എച്ച്ഡിഎഫ്‌സി ബാങ്കിനുമേലുള്ള വിലക്ക് ആര്‍ബിഐ നീക്കി; ഉപഭോക്താക്കള്‍ക്ക് എങ്ങനെ നേട്ടമാകുമെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴു മാസത്തെ കാത്തിരിപ്പിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഭാഗികമായി നീക്കി. പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നതിനായിരുന്നു ആര്‍ബിഐ എച്ച്ഡിഎഫ്‌സി ബാങ്കിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

 
എച്ച്ഡിഎഫ്‌സി ബാങ്കിനുമേലുള്ള വിലക്ക് ആര്‍ബിഐ നീക്കി; ഉപഭോക്താക്കള്‍ക്ക് എങ്ങനെ നേട്ടമാകുമെന്നറിയാം

പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച വിലക്ക് റിസര്‍വ് ബാങ്ക് നീക്കിയിരിക്കുന്നുവെന്ന് എച്ച്ഡിഎഫ് ബാങ്ക് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വൈകാതെ തന്നെ ഏറെ സവിശേഷതകളുള്ള പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞുെവന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. എന്നാല്‍ അതേസമയം ഡിജിറ്റല്‍ 2.Oയ്ക്ക് കീഴില്‍ വരുന്ന എല്ലാ പുതിയ ഡിജിറ്റല്‍ ബിസിനസ് ജനറേറ്റിംഗ് ആക്ടിവിറ്റികള്‍ക്ക് മേലുമുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.

Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

റിസര്‍വ് ബാങ്ക് ഈ നിയന്ത്രണത്തില്‍ അയവ് വരുത്തിയത് എച്ച്ഡിഎഫ്‌സി ബാങ്കിന് ഏത് തരത്തിലായിരിക്കും നേട്ടമാവുക? ഡിജിറ്റല്‍ ബിസിനസ് മേഖലയില്‍ നഷ്ടപ്പെട്ട അടിത്തറ തിരിച്ചു പിടിക്കുവാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് ഇതിലൂടെ സാധിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. ബാങ്കിനുള്ളില്‍ ഒരു ബാങ്ക് എന്ന ആശയവുമായി പുതിയൊരു ഡിജിറ്റല്‍ ബാങ്ക് സംവിധാനം തയ്യാറാക്കുവാനുള്ള ശ്രമത്തിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക്.

Also Read : ചെക്കുകള്‍ മടങ്ങുന്നത് നിങ്ങളുടെ സാമ്പത്തീകാരോഗ്യത്തിന് തിരിച്ചടിയാകും; എങ്ങനെ ഒഴിവാക്കാമെന്നറിയാം

കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. ഏകദേശം 14.8 മില്യണ്‍ ക്രെഡിറ്റ് കാര്‍ഡുകളും 37.7 മില്യണ്‍ ഡെബിറ്റ് കാര്‍ഡുകളും എച്ച്ഡിഎഫ്‌സി ബാങ്കിന്റേതായുണ്ട്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം ഐസിഐസിഐ ബാങ്കിന് ഏകദേശം 11 മില്യണ്‍ ക്രെഡിറ്റ് കാര്‍ഡുകളും 39 മില്യണ്‍ ഡെബിറ്റ് കാര്‍ഡുകളുമാണുള്ളത്. ഐമൊബൈല്‍ പേ പോലുള്ള പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളെ കൂടുതല്‍ തങ്ങളിലേക്ക് ആകര്‍ഷിക്കുവാനുള്ള ശ്രമങ്ങള്‍ ബാങ്ക് നിരന്തരം നടത്തി വരികയാണ്.

Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?

റിസവര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയിലും നേരിയ വര്‍ധനവുണ്ടായി. ബുധനാഴ്ച രാവിലെ രണ്ട് ശതമാനത്തോളം ഉയര്‍ന്ന് 1550 രൂപയ്ക്കാണ് ബിഎസ്ഇയില്‍ ട്രേഡ് നടന്നത്. ഓഗസ്റ്റ് 17 ന് ബാങ്കിന് അയച്ച കത്തിലൂടെയാണ് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതിന് എച്ച്ഡിഎഫ്സി ബാങ്കിനെ അനുവദിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപനമുണ്ടായത്.

Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?

2 വര്‍ഷമായി ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ്/പേയ്മെന്റ് യൂട്ടിലിറ്റികളില്‍ ചില തകരാറുകള്‍ സംഭവിച്ചതിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതു വരെ പുതിയ ഡിജിറ്റല്‍ ലോഞ്ചുകളെല്ലാം നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിനോട് ആവശ്യപ്പെട്ടത്.

 

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

നിയന്ത്രണങ്ങളെത്തുടര്‍ന്ന്, എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക ജൂണ്‍ പാദത്തില്‍ 6.5% കുറഞ്ഞിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ നീക്കം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബിസിനസിനെ ദോഷകരമായി ബാധിച്ചുവെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശിധര്‍ ജഗദീശന്‍ നേരത്തേ പറഞ്ഞിരുന്നു.

Read more about: hdfc
English summary

RBI has partly lifted the technology ban on HDFC bank on sourcing of new credit cards | എച്ച്ഡിഎഫ്‌സി ബാങ്കിനുമേലുള്ള വിലക്ക് ആര്‍ബിഐ നീക്കി; ഉപഭോക്താക്കള്‍ക്ക് എങ്ങനെ നേട്ടമാകുമെന്നറിയാം

RBI has partly lifted the technology ban on HDFC bank on sourcing of new credit cards
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X