വിരമിക്കൽ ജീവിതം സുരക്ഷിതമാക്കാൻ എല്ലാവരും മുൻപേ തന്നെ പ്ലാൻ ചെയ്യണം. മികച്ച നിക്ഷേപ പദ്ധതികളിൽ ചേരുന്നത് നല്ലൊരു മാർഗമാണ്. റിട്ടയർമെന്റ് ജീവിതത്തിൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ നിക്ഷേപങ്ങൾ സഹായകരമാകും. പ്രായമാകുമ്പോൾ സാമ്പത്തിക ചെലവുകൾ കൂടിവന്നേക്കാം. എന്നാൽ, അതിന് അനുസരിച്ച് സ്ഥിര വരുമാനം ഇല്ലെങ്കിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരും. അതിനാൽതന്ന, പ്രതിമാസ വരുമാനം നൽകുന്ന നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
മുതിർന്ന പൗരന്മാർക്കുവേണ്ടി നിരവധി നിക്ഷേപ പദ്ധതികൾ ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസും ഇത്തരം നിക്ഷേപ പദ്ധതികൾ നൽകുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ ത്രൈമാസ വരുമാനം നൽകുന്ന സീനിയർ സിറ്റിസൺസ് സേവിങ് സ്കീം അക്കൗണ്ട് പോസ്റ്റ് ഓഫീസിന്റെ അത്തരം പദ്ധതികളിലൊന്നാണ്. മുതിർന്ന പൗരന്മാർക്ക് എസ്‌സിഎസ്എസ് അക്കൗണ്ട് തുറക്കുന്ന സമയത്ത് ഒരു തുക നിക്ഷേപിച്ച് മൂന്നു മാസത്തിലൊരിക്കൽ വരുമാനം നേടാനും കഴിയും.

പ്രതിവർഷം 8.2 ശതമാനമാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീം നൽകുന്ന പലിശ നിരക്ക്. ഒറ്റത്തവണയായിട്ടാണ് ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ കഴിയുക. പരമാവധി നിക്ഷേപം 30 ലക്ഷത്തിൽ കൂടാൻ പാടില്ല. 5 വർഷമാണ് പദ്ധതിയുടെ ലോക്ക് ഇൻ കാലയളവ്. അക്കൗണ്ട് ഉടമയ്ക്ക് ആവശ്യമെങ്കിൽ അക്കൗണ്ട് കാലാവധി നീട്ടാവുന്നതാണ്.
60 വയസിനു മുകളിലുള്ള ഒരു വ്യക്തി, 55 വയസിന് മുകളിലും 60 വയസിന് താഴെയുമുള്ള വിരമിച്ച സിവിലിയൻ ജീവനക്കാരൻ, 50 വയസിന് മുകളിലും 60 വയസിന് താഴെയുമുള്ള വിരമിച്ച പ്രതിരോധ ജീവനക്കാരൻ എന്നിവർക്ക് എസ്‌സിഎസ്എസ് അക്കൗണ്ടിന് അപേക്ഷിക്കാം. 1.50 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.
5 ലക്ഷം, 10 ലക്ഷം, 20 ലക്ഷം നിക്ഷേപിച്ചാൽ എത്ര കിട്ടും?
ഈ പദ്ധതിയിൽ 5 ലക്ഷം നിക്ഷേപിച്ചാൽ ത്രൈമാസത്തിലൊരിക്കൽ നിങ്ങൾക്ക് പലിശയായി കിട്ടുന്നത് 10,250 രൂപയാണ്. 5 വർഷം കഴിയുമ്പോൾ നിങ്ങളുടെ മെച്യൂരിറ്റി തുക 7,05,000 രൂപയാണ്. ഒരാൾ 10 ലക്ഷം നിക്ഷേപിക്കുകയാണെങ്കിൽ മൂന്നു മാസത്തിലൊരിക്കൽ പലിശ ഇനത്തിൽ 20,500 രൂപ കിട്ടും. 5 വർഷ കാലാവധി പൂർത്തിയാകുമ്പോൾ കയ്യിൽ കിട്ടുന്നത് 14,10,000 രൂപയാണ്. ഈ സ്കീമിൽ ഒരാൾ 20 ലക്ഷം നിക്ഷേപിച്ചാൽ നല്ലൊരു തുക പലിശ ഇനത്തിൽ നേടാം. മൂന്നു മാസം കൂടുമ്പോൾ 41,000 രൂപ പലിശയായി കിട്ടും. 5 വർഷം കാലാവധി പൂർത്തിയാകുമ്പോൾ 28,20,000 രൂപ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
