റിപ്പോ നിരക്ക് കൂട്ടുമ്പോൾ പ്രയാസം നേരിടുക ഇവർ; പ്രയോജനം ലഭിക്കുന്നവരുമുണ്ട് - അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും അവസാനമായി റിപ്പോ റേറ്റില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയത് 2020 മേയ് മാസത്തിലായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ ആരംഭ കാലത്ത് സമ്പദ്ഘടനയ്ക്ക് ശക്തി പകരുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു നടപടി. തുടര്‍ന്ന് ഇത്രയും കാലം നിരക്കുകളില്‍ മാറ്റം വരുത്താതെ 4 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. എന്നാല്‍ സമീപകാലത്ത് പണപ്പെരുപ്പം ഭീഷണിയായി ഉയര്‍ന്നതോടെയാണ് ഉദാരനയം അവസാനിപ്പിക്കാനും നിരക്ക് വര്‍ധന പോലെയുള്ള നിയന്ത്രണ നടപടികളിലേക്ക് കടക്കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ന് ഉച്ചയോടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.

പണപ്പെരുപ്പം

പണപ്പെരുപ്പം സമീപകാലയളവില്‍ ഉയര്‍ന്നു നില്‍ക്കാമെന്നും അതിനാല്‍ ഉദാര നയത്തില്‍ നിന്നും പിന്മാറുകയാണന്നെ ആമുഖത്തോടെയായിരുന്നു തീരുമാനം അറിയിച്ചത്. റിപ്പോ നിരക്കില്‍ 40 അടിസ്ഥാന പോയിന്റ് കൂട്ടി 4.40 ശതമാനത്തിലേക്കും കരുതല്‍ ധന അനുപാതം (സിആര്‍ആര്‍) 50 അടിസ്ഥാന പോയിന്റ് വര്‍ധിപ്പിച്ച് 4.50 ശതമാനത്തിലേക്കുമാണ് ഉയര്‍ത്തിയത്.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 6.95 ശതമാനമായിരുന്നു്. 17 മാസത്തെ ഉയര്‍ന്ന നിരക്കാണിത്. 6 ശതമാനം വരെയായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത അനുവദനീയ പണപ്പെരുപ്പ നിരക്കിന്റെ ഉയര്‍ന്ന അളവ്. സമ്പദ്ഘടനയില്‍ പണപ്പെരുപ്പം വെല്ലുവിളിയാകുമ്പോള്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ സാഹചര്യത്തിന് അനുസൃതമായ മാറ്റം വരുത്തിയാണ് റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്നത്.

റിസര്‍വ്

അതേസമയം വിതരണത്തേക്കാള്‍ ആവശ്യകത ഉയര്‍ന്നു നില്‍ക്കുകയും ഉത്പന്നങ്ങളുടെ വില വര്‍ധിക്കുമ്പോഴുമാണ് സാധാരണ ഗതിയില്‍ പണപ്പെരുപ്പം കൂടുന്നത്. അതിനാല്‍ ആവശ്യകത നിയന്ത്രിച്ചു നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. അതുവഴി ബാങ്കുകള്‍ക്കും വായ്പ എടുക്കുന്നതിന്റെയും ചെലവേറും. സ്വാഭാവികമായും ഉയരുന്ന ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ ബാങ്കും ശ്രമിക്കുന്നതോടെ അടിത്തട്ടിലെ വായ്പകളുടെ പലിശയും ഉയരും.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യം നിലനില്‍ക്കെ നിലവിലെ മാറ്റം ഉപഭോക്താക്കളെ ബാധിക്കുക എങ്ങനെയെന്ന് നോക്കാം.

Also Read: എല്‍ഐസി ഐപിഒ: 'കൈപ്പൊള്ളുമെന്ന' പേടി വേണ്ട, അപേക്ഷിക്കാന്‍ 5 കാരണങ്ങള്‍Also Read: എല്‍ഐസി ഐപിഒ: 'കൈപ്പൊള്ളുമെന്ന' പേടി വേണ്ട, അപേക്ഷിക്കാന്‍ 5 കാരണങ്ങള്‍

ഹ്രസ്വകാല വായ്പ

ഹ്രസ്വകാല വായ്പ

എപ്പോഴൊക്കെയാണോ പലിശ നിരക്കില്‍ വര്‍ധന വരുത്തുന്നത്, അപ്പോഴൊക്കെ ഹ്രസ്വകാല, ഇടക്കാലയളവിലേക്കുള്ള വായ്പകളിലാണ് ഏറ്റവുമാദ്യം പലിശ നിരക്കുയരുന്നതും കണ്ടിട്ടുള്ളത്. ദീര്‍ഘകാല വായ്പകള്‍ എത്രക്കാലത്തോളം താഴ്ന്നു നില്‍ക്കുമോ അത്രയും വേഗത്തില്‍ ഇതിലെ പലിശ നിരക്കിലും വര്‍ധന പ്രതീക്ഷിക്കാം.

എഫ്ഡിയിലെ മാറ്റം

ഇപ്പോള്‍ സ്ഥിര നിക്ഷേപം (എഫ്ഡി) ആരംഭിക്കാനോ അല്ലെങ്കില്‍ സ്ഥിര നിക്ഷേപം പുതുക്കി വയ്ക്കാനോ ആലോചിക്കുകയാണെങ്കില്‍ ഹ്രസ്വകാല നിക്ഷേപ പദ്ധതികളാവും നല്ലത്. പരമാവധി ഒരു വര്‍ഷം വരെ കാലാവധിയുള്ള എഫ്ഡിയില്‍ നിക്ഷേപിച്ചാല്‍ ദീര്‍ഘകാലം താഴ്ന്ന പലിശയില്‍ നിക്ഷേപം കുരുക്കിയിടേണ്ടി വരില്ല. പലിശ വീണ്ടും വര്‍ധിക്കുന്നതിന് അനുസരിച്ച് എഫ്ഡിയുടെ കാലാവാധിയും നീട്ടാം.

വായ്പകളിലെ മാറ്റം

വായ്പകളിലെ മാറ്റം

പുതിയതായി ലോണ്‍ എടുക്കാന്‍ ആലോചിക്കുകയാണെങ്കില്‍ വേഗം തന്നെ നടപടികള്‍ സ്വീകരിക്കുക. കാരണം സ്ഥായിയായ പലിശ നിരക്കില്‍ വായ്പകള്‍ അനുവദിക്കുന്ന വാഹന, വ്യക്തിഗത ലോണുകളില്‍ എപ്പോള്‍ ലോണ്‍ എടുക്കുന്നു എന്നത് നിര്‍ണായകമാണ്. വായ്പാ കാലയളവില്‍ പലിശ നിരക്കും ഇഎംഐ അടവും സ്ഥിരമായി നില്‍ക്കുന്നതിനാല്‍ ഇപ്പോഴുള്ളതു പോലെ പലിശ താഴ്ന്നു നില്‍ക്കുന്ന അവസരങ്ങളിലാണ് ഏറ്റവും പ്രയോജനപ്രദം. താമസിച്ചാല്‍ വായ്പകളിലെ പലിശഭാരവും ഉയരാം.

എന്നാല്‍ വളരെയേറെ ദീര്‍ഘ കാലാവധിയുള്ള ഭവന വായ്പകളില്‍ ഭൂരിഭാഗവും അസ്ഥിര (Floating) പലിശ നിരക്കുകള്‍ ആയതിനാല്‍ എപ്പോള്‍ ലോണ്‍ ആരംഭിക്കുന്നു എന്നത് വലിയ മാറ്റം കൊണ്ടുവരില്ല. അതായത്, കുറഞ്ഞ നിരക്കിലാണ് ഭവന വായ്പ ആരംഭിക്കുന്നതെങ്കിലും പലിശ നിരക്ക് ഉയരുമ്പോള്‍ ആനുപാതികമായി ഇഎംഐയിലും മാറ്റം വരുമെന്ന് സാരം.

നിലവിലെ വായ്പകള്‍

നിലവിലെ വായ്പകള്‍

നിങ്ങളുടെ വാഹന, പേഴ്‌സണല്‍ ലോണുകള്‍ ഫിക്‌സഡ് റേറ്റിലുള്ള ലോണ്‍ ആണെങ്കില്‍ ഇപ്പോഴുള്ള പോലത്തെ പലിശ വര്‍ധനയെ പേടിക്കേണ്ടതില്ല. നിങ്ങളുടെ ഇഎംഐ അടവില്‍ മാറ്റമൊന്നും വരുന്നില്ല. എന്നാല്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്കാകും കൂടുതല്‍ തിരിച്ചടി നേരിടുക. ഭവന വായ്പ ലോണുകളില്‍ ഫ്‌ലോട്ടിങ് റേറ്റ് ഉള്ളവര്‍ക്ക്, ഇപ്പോഴത്തെ റിപ്പോ നിരക്ക് വര്‍ധനയെ തുടര്‍ന്ന് നിങ്ങളുടെ ബാങ്കും പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇഎംഐ വര്‍ധിക്കും.

Also Read: ബുള്ളിഷ് ബ്രേക്കൗട്ടിലുള്ള 3 ഓഹരികള്‍; പട്ടികയില്‍ ഈസി ട്രിപ്പും; ഞൊടിയിടയില്‍ മികച്ച ലാഭം നേടാംAlso Read: ബുള്ളിഷ് ബ്രേക്കൗട്ടിലുള്ള 3 ഓഹരികള്‍; പട്ടികയില്‍ ഈസി ട്രിപ്പും; ഞൊടിയിടയില്‍ മികച്ച ലാഭം നേടാം

2019

2019 ഒക്ടോബര്‍ 1-നു ശേഷം ഫ്‌ലോട്ടിങ് റേറ്റിലുള്ള എല്ലാ ഭവന വായ്പകളും എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് എന്ന സംവിധാനവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഭൂരിഭാഗം വാണിജ്യ ബാങ്കുകളും റിപ്പോ റേറ്റിനെയാണ് എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്കായി കണക്കുക്കൂട്ടുന്നത്. കൂടാത ഓരോ മൂന്ന് മാസം കൂടുമ്പോഴും ബാങ്കിന്റെ പലിശ നിരക്ക് എക്‌സ്റ്റേണല്‍ ബെഞ്ചുമാര്‍ക്കുമായി (ഇബിആര്‍) ഒത്തുനോക്കണം എന്ന നിര്‍ദേശവും ഉള്ളതിനാല്‍ ഇത്തരം ഭവന വായ്പകളില്‍ പലിശ നിരക്ക് ഉയരാനാണ് എല്ലാ സാധ്യതയും.

Also Read: ഡിവിഡന്റ്, ഓഹരി വിഭജനം; ടാറ്റ സ്റ്റീല്‍ ഓഹരി ഇപ്പോള്‍ വാങ്ങണോ?Also Read: ഡിവിഡന്റ്, ഓഹരി വിഭജനം; ടാറ്റ സ്റ്റീല്‍ ഓഹരി ഇപ്പോള്‍ വാങ്ങണോ?

ഇനി എന്തു ചെയ്യണം ?

ഇനി എന്തു ചെയ്യണം ?

എത്രകാലത്തോളം ദൈര്‍ഘ്യമേറിയതാണോ വായ്പ, പലിശ ഇനത്തില്‍ നല്‍കേണ്ട തുകയും ഉയര്‍ന്നതായിരിക്കും. അതിനാല്‍ സാമ്പത്തിക സാഹചര്യം അനുവദിക്കുമെങ്കില്‍ ഇഎംഐ ഉയര്‍ത്തി വേഗം ലോണ്‍ തീര്‍ക്കുകയാണെങ്കില്‍ പലിശ ഇനത്തില്‍ നഷ്ടമാകുന്ന തുക ലാഭിക്കാനാകും. എന്നാല്‍ ഇഎംഐ ഉയര്‍ത്തുന്നതിന് സാധ്യമല്ലെങ്കില്‍ ബാങ്കിനോട് കാലവാധി നീട്ടാനാകുമോ എന്ന് അന്വേഷിക്കുക. അതേസമയം വായ്പ 5 വര്‍ഷത്തിലേറെ പഴക്കം ഉള്ളതാണെങ്കില്‍ ഏത് സംവിധാനത്തിന് (ബിപിഎല്‍ആര്‍, ബേസ് റേറ്റ്, എംസിഎല്‍ആര്‍, ഇബിആര്‍) കീഴിലാണ് ലോണ്‍ അനുവദിച്ചതെന്ന് അന്വേഷിക്കുക.

സംവിധാനത്തിലാണെങ്കില്‍

പഴയ സംവിധാനത്തിലാണെങ്കില്‍ ഉയര്‍ന്ന പലിശ നിരക്കിലാവാനാണ് സാധ്യത. എങ്കില്‍ ഇത് എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് (ഇബിആര്‍) അധിഷ്ഠിത ലോണിലേക്ക് മാറ്റാന്‍ സാധിക്കുവോയെന്ന് ബാങ്കിനോട് അന്വേഷിക്കുക. അങ്ങനെ മാറുന്നതിന് ചെറിയ ഫീസ് നല്‍കിയാല്‍ മതിയാവും. അതേസമയം എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് റേറ്റില്‍ ആയിരുന്നിട്ടും ഉയര്‍ന്ന പലിശയാണ് ഈടാക്കുന്നത് എങ്കില്‍ ലോണ്‍ മറ്റ് ബാങ്കിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാം.

Also Read: 40 പൈസ മുതല്‍ 30 രൂപ വരെ; കഴിഞ്ഞ ദിവസം ഡിവിഡന്റ് പ്രഖ്യാപിച്ച 4 ഓഹരികള്‍; നിങ്ങളുടെ പക്കലുണ്ടോ?Also Read: 40 പൈസ മുതല്‍ 30 രൂപ വരെ; കഴിഞ്ഞ ദിവസം ഡിവിഡന്റ് പ്രഖ്യാപിച്ച 4 ഓഹരികള്‍; നിങ്ങളുടെ പക്കലുണ്ടോ?

ഫ്‌ലോട്ടിങ്

ഫ്‌ലോട്ടിങ് റേറ്റിലുള്ള വായ്പയാണെങ്കില്‍ ലോണ്‍ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന് പെനാല്‍റ്റി ഫീസ് ഇല്ല. അതായത്, പ്രോസസിങ് ഫീസും പുതിയ ബാങ്കിന്റെ ചാര്‍ജുകളും പലിശയിലെ ലാഭവുമൊക്കെയായി താരതമ്യം ചെയ്തിട്ടുവേണം അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്. മാറുന്നതു കൊണ്ട് ആകര്‍ഷകമായ നേട്ടം ലഭിക്കുന്നുണ്ടെങ്കില്‍ ബാങ്ക് മാറാം. പലിശയില്‍ 0.50 ശതമാനമോ അതിലധികമോ കുറവുണ്ടാകുമെങ്കില്‍ ബാങ്ക് മാറുന്ന കാര്യം ഗൗരവതരമായി ആലോചിക്കാം.

Read more about: smart investment share market
English summary

rbi hike repo rates check the impact on loans emi fd and what borrowers supposed to do now

rbi hike repo rates check the impact on loans emi fd and what borrowers supposed to do now
Story first published: Wednesday, May 4, 2022, 19:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X