകുന്ന തുക 6,53,629 രൂപയായിരിക്കും.
കാനറ ബാങ്ക്
കാനറ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു മുതിർന്ന പൗരൻ കാനറ ബാങ്കിൽ 6,00,000 രൂപ നിക്ഷേപിച്ചാൽ, അവരുടെ കാലാവധി പൂർത്തിയാകുന്ന തുക 444 ദിവസത്തിനുള്ളിൽ 6,52,848 രൂപയാകും.

ഇന്ത്യൻ ബാങ്ക്
ഈ പൊതുമേഖലാ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം പലിശ നിരക്ക് നൽകുന്നു. ഒരു മുതിർന്ന പൗരൻ ഇന്ത്യൻ ബാങ്കിൽ 6,00,000 രൂപ നിക്ഷേപിച്ചാൽ, കണക്കുകൂട്ടലുകൾ പ്രകാരം അവരുടെ കാലാവധി പൂർത്തിയാകുമ്പോൾ 6,54,410 രൂപ നേടാം.
ഇന്ത്യൻ ഓവർസീസ് ബാങ്ക്
ഇന്ത്യൻ ഓവർസീസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം പലിശ നിരക്ക് നൽകുന്നു. ഒരു മുതിർന്ന പൗരൻ ഈ ബാങ്കിൽ 6,00,000 രൂപ നിക്ഷേപിച്ചാൽ, അവരുടെ കാലാവധി പൂർത്തിയാകുന്ന തുക 6,54,410 രൂപയായിരിക്കും.
മറ്റ് ബാങ്കുകളുടെ സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്കീമുകളും പലിശ നിരക്കും കൂടി നോക്കാം.
ബാങ്ക് ഓഫ് ബറോഡ : ബാങ്ക് ഓഫ് ബറോഡ അതിന്‍റെ ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം (444 ദിവസം) പ്രകാരം സാധാരണ പൗരന്മാർക്ക് 6.60%, മുതിർന്ന പൗരന്മാർക്ക് 7.10%, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.20% എന്നിങ്ങനെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഐഡിബിഐ ബാങ്ക് : ഐഡിബിഐ ബാങ്ക് 444 ദിവസത്തെ ഉത്സവ് എഫ്ഡി സ്പെഷ്യൽ ഡെപ്പോസിറ്റ് സ്കീമിൽ സാധാരണ പൗരന്മാർക്ക് 6.70%, മുതിർന്ന പൗരന്മാർക്ക് 7.20%, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.35% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications