ാജ്യത്ത് സര്‍ക്കാര്‍ ഗ്യാരണ്ടി ഉറപ്പുള്ള പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ലാഭമുള്ള ഇപിഎഫിലെ നിക്ഷേപത്തിനാണ്. രണ്ടുവര്‍ഷമായി 8.5 ശതമാനമാണ് പലിശ നിരക്ക്.ഇപിഎഫില്‍ ഇനി പൊതു ജനങ്ങള്‍ക്കും പങ്കാളികളാകാം.
എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് എന്തെന്ന് നമുക്ക് ഏവര്‍ക്കും സുപരിചിതമാണ്. തൊഴിലാളി - തൊഴില്‍ ദാതാവ് ബന്ധത്തില്‍ രൂപീകരിച്ചിരിക്കുന്ന ഈ നിക്ഷേപ പദ്ധതിയില്‍ ഇനി പൊതു ജനങ്ങള്‍ക്കും പങ്കാളികളാകാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് കീഴില്‍ത്തന്നെ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിര്‍ത്തിക്കൊണ്ടാണ് പൊതുജനങ്ങള്‍ക്ക് നിക്ഷേപം നടത്തുവാന്‍ അവസരം നല്‍കുക.
നിലവില്‍ ആറുകോടി വരിക്കാരുടേതായി 10 ലക്ഷം കോടി രൂപയിലധികം ആസ്തി ഇപിഎഫ്ഒയ്ക്കുണ്ട്. രാജ്യത്ത് സര്‍ക്കാര്‍ ഗ്യാരണ്ടി ഉറപ്പുള്ള പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ലാഭമുള്ള ഇപിഎഫിലെ നിക്ഷേപത്തിനാണ്. രണ്ടുവര്‍ഷമായി 8.5 ശതമാനമാണ് പലിശ നിരക്ക്. ഇവരുടെ ആനുകൂല്യത്തെ ബാധിക്കാത്ത തരത്തിലായിരിക്കും പ്രത്യേക നിക്ഷേപം രൂപീകരിച്ച് പുതിയ പദ്ധതിയുടെ പ്രവര്‍ത്തനം. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ തൊഴില്‍ മന്ത്രാലയത്തില്‍ നടന്നുവരികയാണ്.
സാധാരണഗതിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇപിഎഫില്‍ അംഗത്വം ലഭിക്കുക. ഇരുപതിലധികം ജീവനക്കാരുള്ള ഓരോ കമ്പനിയും തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപം നടത്തേണ്ടതുണ്ട്.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12 ശതമാനം ജീവനക്കാരനും അതേ തുക കമ്പനിയും നിക്ഷേപിക്കുന്നതാണ് രീതി. റിട്ടയര്‍മെന്റിനുശേഷം ജീവനക്കാര്‍ക്ക് നല്കുന്ന പെന്ഷന് ഫണ്ടുകളും ഇപിഎഫില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് നിക്ഷേപകര്‍ക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുവാന്‍ സാധിക്കും.
എന്‍പിഎസില്‍ എല്ലാവര്ക്കും നിക്ഷേപിക്കാന്‍ അവസരമൊരുക്കിയതിന് സമാന രീതിയിലുള്ള പദ്ധതിയാണ് പുതിയതായി ആലോചിക്കുന്നത്. ഇത്തരത്തില്‍ പുതിയതായി അംഗങ്ങളാകുന്നവര്‍ക്ക് അവരുടെ നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന ആദായം വീതിച്ചുനല്കുന്ന രീതിയാകും ഇപിഎഫ്ഒ നടപ്പാക്കുക. നിയമഭേദഗതികളുള്പ്പെടെ പുതിയ പദ്ധതി നടപ്പിലാക്കുവാന്‍ ആവശ്യമായി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
