ഉറപ്പായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന സർക്കാർ പിന്തുണയോടെ എത്തുന്ന ഒരു ജനപ്രിയ ചെറുകിട സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. നികുതി ആനുകൂല്യങ്ങളും മികച്ച റിട്ടേൺസും പിപിഎഫിന്റെ ജനപ്രീതി വർധിപ്പിക്കുന്നു. പദ്ധതിയിൽ നിക്ഷേപകർക്ക് നിലവിൽ 7.1 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്. 2020 ഏപ്രിൽ മുതൽ ഇത് മാറ്റമില്ലാതെ തുടരുന്നു. വ്യക്തികൾക്ക് കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് ഒരു പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പിപിഎഫ് അക്കൗണ്ട് തുറക്കാം. അങ്ങനെ ഒരു വ്യക്തിക്ക് പിപിഎഫ് നിക്ഷേപത്തിൽ നിന്ന് നികുതി ആനുകൂല്യങ്ങളോടെ നിന്ന് ഒരു മാസം എങ്ങനെ 85,000 രൂപ നേടാനാകുമെന്ന് നമുക്ക് നോക്കാം.
അച്ഛനും അമ്മയ്ക്കും ഇൻഷുറൻസ് എടുത്തോ? എങ്കിൽ ചിലവ് കുറയ്ക്കാൻ ചില മാർഗങ്ങൾ ഉണ്ട്
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് ഒരു റിട്ടയർമെന്റ് കേന്ദ്രീകൃത പദ്ധതിയാണ്, നിക്ഷേപകർ അവരുടെ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണത്തിനും ഉപയോഗിക്കുന്നു. ഒരാൾക്ക് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പിപിഎഫ് അക്കൗണ്ട് തുടങ്ങാം. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം വ്യക്തികൾക്ക് ഉറപ്പുള്ള റിട്ടേണുകളും നികുതി ആനുകൂല്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. ശമ്പളമുള്ളവരും സ്വയം തൊഴിൽ ചെയ്യുന്നവരും ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും ഇത് തുറന്നിരിക്കുന്നു. പ്രായപൂർത്തിയാകാത്ത ഒരാളുടെ പിപിഎഫ് അക്കൗണ്ട് മാതാപിതാക്കൾക്കോ അല്ലെങ്കിൽ രക്ഷിതാവിനോ തുറക്കാവുന്നതാണ്.

പിപിഎഫ് പദ്ധതിയിൽ മെച്യൂരിറ്റി കാലയളവ് 15 വർഷമാണ്. 15 വർഷത്തിനു ശേഷം, അക്കൗണ്ട് ഉടമകൾക്ക് 5 വർഷം വീതം അൺലിമിറ്റഡ് ബ്ലോക്കുകളിലേക്ക് അക്കൗണ്ട് നീട്ടാം. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്, അതേസമയം പരമാവധി ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. അക്കൗണ്ട് ഉടമയ്ക്ക് 5 വർഷത്തിന് ശേഷം ഒരു സാമ്പത്തിക വർഷത്തിൽ 1 പിൻവലിക്കലിന് അനുവാദമുണ്ട്, അതിൽ അക്കൗണ്ട് തുറന്ന വർഷം ഉൾപ്പെട്ടിട്ടുണ്ടെന്ന് ദയവായി ശ്രദ്ധിക്കുക. (2023-24 കാലയളവിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ, 2029-30 കാലയളവിലോ അതിനുശേഷമോ പണം പിൻവലിക്കാവുന്നതാണ്).
10 കോടി രൂപ സമ്പാദ്യവുമായി 45-ാം വയസിൽ ജോലി വിടാം; നിങ്ങൾ ചെയ്യേണ്ടത്...
പിപിഎഫിൽ നിന്ന് പ്രതിമാസം 85,000 രൂപ ഉണ്ടാക്കാൻ ഒരാൾക്ക് എല്ലാ സാമ്പത്തിക വർഷവും 1.50 ലക്ഷം രൂപ നിക്ഷേപം ആരംഭിക്കുകയും 15 വർഷത്തെ മെച്യൂരിറ്റി കാലയളവ് വരെ തുടരുകയും വേണം. പലിശയുടെ പരമാവധി ആനുകൂല്യം ലഭിക്കുന്നതിന്, എല്ലാ സാമ്പത്തിക വർഷവും ഏപ്രിൽ 1-5 ന് ഇടയിൽ നിക്ഷേപം നടത്തണം. 15 വർഷത്തിനുള്ളിൽ നിക്ഷേപ തുക 22,50,000 രൂപയും, കണക്കാക്കിയ പലിശ 18,18,209 രൂപയും, ആകെ റിട്ടേൺസ് 40,68,209 രൂപയും ആയിരിക്കും. നിക്ഷേപകന് 5 വർഷത്തേക്ക് നീട്ടുകയും പഴയ രീതിയിൽ തന്നെ പ്രതിവർഷം 1.50 ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്യാം. 20 വർഷത്തിനുള്ളിൽ, മൊത്തം നിക്ഷേപം 30,00,000 രൂപയും കണക്കാക്കിയ പലിശ 36,58,288 രൂപയും ആകെ സമ്പാദ്യം 66,58,288 രൂപയും ആയിരിക്കും. ഇങ്ങനെ 9 വർഷത്തേക്ക് കൂടി നിക്ഷേപം തുടർന്നാൽ മൊത്തം നിക്ഷേപം 43,50,000 രൂപയും കണക്കാക്കിയ പലിശ 99,26,621 രൂപയും പ്രതീക്ഷിക്കാവുന്ന റിട്ടേൺസ് 1,42,76,621 രൂപയും ആയിരിക്കും. ഇവിടെ മുതൽ നിങ്ങൾക്ക് പ്രതിമാസം 85,000 രൂപ വീതം പലിശയിനത്തിയ പിൻവലിക്കാൻ സാധിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications