ഒരു സ്മാര്‍ട് നിക്ഷേപകനെന്നാല് അയാള്‍ ഭാവിയിലേക്കും സമ്പാദ്യം കരുതി വയ്ക്കുന്ന ആള് എന്നാണര്‍ഥം. ഭാവിയിലേക്കായി സമ്പാദ്യം കരുതി വയ്ക്കാന്‍ നമുക്ക് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും മികച്ച ഒരു തെരഞ്ഞെടുപ്പ
ഒരു സ്മാര്‍ട് നിക്ഷേപകനെന്നാല് അയാള്‍ ഭാവിയിലേക്കും സമ്പാദ്യം കരുതി വയ്ക്കുന്ന ആള് എന്നാണര്‍ഥം. ഭാവിയിലേക്കായി സമ്പാദ്യം കരുതി വയ്ക്കാന്‍ നമുക്ക് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും മികച്ച ഒരു തെരഞ്ഞെടുപ്പാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍. മാസം 100 രൂപ മുതല്‍ റെക്കറിംഗ് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും. 100 രൂപയെന്ന ഇത്രയും ചെറിയൊരു തുക മാറ്റി വച്ചു കൊണ്ട് അഞ്ച് ലക്ഷം രൂപയെന്ന നേട്ടം പത്ത് വര്‍ഷത്തില്‍ സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് കഴിയും.

ദിവസവും 100 രൂപ നിക്ഷേപിച്ചു കൊണ്ട് എങ്ങനെയാണ് 5 ലക്ഷം രൂപ നേടുവാന്‍ സാധിക്കുക? ദിവസം 100 രൂപാ വീതം മാറ്റി വയ്ക്കുമ്പോള്‍ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ മാസം നിക്ഷേപിക്കുന്നത് 3,000 രൂപ വീതമായിരിക്കും. ഈ തുക 10 വര്‍ഷം സ്ഥിരമായി നിക്ഷേപം നടത്തുന്നു എന്ന് കരുതുക. എസ്ബിഐയുടെ 5.40 ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍ 10 വര്‍ഷത്തേക്ക് ആകെ നിക്ഷേപിക്കുന്ന തുക 3.6 ലക്ഷം രൂപയായിരിക്കും.
അതേ സമയം, ഇവിടെ ലഭിക്കുന്ന പലിശ നിരക്ക് 1.18 ലക്ഷം രൂപയായിരിക്കും. അതായത് 10 വര്‍ഷത്തെ നിക്ഷേപ കാലയളവിന് ശേഷം ലഭിക്കുന്ന തുക 4.78 ലക്ഷം രൂപയാണ്. ഇനി ദിവസേനയുള്ള നിക്ഷേപ തുക 200 രൂപയായി ഉയര്‍ത്തിയാല്‍ 10 വര്‍ഷത്തിന് ശേഷം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ തുക നിങ്ങള്‍ക്ക് ലഭിക്കും.
റെക്കറിംഗ് നിക്ഷേപങ്ങളെക്കുറിച്ച് മറ്റ് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടി നമുക്ക് നോക്കാം. റെക്കറിംഗ് നിക്ഷേപങ്ങളിലെ നിക്ഷേപ കാലയളവ് ഏറ്റവും ചുരുങ്ങിയത് 12 മാസം മുതല്‍ പരമാവധി 120 മാസം വരെയാണ്. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക മാസം 100 രൂപാ വീതവും. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. പ്രതിമാസ നിക്ഷേപ ഗഢുവില്‍ വീഴ്ച വരുത്തിയാല്‍ നിക്ഷേപകനില്‍ നിന്നും പിഴയും ഈടാക്കും. അക്കൗണ്ട് ഉടമകള്‍ക്കായി പാസ് ബുക്കുമുണ്ടാകും. ഇതിനൊക്കെ പുറമേ അക്കൗണ്ട് ഉടമയ്ക്ക് റെക്കറിംഗ് നിക്ഷേപത്തിന് മേല്‍ വായ്പ അല്ലെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സേവനവും ലഭിക്കും. ബാങ്കിന്റെ ഒരു ശാഖയില്‍ നിന്നും മറ്റൊരു ശാഖയിലേക്ക് അക്കൗണ്ട് ഉടമയ്ക്ക് തന്റെ അക്കൗണ്ട് കൈമാറ്റം ചെയ്യുകയും ചെയ്യാം.
പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നു തന്നെയാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍.
പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖലാ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമൊക്കെ റെക്കറിങ് ഡിപ്പോസിറ്റ് സേവനങ്ങള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ആറു മാസം മുതല്‍ 10 വര്‍ഷം വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ നിരക്കാണ് ആര്‍ബിഎല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 50 ബേസിസ് പോയിന്റുകളുടെ അധിക പലിശ ലഭിക്കും. ഒരാഴ്ച മുതല്‍ 10 വര്‍ഷം വരെ നിക്ഷേപ കാലാവധിയുള്ള വിവിധ നിക്ഷേപങ്ങളാണ് ആക്സിസ് ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കുന്നത്. 2.5 ശതമാനം മുതല്‍ പരമാവധി പലിശ 5.75 ശതമാനവുമാണ് പലിശ നിരക്ക്്. മുതിര്‍ന്ന പൗരന്മാര്ക്ക് അധിക പലിശ ലഭിക്കും.
യെസ് ബാങ്ക് 5.50 ശതമാനം മുതല്‍ 6.75 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്ക് 7.5 ശതമാനം വരെയുമാണ് ഉയര്‍ന്ന പലിശ നല്‍കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ 7.25 ശതമാനം വരെയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 7.50 ശതമാനം വരെയും പരമാവധി പലിശ നല്‍കുന്നുണ്ട് . ബന്ധന് ബാങ്കാണ് 7.50 ശതമാനം വരെ പലിശ നല്‍കും. ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ സാധാരണ നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം വരെ പലിശയും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications