ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തോടെ ചില ബാങ്കുകൾ അവരുടെ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് & സിന്ധ്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്ക് കഴിഞ്ഞ ദിവസം പരിഷ്ക്കരിച്ചിരുന്നു. മൂന്ന് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ 8.05 ശതമാനം വരെ പലിശ ലഭിക്കും. നമുക്ക് വിശദമായി അറിയാം.
1- പഞ്ചാബ് നാഷണൽ ബാങ്ക്
400 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.25 ശതമാനം വാഗ്ധാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനം പലിശയുമാണ് ബാങ്ക് നൽകുന്നത്. ഒക്ടോബർ ഒന്നു മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
2- പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ജനങ്ങൾക്ക് 2.80 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്കാണ് ഈ പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ നൽകും. മറുവശത്ത്, സൂപ്പർ സീനിയർ പൗരന്മാർക്ക് 222 ദിവസം, 333 ദിവസം, 444 ദിവസം, 666 ദിവസം, 999 ദിവസം എന്നീ കാലയളവുകളിൽ 0.15 ശതമാനം അധിക പലിശ നൽകുന്നു. ഈ നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലുണ്ട്.

3- ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 4.25 ശതമാനം മുതൽ 7.15 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 4.75% മുതൽ 7.60% വരെ പലിശ നൽകുന്നു. ഈ പുതിയ നിരക്കുകൾ ഒക്ടോബർ 3 മുതൽ പ്രാബല്യത്തിലുണ്ട്.
സ്ഥിര നിക്ഷേപത്തിന്‍റെ നേട്ടങ്ങൾ
ബാങ്കുകളുടെ സ്ഥിര നിക്ഷേപം എന്നത് സാമ്പത്തിക നിക്ഷേപത്തിനുള്ള ഏറ്റവും ജനപ്രിയ മാഗർമാണ്. 7 ദിവസം മുതൽ 10 വർഷം വരെ വിവിധ കാലയളവിൽ സ്ഥിര നിക്ഷേപം നടത്താനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ബാങ്കുകളിലെ നിക്ഷേപങ്ങളിലുള്ള വിശ്വാസത്തോടൊപ്പം, നിങ്ങൾക്ക് ഒരു നിശ്ചിത സമയത്ത് ഒരു നിശ്ചിത പലിശ ലഭിക്കും. ആ സമയത്തെ വിപണി സാഹചര്യങ്ങൾ എന്തുതന്നെയായാലും, നിക്ഷേപത്തിന് നിങ്ങൾക്ക് ഒരു നിശ്ചിത പലിശ ലഭിക്കും. ഇത് എഫ്‌ഡിയുടെ മാത്രം പ്രത്യേകതയല്ല, എന്നാൽ നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റ് നിരവധി നേട്ടങ്ങളും സ്ഥിര നിക്ഷേപത്തിനുണ്ട്. അത്തരത്തിലുള്ള 5 ഗുണങ്ങളെ കുറിച്ച് നമുക്ക് വിശദമായി അറിയാം
1- അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് പണം പിൻവലിക്കാം
ഒരു സ്ഥിര നിക്ഷേപം നടത്തിയതിന് ശേഷം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പണം പിൻവലിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. എന്നാൽ ഈ അകാല പിൻലവിക്കലിന് ചെറിയ പിഴ നൽകേണ്ടി വരും. വ്യത്യസ്ത ബാങ്കുകളിൽ ഇത് വ്യത്യാസപ്പെടുന്നു. സാധാരണയായി ഇത് ഒരു ശതമാനം വരെയാകാം.
2- നിങ്ങൾക്ക് വായ്പയും ലഭിക്കും
സ്ഥിര നിക്ഷേപത്തിന്‍റെ മറ്റൊരു പ്രത്യേകത, നിങ്ങൾക്ക് അതിനെതിരെ ലോൺ എടുക്കാം എന്നതാണ്. നിങ്ങൾക്ക് പെട്ടെന്ന് പണം ആവശ്യമുണ്ടെങ്കിൽ എഫ്ഡി പിൻവലിക്കാതെ തന്നെ ലോൺ ലഭിക്കും. സാധാരണയായി എഫ്ഡി തുകയുടെ 90 ശതമാനം വരെ എളുപ്പത്തിൽ വായ്പയായി ലഭിക്കും. വായ്പയുടെ പലിശ സ്ഥിര നിക്ഷേപ പലിശയേക്കാൾ 1 ശതമാനം കൂടുതലായിരിക്കും.

3- സ്ഥിര പലിശ ലഭ്യമാണ്
നിങ്ങൾ ഒരു എഫ്ഡിയിൽ നിക്ഷേപിച്ചുകഴിഞ്ഞാൽ ഗ്യാരണ്ടീഡ് പലിശ നിരക്ക് ലഭിക്കും. ഈ കാലയളവിൽ, പലിശ നിരക്ക് കുറഞ്ഞാലും, നിങ്ങൾക്ക് സ്ഥിരമായ പലിശ ലഭിക്കും.
4- വിവിധ നിക്ഷേപ കാലാവധികൾ
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. എസ്ബിഐ ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ എഫ്ഡി ചെയ്യുന്നു. എന്നാൽ പരമാവധി എഫ്ഡി തുകയ്ക്ക് പരിധിയില്ല.
5. അപകട സാധ്യത ഇല്ല
രാജ്യത്തെ ഏറ്റവും അപകടസാധ്യതയില്ലാത്ത നിക്ഷേപ ഓപ്ഷനായി ഫിക്സഡ് ഡിപ്പോസിറ്റ് കണക്കാക്കപ്പെടുന്നു. ബാങ്കുകൾ ആർബിഐയുടെ നിരീക്ഷണത്തിലാണ്. മറ്റേതൊരു ഡെപ്പോസിറ്റ് ഓപ്ഷനുമായി താരതമ്യം ചെയ്യുമ്പോൾ എഫ്ഡി ഒരു സുരക്ഷിത ഓപ്ഷനാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications