1 ലക്ഷം 4.60 ലക്ഷമായി വളര്‍ന്നത് വെറും 18 മാസത്തില്‍! തകര്‍പ്പന്‍ ആദായം നല്‍കിയ ഈ മ്യൂച്വല്‍ ഫണ്ടിനെ അറിയാം

ഓഹരികളില്‍ നിക്ഷേപിച്ചു കൊണ്ട് ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ സാധിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതേ സമയം നേരിട്ട് ഇക്വിറ്റികളില്‍ പണം നിക്ഷേപിക്കുന്നതില്‍ റിസ്‌ക് സാധ്യതകളുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ നിക്ഷേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരികളില്‍ നിക്ഷേപിച്ചു കൊണ്ട് ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ സാധിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതേ സമയം നേരിട്ട് ഇക്വിറ്റികളില്‍ പണം നിക്ഷേപിക്കുന്നതില്‍ റിസ്‌ക് സാധ്യതകളുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ രീതിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപികള്‍ സുരക്ഷിതവും ഉയര്‍ന്ന ആദായം ഉറപ്പു തരുന്നവയുമാണ്.

Also Read : എസ്ബിഐയില്‍ സ്വര്‍ണവും സ്ഥിര നിക്ഷേപം നടത്താം!നിക്ഷേപ കാലാവധിയും പലിശ നിരക്കുമുള്‍പ്പെടെ അറിയേണ്ടതെല്ലാംAlso Read : എസ്ബിഐയില്‍ സ്വര്‍ണവും സ്ഥിര നിക്ഷേപം നടത്താം!നിക്ഷേപ കാലാവധിയും പലിശ നിരക്കുമുള്‍പ്പെടെ അറിയേണ്ടതെല്ലാം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

സാമ്പത്തിക ലക്ഷ്യങ്ങള്‍ നമ്മളില്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് ദീര്‍ഘ കാല ലക്ഷ്യങ്ങളോ അല്ലെങ്കില്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ മുന്നിലുള്ള എന്തെങ്കിലും കാര്യമോ ആകാം. ഏതായാലും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഒരു വ്യക്തിയ്ക്ക് മാത്രമാണ് ഇത്തരത്തില്‍ ആശങ്കകളൊന്നുമില്ലാതെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. തീര്‍ച്ചയായും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ അതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും.

Also Read : ഒറ്റ വര്‍ഷത്തില്‍ നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കിയ മള്‍ട്ടി ബാഗ്ഗര്‍ മെറ്റല്‍ ഓഹരികളെ പരിചയപ്പെടാംAlso Read : ഒറ്റ വര്‍ഷത്തില്‍ നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കിയ മള്‍ട്ടി ബാഗ്ഗര്‍ മെറ്റല്‍ ഓഹരികളെ പരിചയപ്പെടാം

എസ്‌ഐപി രീതിയില്‍

എസ്‌ഐപി രീതിയില്‍

ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരം ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപം നടത്തുന്നതാണ് എസ്‌ഐപി നിക്ഷേപത്തിലെ രീതി. 500 രൂപ മുതലുള്ള ചെറിയ തുകകള്‍ നിക്ഷേപിച്ചുകൊണ്ടും നിങ്ങള്‍ക്ക് എസ്‌ഐപി നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി രീതിയില്‍ നിക്ഷേപങ്ങള്‍ക്ക് 12 ശതമാനം മുതല്‍ 16 ശതമാനം വരെയുള്ള ആദായം നിക്ഷേപം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Also Read : ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന 7 കാര്യങ്ങള്‍Also Read : ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന 7 കാര്യങ്ങള്‍

നേരത്തേ നിക്ഷേപം ആരംഭിക്കാം

നേരത്തേ നിക്ഷേപം ആരംഭിക്കാം

എത്രയും നേരത്തേ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കുമോ ആത്രയും ഉയര്‍ന്ന നേട്ടം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം, എസ്‌ഐപി തുകയില്‍ ഓരോ വര്‍ഷവും വരുത്തേണ്ട സറ്റെപ്പ് അപ്പ് വര്‍ധനവാണ്. അതായത് നിങ്ങളുടെ വരുമാനത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ധനവിന് അനുപാതമായി ഒരു നിശ്ചിത തുകയുടെ വര്‍ധനവ് ഓരോ വര്‍ഷവും എസ്‌ഐപി നിക്ഷേപ തുകയിലും വരുത്തണം.

Also Read : എസ്ബിഐ പെന്‍ഷന്‍ സ്‌കീം; മാസം 500 രൂപ നിക്ഷേപിച്ചാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍Also Read : എസ്ബിഐ പെന്‍ഷന്‍ സ്‌കീം; മാസം 500 രൂപ നിക്ഷേപിച്ചാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നേട്ടം

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നേട്ടം

2020 മാര്‍ച്ച് മാസത്തിലെ ഇടിവിന് ശേഷം കഴിഞ്ഞ 18 മാസങ്ങളായി ഓഹരി വിപണി കുതിപ്പിലാണ്. 25, 981 എന്ന താഴ്ന്ന നിരക്കില്‍ നിന്നും എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 60,000ലേക്ക് കഴിഞ്ഞ ആഴ്ച സെന്‍സെക്‌സ് എത്തിയിരുന്നു. അതായത് വെറു ഒന്നൊരക്കൊല്ലത്തിന്റെ കാലയളവിനുള്ളില്‍ 134 ശതമാനത്തിന്റെ നേട്ടം. ഈ വളര്‍ച്ചയ്‌ക്കൊപ്പം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളും ഇക്കാലയളവില്‍ വലിയ നേട്ടം സ്വന്തമാക്കി.

Also Read : ഈ സംരംഭം ഉടന്‍ ആരംഭിക്കൂ, മാസം ലക്ഷങ്ങള്‍ വരുമാനം നേടാം, ഒപ്പം സര്‍ക്കാര്‍ സഹായവും!Also Read : ഈ സംരംഭം ഉടന്‍ ആരംഭിക്കൂ, മാസം ലക്ഷങ്ങള്‍ വരുമാനം നേടാം, ഒപ്പം സര്‍ക്കാര്‍ സഹായവും!

ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട്

ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട്

കുറഞ്ഞ വിലയില്‍ വാങ്ങിക്കുവാനുള്ള അവസരം മുതലെടുത്ത നിക്ഷേപകര്‍ക്ക് 50 ശതമാനം മുതല്‍ 60 ശതമാനം വരെ നേട്ടം സ്വന്തമാക്കുവാന്‍ ഇക്കാലയളവില്‍ സാധിച്ചു. 100 ശതമാനം വരെ നേട്ടം കീശയിലാക്കിയ നിക്ഷേപകരുമുണ്ടെന്ന് ഇതോടൊപ്പം പറയാതെ വയ്യ. അക്കൂട്ടത്തില്‍ ഏറ്റവും മികച്ച ആദായം നിക്ഷേപകര്‍ക്ക് നല്‍കിയ ഫണ്ടാണ് ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 121.26 ശതമാനം ആദായമാണ് ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 18 മാസങ്ങളിലെ ആദായം 360 ശതമാനത്തിന് മുകളിലാണ്.

Also Read : ഇക്വിറ്റി നിക്ഷേപം ആരംഭിക്കുമ്പോള്‍ - നിങ്ങള്‍ അറിയേണ്ടതെല്ലാംAlso Read : ഇക്വിറ്റി നിക്ഷേപം ആരംഭിക്കുമ്പോള്‍ - നിങ്ങള്‍ അറിയേണ്ടതെല്ലാം

18 മാസത്തില്‍ 1 ലക്ഷം രൂപ 4.60 ലക്ഷം രൂപയായി

18 മാസത്തില്‍ 1 ലക്ഷം രൂപ 4.60 ലക്ഷം രൂപയായി

ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം 2020 മാര്‍ച്ച് 23ന് ഫണ്ടിന്റെ NAV 29.63 രൂപയായിരുന്നു. അതേ സമയം 2021 ഒക്ടോബര്‍ 4ലെ കണക്കുകള്‍ അനുസരിച്ച് ഫണ്ടിന്റെ NAV 136.50 ലെത്തി. അതായത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് നിങ്ങള്‍ ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ടില്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത് 4,60,060 രൂപയായി വളര്‍ന്നിട്ടുണ്ടാകും. അതേ സമയം സ്‌മോള്‍ ക്യാപ് കാറ്റഗറിയില്‍ മോര്‍ണിംഗ് സ്റ്റാറിലും വാല്യൂ റിസേര്‍ച്ചിലും 4 സ്റ്റാര്‍ റേറ്റിംഗ് ആണ് ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ടിനുള്ളത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ കുത്തനെയുള്ള വളര്‍ച്ച ഫണ്ട് കാഴ്ച വച്ചിട്ടില്ല എന്ന് വേണം പറയുവാന്‍.

Also Read : ദിവസം 94 രൂപ ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ പകരം നേടാം 14 ലക്ഷം രൂപ!Also Read : ദിവസം 94 രൂപ ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ പകരം നേടാം 14 ലക്ഷം രൂപ!

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: mutual fund
English summary

Quant Small Cap fund: if you invested 1 lakh last year now the total corpus would be 4. 60 lakh | 1 ലക്ഷം 4.60 ലക്ഷമായി വളര്‍ന്നത് വെറും 18 മാസത്തില്‍! തകര്‍പ്പന്‍ ആദായം നല്‍കിയ ഈ മ്യൂച്വല്‍ ഫണ്ടിനെ അറിയാം

Quant Small Cap fund: if you invested 1 lakh last year now the total corpus would be 4. 60 lakh
Story first published: Wednesday, October 6, 2021, 11:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X