ആശങ്ക വേണ്ടല്ലോ, ഓട്ടോ ഡെബിറ്റ് സംവിധാനം ആറു മാസം വരെ നീട്ടി

ഓട്ടോ ഡെബിറ്റ് സൗകര്യം ആറു മാസം കൂടി നീട്ടി നല്‍കിയതായി ആര്‍ബിഐ അറിയിച്ചു. ഇതോടെ സെപ്റ്റംബര്‍ 30 വരെ ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്ടോ ഡെബിറ്റ് സൗകര്യം ആറു മാസം കൂടി നീട്ടി നല്‍കിയതായി ആര്‍ബിഐ അറിയിച്ചു. ഇതോടെ സെപ്റ്റംബര്‍ 30 വരെ ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. മാസവരി സംഖ്യ ഫോണ്‍ ബില്‍, റീചാര്‍ജ്, ഡിടിഎച്ച് റീചാര്‍ജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയവ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ വാളറ്റുകളില്‍ നിന്നോ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നോ ഓട്ടോമാറ്റിക് ആയി പണം ഡെബിറ്റ് ചെയ്യുന്ന രീതിയാണ് ഓട്ടോ ഡെബിറ്റ് സംവിധാനം. ഓരോ മാസവും ഓര്‍ത്തോര്‍ത്ത് ഈ ബില്ലുകള്‍ അടയ്ക്കുന്ന തലവേദന ഒഴിവാക്കുന്ന രീതിയാണിത്.

ആശങ്ക വേണ്ടല്ലോ, ഓട്ടോ ഡെബിറ്റ് സംവിധാനം ആറു മാസം വരെ നീട്ടി

എന്നാല്‍ മാര്‍ച്ച് 31ന് ഈ സംവിധാനം അവസാനിപ്പിക്കണമെന്ന് നേരത്തെ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുള്ള സാങ്കേതിക സംവിധാനം പൂര്‍ണമായും തയ്യാറാകാത്തതിനാല്‍ഈ വ്യവസ്ഥ നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ധനസ്ഥാപനങ്ങള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യുപിഐ, അടക്കമുള്ള മറ്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ തുടര്‍ച്ചയായി നടത്തുന്ന ഇത്തരം പണ ഇടപാടുകള്‍ക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് 2019 ഓഗസ്റ്റില്‍ ആര്‍ബിഐ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കാര്‍ഡ് പേയ്മെന്റ് നെറ്റ് വര്‍ക്കുകള്‍, പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉപഭോക്താവിന്റെ സുരക്ഷ പരിഗണിച്ച് മുന്‍കൂര്‍ തയ്യാറാക്കി വച്ച് നടത്തുന്നസാമ്പത്തിക വിനിമയങ്ങള്‍ക്ക് തുടക്കത്തിലും പിന്നീടും അധിക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണം എന്നായിരുന്നു ആര്‍ബിഐയുടെ ആവശ്യം.

മുന്‍കൂര്‍ നിര്‍ദേശമനുസരിച്ച് നിശ്ചിത സമയത്ത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും സ്വമേധയാ പണം ഈടാക്കുമ്പോള്‍ ഒടിപി സംവിധാനം കൂടി വേണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചത്. നിലവില്‍ ഒരിക്കല്‍ സെറ്റ് ചെയ്താല്‍ അതാത് തീയതികളില്‍ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കിക്കൊണ്ടിരിക്കും. ഒരോ പേയ്മെന്റിനും ഓരോ തവണയും ഉപഭോക്താവ് അനുമതി നല്‍കേണ്ട ആവശ്യമില്ല.

പുതിയ നിര്‍ദേശമനുസരിച്ച് ബാങ്കുകളും പെയ്മെന്റ് പ്ലാറ്റ്ഫോമുകളും ആദ്യ ഗഡു ഡെബിറ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും എസ്എംഎസ്, ഇമെയില്‍ തുടങ്ങി ഏതെങ്കിലും മാധ്യമത്തിലൂടെ ഉപഭോക്താവിനെ അറിയിച്ചിരിക്കണം. ഏത് മാധ്യമത്തിലൂടെ വിവരം നല്‍കണമെന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. അധികം പ്രക്രിയകളില്ലാതെ എളുപ്പത്തിലും വേഗത്തിലും ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഉപയോക്താവിന് സാധിക്കും. ഓട്ടോ ഡെബിറ്റ് സംവിധാനം ആറ് മാസത്തേക്ക് കൂടി നീട്ടിയതോടെ ഏറെ ആശ്വാസത്തിലാണ് ഉപയോക്കാക്കള്‍.

Read more about: banking
English summary

RBI extends time for auto credit feature - feature will available till September

RBI extends time for auto credit feature - feature will available till September
Story first published: Wednesday, March 31, 2021, 19:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X