നിക്ഷേപത്തിന് ഒരുങ്ങുന്നതിന് മുൻപ് ഒരു തവണകൂടി ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ റിസ്ക് എടുത്ത് നിക്ഷേപിക്കാൻ കൂടുതൽ ധൈര്യം ആവശ്യമാണ്. കൃത്യമായ സാമ്പത്തിക ആസൂത്രണവും അച്ചടക്കവും ദീർഘവീക്ഷണവുമുള്ളവർക്ക് മാത്രമേ അപകട സാധ്യതകൾ മുന്നിലുണ്ടെങ്കിലും മികച്ച റിട്ടേൺസ് ലക്ഷ്യമിട്ട് നിക്ഷേപം നടത്താൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് മഹാഭൂരിപക്ഷം ആളുകളും റിസ്ക് കുറവുള്ള എഫ്ഡി അഥവ സ്ഥിര നിക്ഷേപം അവരുടെ നിക്ഷേപ മാർഗമായി തിരഞ്ഞെടുക്കുന്നത്. മറ്റ് നിക്ഷേപ സാധ്യതകളിൽ നിന്ന് കൂടുതൽ ലാഭം നേടാൻ സാധിക്കുമെങ്കിലും ആളുകൾ അതിലേക്ക് പോകാൻ തയാറാകുന്നില്ല. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം നിക്ഷേപിക്കുമ്പോൾ ആരോഗ്യകരമായ ആസ്തികളുടെ മിശ്രിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
അതേസമയം ഫിക്സഡ് ഡിപ്പോസിറ്റുകൾ പോലെ റിസ്ക് കുറവുള്ള എന്നാൽ സമാനമോ അതിൽ കൂടുതലോ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ സാധ്യതകൾ നിലവിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനം റിസർവ് ബാങ്കിന്റെ തന്നെ ബോണ്ടുകളാണ് ഇതിൽ പ്രധാനം. വോളന്ററി പ്രൊവിഡന്റ് ഫണ്ട് അഥവ വിപിഎഫ്, പബ്ലിക് പ്രെവിഡന്റ് ഫണ്ട് അഥവ പിപിഎഫ് മുതലായവയും സ്ഥിര നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലുള്ള മറ്റ് നിക്ഷേപ മാർഗങ്ങളിൽ ഉയർന്ന റിട്ടേൺ നേടാൻ സഹായിക്കുന്നവയാണ്.

ആർബിഐ ബോണ്ടുകളിൽ നിന്ന് എട്ട് ശതമാനം വരെ റിട്ടേൺ നേടാൻ സാധിക്കും. വോളന്ററി പ്രൊവിഡന്റ് ഫണ്ടിൽ ഇത് 8.15 ശതമാനമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 7.1 ശതമാനമാണ്. ഇത് എഫ്ഡിയുടേതിന് സമാനമാണെങ്കിലും നികുതി രഹിതമാണ്. അതുവഴി മെച്യൂരിറ്റിയിൽ മൊത്തത്തിലുള്ള വരുമാനം വർദ്ധിക്കുന്നു. റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകൾ (ആർഇഐടി), ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി മറ്റനവധി ഹൈബ്രിഡ് സ്കീമുകളിൽ നിന്നും തിരഞ്ഞെടുക്കാൻ അവസരമുണ്ട്.
വിരമിക്കൽ കാല പദ്ധതിയായി പലരും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും സ്ഥിര നിക്ഷേപത്തിന്റത്ര സ്വീകര്യത ഇനിയും പിപിഎഫിന് കിട്ടി തുടങ്ങിയിട്ടില്ല. ഇത്തരം സാഹചര്യങ്ങളിൽ വോളന്ററി പ്രൊവിഡന്റ് ഫണ്ട് നിക്ഷേപവും തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. ആദായ നികുതി നിയമത്തിലെ 80 സി ആനുകൂല്യം ലഭ്യമാകുന്ന നിക്ഷേപമാണിത്. രണ്ടും സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതികളുമാണ്. നിയമ പ്രകാരം ഇപിഎഫ്, വിപിഎഫ് അക്കൗണ്ടിലെ 2.50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഈടാക്കും. ഇതിനാല്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ തുക രണ്ട് നിക്ഷേപങ്ങളിലുമായി മാറ്റുന്നത് നികുതി നല്‍കേണ്ടി വരാം.
വോളന്ററി പ്രവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് എല്ലാ സാമ്പത്തിക വർഷത്തിലും മാറും. ഇപിഎഫിന് തുല്യമായ പലിശയായിരിക്കും ലഭിക്കുക. ഇത്തരത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കാണ് 8.1 ശതമാനം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
