നിങ്ങൾക്ക് പഞ്ചാബ് & സിന്ദ് ബാങ്കിൽ അക്കൗണ്ട് ഉണ്ടോ? എങ്കിൽ ഉടനെ തന്നെ ഒരു എഫ്.ഡി ആരംഭിച്ചോളൂ. പഞ്ചാബ് & സിന്ദ് ബാങ്കിലെ എഫ്.ഡി പലിശ നിരക്കുകൾ വർദ്ധിച്ചു. മികച്ച രീതിയിൽ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബാങ്ക് ഒരു മികച്ച ഓപ്ഷനായിരിക്കും. മികച്ച പലിശ നിരക്കുകൾ നൽകുന്ന നിരവധി ബാങ്കുകളുണ്ട്. എന്നാൽ പഞ്ചാബ് & സിന്ദ് ബാങ്ക് 8.15% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
പഞ്ചാബ് & സിന്ദ് ബാങ്ക് എഫ്.ഡി പലിശ നിരക്ക് വർദ്ധിപ്പിക്കുകയും പരിമിത കാലയളവിൽ ഓഫറുകളോടെ പ്രത്യേക കാലാവധിയുള്ള എഫ്.ഡികൾ അവതരിപ്പിക്കുകയും ചെയ്തു. പുതിയ നിരക്കുകൾ 2024 ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വന്നു.
പഞ്ചാബ് & സിന്ദ് ബാങ്ക് എഫ്.ഡിയുടെ പലിശ
പഞ്ചാബ് & സിന്ദ് ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്കുള്ള എഫ്.ഡികൾക്ക് 4% മുതൽ 7.45% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 555 ദിവസത്തെ കാലയളവിലെ നോൺ-കോളബിൾ ഡെപ്പോസിറ്റിന് 7.50% എന്ന ഉയർന്ന പലിശ നിരക്കാണ് ഈ ബാങ്ക് ഉറപ്പ് നൽകുന്നത്.
മുതിർന്ന പൗരന്മാരുടെ എഫ്.ഡി പലിശ നിരക്കുകൾ
പഞ്ചാബ് & സിന്ദ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയുടെ ആനുകൂല്യം 3 കോടിക്ക് താഴെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് നൽകും. ഈ ബാങ്ക് കോളബിൾ നിക്ഷേപങ്ങൾക്ക് 4% മുതൽ 7.95% വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 555 ദിവസത്തെ കാലയളവുള്ള കോളബിൾ നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന 8% പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

സൂപ്പർ സീനിയർ സിറ്റിസൺസ് എഫ്.ഡി പലിശ നിരക്കുകൾ
സൂപ്പർ സീനിയർ സിറ്റിസൺസിന് (80 വയസും അതിനുമുകളിലും) പഞ്ചാബ് & സിന്ദ് ബാങ്ക് നിശ്ചിത കാലയളവിലേക്ക് 0.15% അധിക പലിശയുടെ ആനുകൂല്യം നൽകും. അതായത് 222 ദിവസം, 333 ദിവസം, 444 ദിവസം, 555 ദിവസം, 777 ദിവസം, 999 ദിവസം എന്നിവയാണ് ഈ നിശ്ചിത കാലയളവ്.
3 കോടി രൂപയിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകൾ, 180 ദിവസത്തെ മെച്യൂരിറ്റിക്ക് മുകളിലുള്ളതും പുതിയതുമായ ടേം ഡെപ്പോസിറ്റുകളുടെ പുതുക്കലും ഇതിൽ ഉൾപ്പെടുന്നു. സൂപ്പർ സീനിയർ പൗരന്മാർക്ക് പഞ്ചാബ് & സിന്ദ് ബാങ്ക് 555 ദിവസത്തെ കാലാവധിയിലേക്ക് നൽകുന്ന കോളബിൾ നിക്ഷേപത്തിന്റെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.15% ആണ്. ഇതേ കാലയളവിലേക്കുള്ള നോൺ കോളബിൾ നിക്ഷേപത്തിന് 8.10% പലിശയും ഈടാക്കുന്നു.
സ്പെഷ്യൽ എഫ്.ഡി കാലാവധി
ഓരോ എഫ്.ഡി സ്കീമുകൾക്കും ഓരോ കാലാവധിയാണ് നിശ്ചയിക്കുന്നത്. അതിൽ കോളബിൾ, നോൺ കോളബിൽ എന്നീ നിക്ഷേപങ്ങളും ഉൾപ്പെടുന്നു.
കോളബിൾ- 222 ദിവസം, 333 ദിവസം, 444 ദിവസം, 555 ദിവസം
നോൺ കോളബിൾ- 555 ദിവസം
കോളബിൾ- 777 ദിവസം, 999 ദിവസം
നോൺ കോളബിൾ- 999 ദിവസം
ഇതെല്ലാം സ്പെഷ്യൽ എഫ്.ഡി സ്കീമുകളുടെ കാലാവധിയാണ്. ഇവയുടെയെല്ലാം കാലാവധി ഡിസംബർ 31, 2024 വരെയാണ്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications