സുരക്ഷിത നിക്ഷേപവും ഉറപ്പുള്ള വരുമാനവും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ മികച്ച ഓപ്ഷനാണ്. ദീർഘകാല നിക്ഷേപകർക്കുള്ള പോസ്റ്റ് ഓഫീസിൻ്റെ ഒരു പ്രത്യേക പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്. ഈ പദ്ധതി ബാങ്കുകളിലും ലഭ്യമാണ്. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്. 250 രൂപ പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ 24 ലക്ഷം രൂപ സമ്പാദിക്കാമെന്ന് നമുക്ക് പരിശോധിക്കാം.
കാലാവധിയും പലിശ നിരക്കും
15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. അതിനുശേഷം ആവശ്യമെങ്കിൽ 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. പദ്ധതിയിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിലവിൽ പിപിഎഫിന് 7.1 ശതമാനം പലിശയാണ് നൽകുന്നത്.
നികുതി ഇളവ്
നികുതി ലാഭിക്കുന്ന കാര്യത്തിലും പിപിഎഫിനെ നല്ലൊരു പദ്ധതിയായി കണക്കാക്കുന്നു. ഇത് EEE വിഭാഗത്തിൻ്റെ ഒരു സ്കീമാണ്. എല്ലാ വർഷവും നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല, ഈ തുകയ്ക്ക് എല്ലാ വർഷവും ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമാണ്. ഈ രീതിയിൽ, EEE വിഭാഗത്തിൽ വരുന്ന ഈ സ്കീമിൽ, നിക്ഷേപം, പലിശ/ആദായം, കാലാവധി എന്നിവയിൽ നികുതി ലാഭമുണ്ട്.

വായ്പ എടുക്കാം
പിപിഎഫ് അക്കൗണ്ട് ഉടമകൾക്കും ഇതിൽ ലോൺ സൗകര്യം ലഭിക്കും. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വായ്പ ലഭിക്കും. നിയമങ്ങൾ അനുസരിച്ച് പിപിഎഫ് വായ്പയുടെ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടിൻ്റെ പലിശ നിരക്കിനേക്കാൾ 1% കൂടുതലാണ്. അതായത്, നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ടിൽ 7.1% പലിശ ലഭിക്കുന്നുണ്ടെങ്കിൽ, വായ്പ എടുക്കുന്നതിന് 8.1% പലിശ നൽകേണ്ടിവരും.
24 ലക്ഷം രൂപ സമ്പാദിക്കാം
എല്ലാ മാസവും 7500 രൂപ, അതായത് എല്ലാ ദിവസവും 250 രൂപ പിപിഎഫിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. ഒരു വർഷം 90,000 രൂപ. 15 വർഷത്തെ നിക്ഷേപ പദ്ധതിയാണ് പിപിഎഫ് എന്ന് തുടക്കത്തിൽ പറഞ്ഞല്ലോ. അത്തരമൊരു സാഹചര്യത്തിൽ പിപിഎഫ് കാൽക്കുലേറ്റർ അനുസരിച്ച് കണക്കാക്കുകയാണെങ്കിൽ 15 വർഷം കൊണ്ട് 13,50,000 രൂപ നിക്ഷേപിക്കും. 7.10 ശതമാനം പലിശ ലഭിക്കുന്നത് കൊണ്ട് പലിശ ഇനത്തിൽ 10,90,926 രൂപയും നേടാം. അതായത് 15 വർഷത്തെ നിക്ഷേപം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 24,40,926 രൂപ ലഭിക്കും.

15 വർഷം കൊണ്ട് 40 ലക്ഷം രൂപ
15 വർഷം കൊണ്ട് 40 ലക്ഷം രൂപ പിപിഎഫ് നിക്ഷേപത്തിലൂടെ 40 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എല്ലാമാസവും 12,500 രൂപ നിക്ഷേപിക്കണം. അതായത് വർഷം 1,50,000 രൂപ. ഈ രീതിയിൽ 15 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 40,68,209 രൂപയുണ്ടാകും. ഇതിൽ നിക്ഷേപ തുക 22,50,000 രൂപയും ബാക്കിയുള്ള 18,18,209 രൂപ പലിശയിലൂടേയും ലഭിച്ച തുകയാണ്.
പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം..?
ഏതെങ്കിലും അംഗീകൃത ബാങ്കിന്‍റേയോ പോസ്റ്റ് ഓഫീസിന്‍റേയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.
ഒന്നോ അതിലധികമോ വ്യക്തികളുടെ പേരിൽ നോമിനേഷൻ സൗകര്യം ലഭ്യമാണ്. നോമിനികളുടെ ഓഹരികളും അപേക്ഷകന് തീരുമാനിക്കാവുന്നതാണ്. അപേക്ഷകന്റെ അഭ്യർത്ഥന പ്രകാരം അക്കൗണ്ട് മറ്റ് ശാഖകളിലേക്കോ മറ്റ് ബാങ്കുകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications