ജീവിതത്തിൽ ഒരിക്കലെങ്കിലും പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാത്ത മനുഷ്യരുണ്ടാകില്ല. എന്തെങ്കിലും ഡോക്യുമെന്‍റുകൾ അയക്കാനോ സ്വീകരിക്കാനോ ആയിരിക്കും ഭൂരിപക്ഷം ആളുകളും പോസ്റ്റ് ഓഫീസിനെ സമീപിച്ചിട്ടുണ്ടാവുക. കേവലം ഡോക്യുമെന്‍റുകൾ പരസ്പരം കൈമാറുക എന്നത് മാത്രമല്ല പോസ്റ്റ് ഓഫീസിന്‍റെ ജോലി. അതോടൊപ്പം മികച്ച നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്നുണ്ട്.
പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്). സുരക്ഷ, ഉറപ്പായ വരുമാനം എന്നിവ പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിലൂടെ പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്നു. പദ്ധതിയെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
എന്താണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്..?
സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്. 1968-ലെ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് ആക്ട് അനുസരിച്ചാണ് ഈ ദീർഘകാല നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്.

പലിശ നിരക്ക്
നിലവിൽ പിപിഎഫിന് 7.1 ശതമാനം പലിശയാണ് നൽകുന്നത്. 15 വർഷമാണ് നിക്ഷേപ കാലയളവ്. അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്.
പിപിഎഫിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനം ആദായ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പിപിഎഫ് അക്കൗണ്ടിന്റെ ബാലൻസ് പൂർണമായും വെൽത്ത് ടാക്‌സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
24 ലക്ഷം രൂപ എങ്ങനെ സമാഹരിക്കാം
15 വർഷം കൊണ്ട് പിപിഎഫ് നിക്ഷേപത്തിലൂടെ 25 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. അതിനായി ദിവസവും വെറും 250 രൂപ നിക്ഷേപത്തിനായി നീക്കിവെച്ചാൽ മതി. അതായത് മാസം 7,500 രൂപ.
നിങ്ങൾ 25 വയസ്സിൽ നിക്ഷേപം ആരംഭിക്കുമെന്ന് കരുതുക. ഈ സ്കീം 15 വർഷത്തെ പദ്ധതിയായതിനാൽ, നിങ്ങൾ 40 വയസ്സ് വരെ മൊത്തം 13,50,000 രൂപ നിക്ഷേപിക്കും. 7.1 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ, പലിശയായി 10,90,926 രൂപ ലഭിക്കും. അതായത് നിക്ഷേപവും അതിന്‍റെ പലിശയും ചേർത്ത് ഏകദേശം 25 ലക്ഷം രൂപ (13,50,000+ 10,90,926 = 24,40,926 ) ലഭിക്കും.
15 വർഷം കൊണ്ട് 40 ലക്ഷം രൂപ
15 വർഷം കൊണ്ട് 40 ലക്ഷം രൂപ പിപിഎഫ് നിക്ഷേപത്തിലൂടെ 40 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എല്ലാമാസവും 12,500 രൂപ നിക്ഷേപിക്കണം. അതായത് വർഷം 1,50,000 രൂപ. ഈ രീതിയിൽ 15 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 40,68,209 രൂപയുണ്ടാകും. ഇതിൽ നിക്ഷേപ തുക 22,50,000 രൂപയും ബാക്കിയുള്ള 18,18,209 രൂപ പലിശയിലൂടേയും ലഭിച്ച തുകയാണ്.

പിപിഎഫ് വഴി വായ്പ
പിപിഎഫ് അക്കൗണ്ട് ഉടമകൾക്കും വായ്പാ സൗകര്യം ലഭിക്കും. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുന്നത്. പിപിഎഫ് വായ്പയുടെ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടിൻ്റെ പലിശ നിരക്കിനേക്കാൾ 1 ശതമാനം കൂടുതലാണ്. അതായത്, നിങ്ങൾ പിപിഎഫ് അക്കൗണ്ടിൽ നിന്നും വായ്പയെടുക്കുകയാണെങ്കിൽ 8.1 ശതമാനം പലിശ നൽകേണ്ടി വരും.
പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം..?
ഏതെങ്കിലും അംഗീകൃത ബാങ്കിന്‍റേയോ പോസ്റ്റ് ഓഫീസിന്‍റേയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications