മാസം 1,000 രൂപ നിക്ഷേപിക്കാനുണ്ടോ? പിപിഎഫിലൂടെ 26 ലക്ഷം രൂപ സമ്പാദിക്കാം — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടസാധ്യത കുറഞ്ഞ നിക്ഷേപ മാര്‍ഗം തേടുന്നവരാണോ നിങ്ങള്‍? എങ്കില്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ (പിപിഎഫ്) 'പണമിറക്കുന്നതാണ്' ഉചിതം. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ രീതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. ആകര്‍ഷകമായ പലിശ നിരക്ക് പിപിഎഫ് നിക്ഷേപങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നു. പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കുമെന്നതും പ്രധാന സവിശേഷതയാണ്. മാസംതോറും 1,000 രൂപ മുടങ്ങാതെ ഇട്ടാല്‍ത്തന്നെ പിപിഎഫിലെ നിക്ഷേപം ചുരുങ്ങിയ സമയംകൊണ്ട് ലക്ഷങ്ങളായി മാറും. എങ്ങനെയെന്നല്ലേ? കൂടുതല്‍ വിവരങ്ങള്‍ ചുവടെ അറിയാം.

15 വർഷം നിക്ഷേപിച്ചാൽ

15 വര്‍ഷമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ കാലാവധി. ഇതേസമയം, അഞ്ചാം വര്‍ഷത്തിന് ശേഷം നിശ്ചിത ശതമാനം തുക തിരിച്ചെടുക്കാന്‍ നിക്ഷേപകന് സാധിക്കും. പിപിഎഫിലെ നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ അതുവെച്ച് ബാങ്കില്‍ നിന്നും വായ്പയെടുക്കാനും നിക്ഷേപകന് അവസരമുണ്ട്. എന്തായാലും 15 വര്‍ഷം കൃത്യമായി 1,000 രൂപ വീതം പ്രതിമാസം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1.80 ലക്ഷം രൂപയായിരിക്കും നിക്ഷേപിച്ച തുകയായി പിപിഎഫ് അക്കൗണ്ടിലുണ്ടാവുക. ഒപ്പം നിക്ഷേപിച്ച തുകയിന്മേല്‍ 1.45 ലക്ഷം രൂപയുടെ പലിശ വരുമാനവും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും.

പലിശ നിരക്ക്

വിപണി സാഹചര്യം കണക്കിലെടുത്ത് ഓരോ ത്രൈമാസപാദവും പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ കേന്ദ്രം പുനഃപരിശോധിക്കാറുണ്ട്. നിലവില്‍ 7.1 ശതമാനം പലിശയാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. ചുരുക്കത്തില്‍ 15 വര്‍ഷം മുടങ്ങാതെ മാസം 1,000 രൂപ വീതം പിപിഎഫിലിട്ടാല്‍ അക്കൗണ്ടിലെ മൊത്തം തുക 3.25 ലക്ഷം രൂപയായി മാറും. 15 വര്‍ഷം കാലാവധിക്ക് ശേഷം വീണ്ടുമൊരു 5 വര്‍ഷം 1,000 രൂപ വീതം നിക്ഷേപം നടത്തുകയാണെങ്കില്‍ 20 വര്‍ഷമാകുമ്പോള്‍ അക്കൗണ്ടിലെ തുക 3.25 ലക്ഷത്തില്‍ നിന്നും 5.32 ലക്ഷം രൂപയായി ഉയരും.

നിക്ഷേപം തുടർന്നാൽ

ഇനി വീണ്ടും 5 വര്‍ഷം കൂടി നിക്ഷേപം നടത്തുക. അതായത് 25 വര്‍ഷം തുടര്‍ച്ചയായി 1,000 രൂപ വീതം നിക്ഷേപിച്ചാല്‍ പിപിപഎഫ് അക്കൗണ്ടിലെ തുക 8.24 ലക്ഷം രൂപയാകും. വീണ്ടുമൊരു 5 വര്‍ഷം കൂടി നിക്ഷേപം തുടരുകയാണെങ്കില്‍ അക്കൗണ്ടിലുള്ള തുക 8.24 ലക്ഷത്തില്‍ നിന്നും 12.36 ലക്ഷം രൂപയായി വര്‍ധിക്കും. ഈ സമയം നിക്ഷേപ കാലാവധി 30 വര്‍ഷം പൂര്‍ത്തിയാകും. 30 വര്‍ഷത്തിന് ശേഷം ഒരിക്കല്‍ക്കൂടി 5 വര്‍ഷത്തേക്ക് പ്രതിമാസം 1,000 രൂപ വീതമുള്ള നിക്ഷേപം തുടരുകയാണെങ്കില്‍ അക്കൗണ്ടിലെ തുക 18.15 ലക്ഷം രൂപയായി മാറും.

26 ലക്ഷം രൂപയാവും

35 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു 5 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ തയ്യാറാണെങ്കില്‍ അക്കൗണ്ടിലെ മൊത്തം തുക 26.32 ലക്ഷം രൂപ തൊടും. അതായത് 40 വര്‍ഷം മുടങ്ങാതെ 1,000 രൂപ വീതം മാസമിട്ടാല്‍ പിപിഎഫിലെ നിക്ഷേപം 26.32 ലക്ഷം രൂപയായിരിക്കും.
20 ആം വയസ്സില്‍ ജോലി കിട്ടി 1,000 രൂപ വീതം നിക്ഷേപം നടത്തുകയാണെങ്കില്‍ ബന്ധപ്പെട്ട വ്യക്തിക്ക് 60 വയസ്സു തികയുമ്പോള്‍ പിപിഎഫ് അക്കൗണ്ടില്‍ 26 ലക്ഷം രൂപ നിക്ഷേപം കണ്ടെത്താം.

കാലാവധി നീട്ടാൻ

നിക്ഷേപം നടത്തി അക്കൗണ്ട് കാലാവധി നീട്ടുന്നത് എങ്ങനെ?

കൂടുതല്‍ നിക്ഷേപം നടത്തി നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നീട്ടുന്നതിന് അക്കൗണ്ട് ഉടമകള്‍ ഫോം എച്ച് പോസ്റ്റോഫീസിലേക്കോ അല്ലെങ്കില്‍ അവരുടെ പിപിഎഫ് അക്കൗണ്ട് ഉള്ള ബാങ്കിലോ സമര്‍പ്പിക്കണം. കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമകള്‍ അപേക്ഷ സമര്‍പ്പിക്കണം.

പലിശ ലഭിക്കുമോ?

കാലാവധി പൂര്‍ത്തിയായ ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ഈ ഓപ്ഷന്‍ തിരഞ്ഞെടുത്തിട്ടില്ലെങ്കില്‍ മെച്യൂരിറ്റിക്ക് ശേഷം നല്‍കുന്ന സംഭാവനകള്‍ക്ക് പലിശ ലഭിക്കുകയില്ല. മാത്രമല്ല നികുതിയിളവിന് അര്‍ഹതയുമില്ല. കൂടുതല്‍ സംഭാവനകളുള്ള ഒരു വിപുലീകരണം നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അക്കൗണ്ട് സജീവമായി നിലനിര്‍ത്തുന്നതിന് പ്രതിവര്‍ഷം കുറഞ്ഞത് 500 രൂപ നിക്ഷേപിക്കേണ്ടത് നിര്‍ബന്ധമാണ്.

നിക്ഷേപം നടത്താതെയും കാലാവധി നീട്ടാം

നിക്ഷേപം നടത്താതെയും പിപിഎഫ് കാലാവധി നീട്ടാം

പിപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് കാലാവധി പൂര്‍ത്തിയായി 1 വര്‍ഷത്തിനുള്ളില്‍ 5 വര്‍ഷത്തേക്ക് അവരുടെ അക്കൗണ്ട് നീട്ടാന്‍ അവസരമുണ്ട്. ഇക്കാലയളവില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതില്ല; പലിശ വരുമാനം തുടരുകയും ചെയ്യും. കാലാവധി പൂര്‍ത്തിയായി 1 വര്‍ഷത്തിനുള്ളില്‍ അക്കൗണ്ട് ഉടമ കാലാവധി നീട്ടാന്‍ അപേക്ഷിക്കേണ്ടതുണ്ട്. 1 വര്‍ഷത്തിന് ശേഷം പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി നീട്ടാന്‍ സാധിക്കില്ല. ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഓരോ സാമ്പത്തിക വര്‍ഷത്തിലും തുക പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അനുവാദമുണ്ട്. അക്കൗണ്ട് നീട്ടുന്നതിന് ഫോം സമര്‍പ്പിച്ച് ഉടമകള്‍ പോസ്റ്റോഫീസിനെ അറിയിക്കേണ്ടതില്ല.

 

Read more about: ppf
English summary

Public Provident Fund: Deposit Rs 1,000 Per Month On PPF; Earn Rs 26 Lakh In 40 Years

Public Provident Fund: Deposit Rs 1,000 Per Month On PPF; Earn Rs 26 Lakh In 40 Years. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X