റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചതിന് ശേഷം, വായ്പകളുടെ തിരിച്ചടവിൽ ഈ കുറവ് ഗുണം ആകുമോ എന്ന സംശയം പലർക്കും ഉണ്ടായിരുന്നു. റിപ്പോ നിരക്ക് കുറയുന്നതിനനുസരിച്ച് ബാങ്കുകളിലും മറ്റു ഫിനാൻസ് സ്ഥാപനങ്ങളിലും ഇഎംഐകൾ കുറയ്ക്കുന്നത് സാധാരണമാണ്. ഇപ്പോഴിതാ ഈ തീരുമാനം നടപ്പിലാക്കി കൊണ്ട് രംഗത്തെത്തിരിക്കുകയാണ് ഇന്ത്യയിലെ ചില മുഖ്യധാര ബാങ്കുകൾ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി 7-ന് 25 ബേസിസ് പോയിന്റ് കുറച്ച് റെപോ നിരക്ക് 6.25% ആക്കിയതിനെ തുടർന്നാണ് ലോൺ എടുത്തവർക്ക് ധനകാര്യഭാരം കുറയാൻ സാധ്യതയുള്ളതും, ഇനി ലോണുകൾ എടുക്കാൻ പോകുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ പണം ലഭിക്കുന്നതും. അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് RBI പലിശനിരക്കിൽ കുറവു വരുത്തിയത്, ഇതുമൂലം പ്രത്യേകിച്ച് പേഴ്സണൽ ലോൺ പരിധിയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുഖകരമായിരിക്കുമെന്ന പ്രതീക്ഷകൾക്ക് തണലേകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ആർ ബി ഐ മറ്റൊരു ബാങ്കിന് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഈ നിരക്ക് വാണിജ്യ ബാങ്കുകൾക്ക് ബാധകമായതിനാൽ ഉപഭോക്താക്കൾക്ക് നൽകുന്ന ലോൺ പലിശനിരക്കുകൾക്കുമേൽ നേരിട്ട് സ്വാധീനം ചെലുത്തു.
പേഴ്സണൽ ലോൺ പലിശ നിരക്കുകൾ പുതുക്കിയ പ്രധാന ബാങ്കുകൾ
1. പഞ്ചാബ് നാഷണൽ ബാങ്ക്
ഫെബ്രുവരി 12 മുതൽ പഞ്ചാബ് നാഷണൽ ബാങ്ക് 11.25% മുതൽ പേഴ്സണൽ ലോൺ നൽകുന്നു.
ഉപഭോക്താക്കൾക്ക് ബ്രാഞ്ച് സന്ദർശനമോ ഫിസിക്കൽ ഡോക്യുമെന്റേഷനോ ഇല്ലാതെ വായ്പ ലഭിക്കും.
2. മഹാരാഷ്ട്ര ബാങ്ക്
ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ പേഴ്സണൽ ലോൺ നൽകുന്ന ബാങ്കാണ് മഹാരാഷ്ട്ര ബാങ്ക്.
10% മുതൽ 12.80% വരെ പലിശ നിരക്ക് ലഭ്യമാണ്.
3. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഫെബ്രുവരി 11 മുതൽ യൂണിയൻ ബാങ്ക് പേഴ്സണൽ ലോൺ നിരക്ക് 11.50% മുതൽ കുറച്ചു.

4. എസ്ബിഐ
11.45% നിരക്കിൽ എസ് ബി ഐ പേഴ്സണൽ ലോൺ നൽകുന്നു. ഈ നിരക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെക്കാൾ കൂടുതലാണ്.
ഹോം ലോൺ നിരക്കുകൾ പുതുക്കിയ ബാങ്കുകൾ
1. മഹാരാഷ്ട്ര ബാങ്ക്
8.10% മുതൽ ഹോം ലോൺ നിരക്ക് ലഭ്യമാണ്. ഇതിൽത്തന്നെ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
2. എസ്‌ബിഐ
8.25% - 9.20% നിരക്കിലാണ് എസ്‌ബിഐയുടെ ഹോം ലോൺ.
3. പഞ്ചാബ് നാഷണൽ ബാങ്ക്
8.15% മുതൽ ഹോം ലോൺ ലഭ്യമാണ്.
മറ്റു ലോണുകൾക്കും ബാധകമാവുന്ന മാറ്റങ്ങൾ
കാർ ലോൺ:
ബാങ്ക് ഓഫ് മഹാരാഷ്ട്ര- 8.45%
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 8.45%
പഞ്ചാബ് നാഷണൽ ബാങ്ക് - 8.50%
എസ് ബി ഐ- 9.20% - 10.15%
എഡ്യൂക്കേഷൻ, ബിസിനസ് ലോൺ:
റെപോ നിരക്കുമായി ബന്ധപ്പെടുത്തിയവയാകുന്നതിനാൽ ഈ ലോണുകൾക്കും പലിശനിരക്കുകൾ കുറയും.
റെപോ നിരക്ക് കുറയുന്നതിന്റെ പ്രാധാന്യം
*ഫ്ലോട്ടിങ് റേറ്റ് ലോണുകൾ (2019 ഒക്ടോബർ 1-ന് ശേഷം നൽകിയവ) റിപോ നിരക്കിനോട് നേരിട്ട് ബന്ധിപ്പിച്ചിരിയ്ക്കുന്നു. ഇതിനാൽ ആർ ബി ഐ നിരക്ക് കുറച്ചാൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് ആനുകൂല്യം നൽകണം.
*സിബിൽ സ്കോർ പോലുള്ള വ്യക്തിഗത ഘടകങ്ങൾ പലിശനിരക്കിൽ നിർണായകമാണ്.
(മുകളിലെ നിരക്കുകൾ 2025 ഫെബ്രുവരി 26-നു നിലവിലുള്ളവയാണ്. ഏറ്റവും പുതിയ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബാങ്കിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക.)
More From GoodReturns

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications