ലഘു സമ്പാദ്യ ശീലം നല്ലതാണ്. ഭാവിജീവിതം ലളിതമാക്കാനും സാമ്പത്തിക അടിത്തറ ഉണ്ടാക്കാനും സമ്പാദ്യ ശീലം സഹായകരമാകും. ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്. ഇത് നിക്ഷേപകരെ റിട്ടയർമെന്റിന് ശേഷമുള്ള കാലയളവിലേയ്ക്ക് ഒരു നിശ്ചിത തുക സമ്പാദിക്കാൻ സഹായിക്കുന്നു. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല.
പിപിഎഫ് പദ്ധതിയുടെ കാലാവധി 15 വർഷമാണ്. എന്നാൽ കാലാവധി പൂർത്തിയായതിന് ശേഷവും നിരവധി ആനുകൂല്യങ്ങൾ നേടാം. മെച്യൂരിറ്റിക്ക് ശേഷം പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നത് നിർത്തിയാൽ പോലും പലിശ ലഭിക്കും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. അതായത് 15 വർഷത്തിന് ശേഷവും അക്കൗണ്ട് ക്ലോസ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ തുടർന്നുള്ള വർഷങ്ങളിൽ നിക്ഷേപം നടത്താതെ തന്നെ അക്കൌണ്ട് സജീവമായി നിലനിർത്താം. ഈ സാഹചര്യത്തിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതു വരെ നിക്ഷേപത്തിന്റെ പലിശ ലഭിക്കുകയും ചെയ്യും. 15 വർഷത്തെ മെച്യൂരിറ്റി കാലയളവിന് ശേഷം പണം പിൻവലിക്കുന്നതിനും നിലനിർത്തുന്നതിനോ മൂന്ന് രീതികൾ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

1.കാലാവധി പൂർത്തിയാകുമ്പോൾ പിപിഎഫ് പിൻവലിക്കൽ
കാലാവധി പൂർത്തിയാകുമ്പോൾ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയും അതിന് ലഭിച്ച പലിശയും പിൻവലിക്കുക. അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, മുഴുവൻ പണവും ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. പിൻവലിച്ച പണവും ലഭിക്കുന്ന പലിശയും പൂർണമായും നികുതി രഹിതമാണ്.
2. 15 വർഷത്തിനു ശേഷവും നിക്ഷേപം തുടരുക
അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപ കാലാവധി പൂർത്തിയായാൽ അക്കൗണ്ട് സജീവമായി നിലനിർത്താൻ താൽപ്പര്യമുണ്ടെങ്കിൽ, അഞ്ച് വർഷത്തേയ്ക്ക് നിക്ഷേപം വിപുലീകരിക്കാം. പക്ഷേ, പിപിഎഫ് അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന് 1 വർഷം മുമ്പ് വിപുലീകരണത്തിന് അപേക്ഷിക്കണം.
3. നിക്ഷേപമില്ലാതെ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കുക
പിവിഎഫ് അക്കൗണ്ടിന്റെ ഏറ്റവും വലിയ നേട്ടം, മുകളിൽ പറഞ്ഞ രണ്ട് ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുത്തില്ലെങ്കിലും, കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് തുടർന്നും പ്രവർത്തിക്കും എന്നതാണ്. പണം നിക്ഷേപിച്ചില്ലെങ്കിലും, മെച്യൂരിറ്റി സ്വയമേവ 5 വർഷം നീട്ടും, കൂടാതെ അതിൽ പലിശയും ലഭിക്കുന്നു.
അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ?
ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്). പ്രധാനപ്പെട്ട ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് ഈ പദ്ധതിയുടെ ഭാഗമായി പണം നിക്ഷേപിക്കാൻ കഴിയും. ഓണ്‍ലൈനായും പി പി എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിൽ ലോഗ് ഇന്‍ ചെയ്ത് പി പി എഫ് അക്കൗണ്ട് ആരംഭിക്കുവാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
പലിശ നിരക്ക്
വിപണിയുടെ സ്ഥിതിഗതികൾ വിലയിരുത്തി ഓരോ പാദത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള പലിശ എത്രയെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്ക്. പി പി എഫ് അക്കൗണ്ട് ഉടമയ്ക്ക് പ്രതിവർഷം ഒറ്റത്തവണയായോ അല്ലെങ്കിൽ പരമാവധി പന്ത്രണ്ട് തവണകളായോ പണം നിക്ഷേപിക്കാൻ കഴിയും.
പിപിഎഫ് കാൽക്കുലേറ്റർ
പ്രതിമാസം 1000 രൂപ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് 3.35 ലക്ഷം രൂപ ലാഭം നേടാം. അത് 20 വർഷമാണെങ്കിൽ 5.32 ലക്ഷം രൂപയാകും.
പ്രതിമാസം 2000 രൂപ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് 6.5 ലക്ഷം രൂപ ലാഭം നേടാം. അത് 20 വർഷമാണെങ്കിൽ 10.65 ലക്ഷം രൂപയാകും.
പ്രതിമാസം 5000 രൂപ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് 16.27 ലക്ഷം രൂപ ലാഭം നേടാം. അത് 20 വർഷമാണെങ്കിൽ 26.63 ലക്ഷം രൂപയാകും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications