സര്‍ക്കാറിന് കീഴിലുള്ള ചെറുകിട നിക്ഷേപ പദ്ധതികളെല്ലാം കുറഞ്ഞ റിസ്ക് കൊണ്ടും ഉറപ്പുള്ള വരുമാനം കൊണ്ടും സുരക്ഷിതവും ആകര്‍ഷകവുമാണ്. പോസ്റ്റ് ഓഫീസുകളിലാണ് സാധാരണയായി ഇത്തരം നിക്ഷേപ പദ്ധതികള്‍ ലഭിച്ചു വരുന്നത്.
സര്‍ക്കാറിന് കീഴിലുള്ള ചെറുകിട നിക്ഷേപ പദ്ധതികളെല്ലാം കുറഞ്ഞ റിസ്ക് കൊണ്ടും ഉറപ്പുള്ള വരുമാനം കൊണ്ടും സുരക്ഷിതവും ആകര്‍ഷകവുമാണ്. പോസ്റ്റ് ഓഫീസുകളിലാണ് സാധാരണയായി ഇത്തരം നിക്ഷേപ പദ്ധതികള്‍ ലഭിച്ചു വരുന്നത്. അപൂര്‍വ്വം ചില ബാങ്കുകളിലും ഈ സേവനം വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ സുരക്ഷിതത്വമുള്ള നിക്ഷേപ പദ്ധതികളാണിവ. ഒരു സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി പുതുക്കിക്കൊണ്ടിരിക്കും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറഞ്ഞു വരുന്നതായാണ് കാണുന്നത്. 2015ന് മുമ്പ് പലിശ നിരക്കിലെ വെട്ടിച്ചുരുക്കലുകള്‍ വലിയ അളവിലും കൂടുതല്‍ തവണയും നടക്കുമായിരുന്നു. വിപണി നിരക്കുമായി പൊരുത്തപ്പെടുത്തുന്നതിനായി 2017ലാണ് സര്‍ക്കാര്‍ ഓരോ പാദത്തിലുമുള്ള പലിശ നിരക്ക് വിലയിരുത്തല്‍ ആരംഭിച്ചത്. 2015ന് മുമ്പ് എല്ലാ ചെറുകിട നിക്ഷേപങ്ങള്‍ക്കും നിരക്ക് വെട്ടിച്ചുരുക്കലുകള്‍ ബാധകമായിരുന്നു. 1.6 ശതമാനം മുതല്‍ 2.9 ശതമാനം വരെയായിരുന്നു ഈ വെട്ടിച്ചുരുക്കലുകള്‍.
2021 മാര്‍ച്ച് 31ന് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം രാവിലെ തന്നെ നിരക്ക് കുറച്ചു കൊണ്ട് നടത്തിയ ആ ഉത്തരവ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പിന്‍വലിക്കുകയാണുണ്ടായത്. അതോടെ ജൂലൈയില്‍ അവസാനിക്കുന്ന പാദം വരെ നിലവിലുള്ള പലിശ നിരക്ക് തുടരുമെന്നും വ്യക്തമായി. 2021 മാര്‍ച്ചില്‍ നില നിന്നിരുന്ന പലിശ നിക്കുകള്‍ തന്നെയായിരിക്കും ജൂലൈ വരെ തുടരുക. ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്താത്ത തുടര്‍ച്ചയായ നാലാമത്തെ പാദമാണിത്.
ചെറുകിട നിക്ഷേപ പദ്ധതികളുടെ നിലവിലുള്ള പലിശ നിരക്കുകള്‍ എങ്ങനെയാണെന്ന് നമുക്കൊന്ന് നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപകര്‍ക്ക് ഈ പാദത്തില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമണ്. നാഷണല്‍ സേവിംഗ്ത് സ്കീം അഥവാ എന്എസ്സിയില് ലഭിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ആ പാദത്തില്‍ 7.4 ശതമാനം പലിശ നിരക്ക് ലഭിക്കും. 5 വര്‍ഷ റെക്കറിംഗ് നിക്ഷേപങ്ങളിലെ പലിശ നിരക്ക് 5.8 ശതമാനമാണ്. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള ടൈ ഡെപ്പോസിറ്റുകള്‍ക്ക് 5.5 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷ ടൈം ഡെപ്പോസിറ്റുകള്‍ക്ക് 6.7 ശതമാനം പലിശ നിരക്ക് ലഭിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്സ നിക്ഷേപങ്ങളില്‍ 4 ശതമാനമാണ് പലിശ നിരക്ക്. സുകന്യ സമൃദ്ധി അക്കൗണ്ടില്‍ ഈ പാദത്തില്‍ 7.6 ശതമാനം പലിശ നിരക്ക് ലഭിക്കും. കിസാന്‍ വികാസ് പത്രയില്‍ 6.9 ശതമാനമാണ് പലിശ നിരക്ക്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
