റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെബ്രുവരി 6 ന് നടന്ന ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ധനനയ യോഗം തീരുമാനിച്ചു. കേന്ദ്രബാങ്കിന്റെ പുതിയ തീരുമാനം ഭവന വായ്പകളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുകയാണ് ഇവിടെ:

ആര്‍ബിഐ തീരുമാനം ഭവന വായ്പകളെ എങ്ങിനെ ബാധിക്കും.
ഫ്ലോട്ടിംഗ്-റേറ്റ് ഭവനവായ്പകള്‍
- റിപ്പോ നിരക്കിനെ ആശ്രയിച്ച് ഫ്ലോട്ടിംഗ് പലിശ നിരക്ക് ഉയരുകയും താഴുകയും ചെയ്യുന്നു.
- ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലാത്തതിനാല്‍, ഈ വായ്പകളുടെ പലിശ നിരക്ക് അതേപടി തുടരും.
- ഫ്ലോട്ടിംഗ് റേറ്റ് വായ്പയുള്ളവര്‍ക്ക് ഇപ്പോള്‍ അടയ്ക്കുന്ന ഇഎംഐ (പ്രതിമാസ തവണ) അതേ നിരക്കില്‍ തുടരാവുന്നതാണ്.
- ഇതിനായി ഗാര്‍ഹിക ബജറ്റ് ക്രമീകരിക്കാം
ഫിക്സഡ് റേറ്റ് ഭവന വായ്പകള്‍
- തുടക്കത്തില്‍ തന്നെ പലിശ നിരക്ക് തീരുമാനിക്കപ്പെട്ട, ആര്‍ബിഐ തീരുമാനങ്ങള്‍ക്കനുസരിച്ച്, നിരക്ക് മാറാത്ത വായ്പകളാണിത്.
- ഫിക്സഡ് റേറ്റ് വായ്പ ഇഎംഐ, പുതിയ പശ്ചാത്തലത്തില്‍ , അതേപടി തുടരും.
പുതിയ വായ്പകള്‍
റിപ്പോ നിരക്ക് ഉയര്‍ത്താത്ത പശ്ചാത്തലത്തില്‍, പുതിയ ഭവനവായ്പകള്‍ക്ക് കൂടുതല്‍ പലിശ നിരക്കുകള്‍ നല്‍കേണ്ടി വരില്ല. നിലവിലെ വായ്പാ ചെലവുകള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ആകര്‍ഷകമാണ്. ഉദാഹരണത്തിന്, ബാങ്ക് ബസാര്‍ റിപ്പോര്‍ട്ട് പ്രകാരം, പൊതുമേഖല ബാങ്കുകളായ യൂണിയന് ബാങ്ക്-7.15 ശതമാനം, കാനറ ബാങ്ക്-7.15 ശതമാനം,ബാങ്ക് ഓഫ് ബറോഡ-7.20 ശതമാനം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-7.25 ശതമാനം, പഞ്ചാബ് നാഷണല്‍ ബാങ്ക്-7.30 ശതമാനം എന്നിങ്ങനെ ഭവന വായ്പ പലിശ നിരക്ക് പിന്തുടരുന്നു.
സ്വകാര്യ ബാങ്കുകളായ ഐഡിബിഐ ബാങ്ക് -7.35 ശതമാനം നിരക്കിലും ഐസിഐസിഐ ബാങ്ക്-7.45 ശതമാനം നിരക്കിലും കൊട്ടക്ക് മഹീന്ദ്ര ബാങ്ക്- 7.70 ശതമാനം നിരക്കിലും എച്ച്ഡിഎഫ്സി ബാങ്ക്-7.90 ശതമാനം നിരക്കിലും ആക്സിസ് ബാങ്ക്-8 ശതമാനം നിരക്കിലുമാണ് ഭവന വായ്പകള്‍ നല്‍കുന്നത്. ഇപ്പോള്‍ വായ്പയെടുക്കുന്നവര്‍ക്ക് അതുകൊണ്ടുതന്നെ, സ്ഥിരത പ്രതീക്ഷിക്കാം.
ഇഎംഐ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- വായ്പ റീഫിനാന്‍സ് ചെയ്യുക, (മറ്റൊരു നിരക്കില്‍ പുതിയ വായ്പ എടുക്കുക)
- വായ്പ ദാതാക്കളെ മാറ്റുക (കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ബാങ്കിലേക്ക് നിങ്ങളുടെ വായ്പ മാറ്റുക)
- ഇക്കാര്യങ്ങള്‍ ബാങ്കുകളോട് കൂടിയാലോചിക്കേണ്ടതാണ്.
സ്മാര്‍ട്ട് തന്ത്രങ്ങള്‍
ഇഎംഐ ഉയര്‍ത്തിയും ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴിയും പലിശ നിരക്ക് കുറയ്ക്കാവുന്നതാണ്. പക്ഷേ ഇവ നിര്‍വഹിക്കുന്നതിന് മുന്‍പ് ഭാവിയില്‍ നിരക്ക് കുറവിന് സാധ്യതയുണ്ടോ എന്നറിയണം. ഇതിനായി സമ്പദ് വ്യവസ്ഥയിലെ ചലനങ്ങളും വിദഗ്ധാഭിപ്രായങ്ങളും അറിയണം.
റിപ്പോ നിരക്ക്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുമ്പോള്‍, ബാങ്കുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പണം ലഭ്യമാകുന്നു. ഇത് ഭവന വായ്പകളുടെ പലിശ കുറയക്കാന്‍ അവരെ സഹായിക്കും. ഇതോടെ ഇഎംഐ കുറയും. എന്നാല്‍ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുന്ന പക്ഷം ബാങ്കുകള്‍ ഭവന വായ്പാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ചുരുക്കത്തില്‍ റിപ്പോ നിരക്ക് ഒരു ഉത്തോലകം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
- കുറഞ്ഞ റിപ്പോ നിരക്ക് -വിലകുറഞ്ഞ വായ്പകള്‍ - കുറഞ്ഞ ഇഎംഐകള്‍
- ഉയര്‍ന്ന റിപ്പോ നിരക്ക് -ചെലവേറിയ വായ്പകള്‍ -ഉയര്‍ന്ന ഇഎംഐകള്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റിപ്പോ നിരക്കില്‍ 1.25 ശതമാനം കുറവ് വരുത്താന്‍ ആര്‍ബിഐ തയ്യാറായിട്ടുണ്ട്. വായ്പാ ഭാരം കുറയ്ക്കാനും വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനും ഉദ്ദേശിച്ചാണിത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications